വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അസ്ലന്‍ ഷാ കപ്പ് ഹോക്കി: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, മന്‍പ്രീത് നയിക്കും

മാര്‍ച്ച് 23നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്

By Manu

ദില്ലി: സുല്‍ത്താന്‍ അസ്ലന്‍ ഷാ കപ്പ് ഹോക്കി ടൂര്‍ണമെന്റിനുള്ള 18 അംഗ ടീമിനെ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. യുവ മിഡ്ഫീല്‍ഡര്‍ മന്‍പ്രീത് സിങാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ഡിഫന്‍ഡര്‍ സുരേന്ദര്‍ കുമാറാണ് വൈസ് ക്യാപ്റ്റന്‍. പരിക്കുമൂലം നിരവധി പ്രമുഖ താരങ്ങളില്ലാതെയാണ് ഇന്ത്യ ടൂര്‍ണമെന്റിനൊരുങ്ങുന്നത്. മാര്‍ച്ച് 23 മുതല്‍ മലേഷ്യയിലെ ഇപ്പോയിലാണ് അസ്ലന്‍ ഷാ കപ്പ് അരങ്ങേറുന്നത്. ഫൈനല്‍ മാര്‍ച്ച് 30നാണ്.

1

ഇന്ത്യയെക്കൂടാതെ ആതിഥേയരായ മലേഷ്യ, കാനഡ, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക, ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണമെഡല്‍ ജേതാക്കളായ ജപ്പാന്‍ എന്നിവര്‍ ചാംപ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കും. മാര്‍ച്ച് 23ന് ജപ്പാനുമായാണ് ഇന്ത്യയുടെ ആദ്യ മല്‍സരം. പരിക്കുമൂലം എസ് വി സുനില്‍, ആകാശ്ദീപ് സിങ്, രമണ്‍ദീപ് സിങ്, ലളിത് ഉപാധ്യായ്, രൂപീന്ദര്‍ പാല്‍ സിങ്, ഹര്‍മന്‍പ്രീത് സിങ്, ചിന്‍ഗ്ലെന്‍സന സിങ് എന്നിവര്‍ ഇന്ത്യന്‍ നിരയിലില്ല.

കേമന്‍ സച്ചിനോ, കോലിയോ? സംശയം വേണ്ട കോലി തന്നെ!! എല്ലാം കണക്കുകള്‍ പറയും...കേമന്‍ സച്ചിനോ, കോലിയോ? സംശയം വേണ്ട കോലി തന്നെ!! എല്ലാം കണക്കുകള്‍ പറയും...

ഇന്ത്യന്‍ ഹോക്കി ടീം

പിആര്‍ ശ്രീജേഷ്, കൃഷന്‍ ബി പതക്ക്, ഗുരീന്ദര്‍ സിങ്, സുരേന്ദര്‍ കുമാര്‍, വരുണ്‍ കുമാര്‍, ബീരേന്ദ്ര ലാക്ര, അമിത് രോഹിദാസ്, കോതാല്‍ജിത്ത് സിങ്, ഹര്‍ദിക് സിങ്, നിലാകാന്ത് ശര്‍മ, സുമിത് വിവേക് സാഗര്‍ പ്രസാദ്, മന്‍പ്രീത് സിങ്, മന്‍ദീപ് സിങ്, സിമ്രന്‍ജീത്ത് സിങ്, ഗുര്‍ജന്ദ് സിങ്, ശിലാനന്ദ് ലാക്ര, സുമിത് കുമാര്‍.

Story first published: Thursday, March 7, 2019, 15:42 [IST]
Other articles published on Mar 7, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X