Hockey World Cup: ജയം തുടര്‍ന്നില്ല, ഇംഗ്ലണ്ടിനോട് സമനില പങ്കിട്ട് ഇന്ത്യ

ന്യൂഡല്‍ഹി: ഹോക്കി ലോകകപ്പിലെ പൂള്‍ ഡി മത്സരത്തില്‍ ഇംഗ്ലണ്ടിനോട് ഗോള്‍രഹിത സമനില വഴങ്ങി ഇന്ത്യ. ശക്തരുടെ പോരാട്ടത്തില്‍ മികച്ച മുന്നേറ്റങ്ങളുണ്ടായെങ്കിലും ഇരു കൂട്ടര്‍ക്കും ഗോളടിക്കാനാവാതെ പോയതോടെ ഗോള്‍രഹിത സമനില പങ്കിടുകയായിരുന്നു.
ഹര്‍മന്‍പ്രീത് സിങ് നയിക്കുന്ന ഇന്ത്യക്കൊപ്പം അനുഭവസമ്പന്നരായ താരങ്ങളേറെയായിരുന്നെങ്കിലും ലക്ഷ്യം അകന്നുനിന്നു. തുടക്കം മുതല്‍ ഇരു ടീമും പ്രസ് ഗെയിമുമായാണ് മുന്നോട്ട് പോയത്. ഇംഗ്ലണ്ടിന് തുടക്കത്തിലേ ലഭിച്ച പെനാല്‍റ്റി കോര്‍ണറിനെ മുതലാക്കാനായില്ല.
ഇന്ത്യയുടെ മന്‍പ്രീതിന്റെ ആദ്യ സമയത്തെ മുന്നേറ്റങ്ങള്‍ ഇംഗ്ലണ്ട് പ്രതിരോധം തകര്‍ത്തു. ആദ്യ ക്വാര്‍ട്ടറിന്റെ അവസാന സമയത്ത് ഇംഗ്ലണ്ടിന് തുടരെ അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. രണ്ടാം ക്വാര്‍ട്ടറിലും കൂടുതല്‍ അവസരം ഇംഗ്ലണ്ടിനൊപ്പമായിരുന്നെങ്കിലും ഒന്നുപോലും വലയിലാക്കാനായില്ല.
ഇന്ത്യക്ക് അനുകൂലമായി ലഭിച്ച പെനല്‍റ്റി കോര്‍ണര്‍ അമിത് രോഹിദാസിന് ലക്ഷ്യത്തിലെത്തിക്കാനായില്ല. ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ ഇന്ത്യക്ക് സാധിക്കാതെ പോയി. ഇതോടെ നിശ്ചിത സമയം അവസാനിച്ചപ്പോള്‍ രണ്ട് ടീമും ഗോള്‍രഹിത സമനിലയോടെ പിരിയേണ്ടി വന്നു.

ആദ്യ മത്സരത്തില്‍ രണ്ട് ടീമും വിജയിച്ചിരുന്നു. ഇന്ത്യ സ്‌പെയിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചപ്പോള്‍ ഇംഗ്ലണ്ട് വെയ്ല്‍സിനെ 5-0നും തകര്‍ത്തുവിട്ടിരുന്നു. അവസാന മൂന്ന് ലോകകപ്പിലും സെമി കളിച്ച ടീമാണ് ഇംഗ്ലണ്ട്.
ആതിഥേയരെന്ന നിലയില്‍ ഇന്ത്യക്ക് ഇംഗ്ലണ്ടിനെ തോല്‍പ്പിക്കേണ്ടത് അഭിമാന പ്രശ്‌നമായിരുന്നെങ്കിലും എളുപ്പത്തില്‍ കീഴടക്കാവുന്നവരല്ല ഇംഗ്ലണ്ടിന്റേത്. നേര്‍ക്കുനേര്‍ കണക്കില്‍ ഇന്ത്യക്ക് ഇംഗ്ലണ്ടിന് മുകളില്‍ ആധിപത്യമുണ്ടായിരുന്നെങ്കിലും ഇത്തവണ അത് നടന്നില്ല.
10 മത്സരം ഇന്ത്യ ജയിച്ചപ്പോള്‍ 7 തവണ ഇംഗ്ലണ്ടും ജയിച്ചു. നാല് മത്സരം സമനിലയിലായി. പോള്‍ റെവിങ്ടണ്‍ എന്ന പരിശീലകന് കീഴിലിറങ്ങുന്ന ഇംഗ്ലണ്ടിനെ സമനിലയില്‍ പൂട്ടിയത് തന്നെ ഇന്ത്യക്ക് ആശ്വാസം നല്‍കുന്ന കാര്യമാണ്.
എന്നാല്‍ സമനിലയോടെ ക്വാര്‍ട്ടറിലേക്ക് നേരിട്ടുള്ള പ്രവേശനം ഇന്ത്യക്ക് കടുപ്പമായിരിക്കുകയാണ്. പൂള്‍ ഡിയിലെ ചാമ്പ്യന്മാരായി ഇംഗ്ലണ്ട് നേരിട്ട് ക്വാര്‍ട്ടറിലേക്കെത്തും. രണ്ടാം സ്ഥാനക്കാര്‍ക്ക് ക്വാര്‍ട്ടറിലെത്താന്‍ പ്ലേ ഓഫ് കടമ്പകൂടി കടക്കേണ്ടതായുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications