Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹോക്കി ലോകകപ്പ്; ബോളിവുഡ് പാട്ടുകള്‍ പാടിയും ആടിയും പാക് താരങ്ങള്‍

ഭുവനേശ്വര്‍: ഹോക്കി ലോകകപ്പിന് ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ താരങ്ങള്‍ ആരാധകര്‍ക്ക് നല്‍കിയത് അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍. ലോകകപ്പ് നടക്കുന്ന ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിനടുത്ത് തയ്യാറാക്കിയ ഫാന്‍ വില്ലേജില്‍ അവര്‍ ആരാധകര്‍ക്കൊപ്പം പാട്ടുകള്‍ പാടിയും നൃത്തംചെയ്തും സമയം ചെലവഴിച്ചു. ഇന്ത്യയില്‍ കളിക്കാനെത്തി ഇത്രയും സ്വാതന്ത്രത്തോടെ പാക് താരങ്ങള്‍ ആനന്ദിക്കുന്നതും അപൂര്‍വ കാഴ്ചയായി.
പുജാരയുടെ മിന്നും സെഞ്ച്വറി മാത്രമല്ല, ആദ്യദിനം കാണാതെ പോയ ചിലതുണ്ട്... ലിയോണിന് നാണക്കേട്
പാക് താരം മുഹമ്മദ് ഇര്‍ഫാന്‍ ആണ് കാണികളെ കൈയ്യിലെടുത്തത്. സല്‍മാന്‍ ഖാന്‍ നായകനായ ടൈഗല്‍ സിന്ദാഹെ എന്ന സിനിമയിലെ ദില്‍ ദിയാന്‍ എന്നു തുടങ്ങുന്ന ഗാനം മുഹമ്മദ് ഇര്‍ഫാന്‍ പാടിയത് ആര്‍പ്പുവിളിയോടെയാണ് ഹോക്കി ആരാധകര്‍ ഏറ്റെടുത്തത്. ഇതിനുശേഷം ഭാംഗ്‌റ നൃത്തുച്ചുവടുവെക്കാനും താരങ്ങള്‍ തയ്യാറായി. പാക് ടീമിലെ എല്ലാ കളിക്കാരും പരിപാടിക്കെത്തിയിരുന്നു.

hockey

ജര്‍മനിയും നെതര്‍ലന്‍ഡ്‌സും ഉള്‍പ്പെടുന്ന കടുപ്പക്കാരുടെ ടീമില്‍ നിന്നും ക്വാര്‍ട്ടറില്‍ കടക്കാന്‍ പാക്കിസ്ഥാന് കടുത്ത പോരാട്ടംതന്നെ കാഴ്ചവെക്കേണ്ടിവരും. ആദ്യ മത്സരത്തില്‍ ജര്‍മനിയോട് പൊരുതിത്തോറ്റ പാക്കിസ്ഥാന്‍ രണ്ടാം മത്സരത്തില്‍ മലേഷ്യയുമായി സമനിലയില്‍ കുടുങ്ങുകയും ചെയ്തു. കരുത്തരായ നെതര്‍ലന്‍ഡ്‌സിനെ അവസാന മത്സരത്തില്‍ തോല്‍പ്പിച്ചാല്‍ മാത്രമേ പാക്കിസ്ഥാന് ക്വാര്‍ട്ടര്‍ പ്രതീക്ഷ പുലര്‍ത്താന്‍ കഴിയൂ.

ഇന്ത്യയിലെത്താന്‍ കഴിഞ്ഞതിലും ആരാധകരുമായി സംവദിക്കാന്‍ കഴിഞ്ഞതിലും ഏറെ സന്തോഷമുണ്ടെന്ന് പാക് താരങ്ങള്‍ പറഞ്ഞു. മലേഷ്യ, നെതര്‍ലന്‍ഡസ്, ജര്‍മനി ടീമുകളും ഫാന്‍ വില്ലേജില്‍ എത്തിയിരുന്നു. നേരത്തെ സാമ്പത്തിക പരാധീനതമൂലം പാക്കിസ്ഥാന്‍ ഇന്ത്യയില്‍ കളിക്കാനെത്തുന്ന കാര്യം സംശയത്തിലായിരുന്നു. പിന്നീട് പാക് സര്‍ക്കാര്‍ ഇടപെട്ടാണ് ലോകകപ്പില്‍ ടീമിനെ അയക്കാന്‍ തീരുമാനിച്ചത്.

Story first published: Friday, December 7, 2018, 11:41 [IST]
Other articles published on Dec 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+