For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹോക്കിയില്‍ ഇന്ത്യക്ക് 'കിവി ഫ്രൈ', മിന്നും ജയം... പരമ്പരയും പോക്കറ്റിലാക്കി

3-1നാണ് ഇന്ത്യ ന്യൂസിലാന്‍ഡിനെ തകര്‍ത്തുവിട്ടത്

1

ബെംഗളൂരു: ന്യൂസിലാന്‍ഡിനെതിരായ ഹോക്കി പരമ്പര ഇന്ത്യന്‍ പുരുഷ ടീം സ്വന്തമാക്കി. കഴിഞ്ഞ ദിവസം നടന്ന രണ്ടാമത്തെ കളിയില്‍ കിവീസിനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യ തകര്‍ത്തെറിഞ്ഞത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന്റെ അഭേദ്യമായ ലീഡ് കരസ്ഥമാക്കുകയും ചെയ്തു. കളിയുടെ തുടക്കം മുതല്‍ ആക്രമണാത്മക ശൈലിയാണ് ഇന്ത്യ സ്വീകരിച്ചത്. എന്നാല്‍ കളിയുടെ ആദ്യ ക്വാര്‍ട്ടറില്‍ ഗോള്‍ നേടാന്‍ ഇന്ത്യക്കായില്ല.

രണ്ടാം ക്വാര്‍ട്ടറില്‍ ആക്രമണത്തിന് മൂര്‍ച്ച കൂട്ടിയ ഇന്ത്യക്ക് തുടരെ മൂന്നു പെനല്‍റ്റി കോര്‍ണറുകള്‍ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാനായില്ല. എങ്കിലും അധികം വൈകാതെ രൂപീന്ദര്‍ പാല്‍ സിങിലൂടെ ഇന്ത്യ അര്‍ഹിച്ച ലീഡ് കൈക്കലാക്കി. 24ാം മിനിറ്റില്‍ സ്റ്റീഫന്‍ ജെന്നസിലൂടെ ന്യൂസിലാന്‍ഡ് സമനില കണ്ടെത്തി.

2

എന്നാല്‍ മൂന്നു മിനിറ്റിനുള്ളില്‍ മനോഹരമായ ഫീല്‍ഡ് ഗോളിലൂടെ സ്‌ട്രൈക്കര്‍ എസ് വി സുനില്‍ ഇന്ത്യക്കു ലീഡ് തിരികെ നേടിക്കൊടുത്തു. 2-1ന്റെ ലീഡുമായാണ് ഇന്ത്യ രണ്ടാം ക്വാര്‍ട്ടര്‍ അവസാനിപ്പിച്ചത്. മൂന്നാം ക്വാര്‍ട്ടറില്‍ ലീഡുയര്‍ത്താന്‍ നിരന്തരം മുന്നേറ്റങ്ങള്‍ സംഘടിപ്പിച്ച ഇന്ത്യ 56ാം മിനിറ്റില്‍ മൂന്നാം ഗോളും നേടി. മന്‍ദീപ് സിങിന്റെ വകയായിരുന്നു ടീമിന്റെ വിജയമുറപ്പിച്ച മൂന്നാമത്തെ ഗോള്‍.

Story first published: Sunday, July 22, 2018, 9:33 [IST]
Other articles published on Jul 22, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+