Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് ഹോക്കി; ചരിത്രനേട്ടം വിശ്വസിക്കാനാകാതെ ബെല്‍ജിയം

ഭുവനേശ്വര്‍: ആവേശക്കൊടുമുടിയിലെത്തിയ ഫൈനലില്‍ നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് ലോക ചാമ്പ്യന്മാരായ ബെല്‍ജിയം ആഘോഷം തുടങ്ങിക്കഴിഞ്ഞു. ഭുനേശ്വറില്‍ നടന്ന ഹോക്കി ലോകകപ്പിന്റെ പതിനാലാം എഡിഷനില്‍ ജേതാക്കളായവര്‍ക്ക് ഇപ്പോഴും തങ്ങള്‍ ലോകത്തിന്റെ നെറുകയിലെത്തിയെന്നത് വിശ്വസിക്കാനായിട്ടില്ല. ഇതാദ്യമായി ലോക ചാമ്പ്യന്മാരായതിന്റെ ആഹ്ലാദത്തിലാണ് ബെല്‍ജിയം. ഞായറാഴ്ച നടന്ന മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-2 എന്ന സ്‌കോറിനായിരുന്നു ബെല്‍ജിയത്തിന്റെ ജയം.
പ്രോ കബഡി ലീഗ്; വമ്പന്‍ ജയവുമായി യുപി യോദ്ധയും ഗുജറാത്തും
തങ്ങളുടെ നേട്ടം നേരത്തതന്നെ നക്ഷത്രങ്ങളില്‍ എഴുതിച്ചേര്‍ത്തതാണെന്ന് ബെല്‍ജിയം ക്യാപ്റ്റന്‍ തോമസ് ബ്രൈല്‍സ് പറഞ്ഞു. മത്സരത്തിന് മുന്‍പ് തന്നെ പരിശീലകന്‍ ഇക്കാര്യം പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തങ്ങള്‍ കളിക്കാനിറങ്ങിയത്. സ്വര്‍ണമെഡലിനായി കഠിനാധ്വാനം ചെയ്തു. ഇപ്പോഴും തങ്ങള്‍ ലോകജേതാക്കളായത് അവിശ്വസനീയമായി തോന്നുകയാണെന്നും ക്യാപ്റ്റന്‍ വ്യക്തമാക്കി.

belgium

ലോകകപ്പ് ജേതാക്കളായതിന്റെ ക്രഡിറ്റ് നെതര്‍ലന്‍ഡ്‌സിനുമുണ്ടെന്നാണ് ബെല്‍ജിയം പരിശീലകന്‍ ഷെയ്ന്‍ മക്‌ലിയോഡ് പറഞ്ഞത്. അവര്‍ അമിതമായ പ്രതിരോധക്കളിയാണ് പുറത്തെടുത്തത്. തങ്ങളാണ് ജേതാക്കളായതെങ്കിലും മത്സരം എളുപ്പമായിരുന്നില്ല. കളിക്കാരെ പുകഴ്ത്തിയ അദ്ദേഹം ടീമിന്റെ ഒത്തൊരുമയാണ് അന്തിമവിജയത്തിന് കാരണമായതെന്നും പറഞ്ഞു.

പുരുഷഹോക്കി അങ്ങേയറ്റം കടുപ്പമേറിയതും കളിക്കാന്‍ ബുദ്ധിമുട്ടുള്ളതുമാണെന്നാണ് നെതര്‍ലന്‍ഡ്‌സ് പരിശീലകന്‍ മാക്‌സ് കാള്‍ഡസ് പ്രതികരിച്ചത്. ടൂര്‍ണമെന്റിലുടനീളം കഠിനമായ മത്സരങ്ങളാണ് നേരിടേണ്ടിവന്നത്. ഒരു കളി ജയിക്കുക എളുപ്പമുള്ള കാര്യമല്ല. ആതിഥേയരായ ഇന്ത്യയുള്‍പ്പെടെയുള്ളവരുമായി മികച്ച കളിയാണ് തങ്ങള്‍ കാഴ്ചവെച്ചത്. ഫൈനല്‍ തോല്‍വിയില്‍ നിരാശയുണ്ടെങ്കിലും കളിക്കാരുടെ പ്രകടനത്തില്‍ അഭിമാനമുണ്ടെന്ന് മാക്‌സ് പറഞ്ഞു.

Story first published: Monday, December 17, 2018, 11:28 [IST]
Other articles published on Dec 17, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+