Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് മലേഷ്യയുടെ സഡന്‍ഡെത്ത്... ഇനി പ്രതീക്ഷ വെങ്കല മെഡലില്‍

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് പുരുഷ വിഭാഗം ഹോക്കിയില്‍ ഇന്ത്യക്ക് തോല്‍വി. സെമിഫൈനലില്‍ ഇന്ത്യ മലേഷ്യക്കു മുന്നില്‍ അടിയറവ് പറയുകയായിരുന്നു. ആവേശകരമായ മല്‍സരത്തില്‍ സഡന്‍ഡെത്തിലാണ് ഇന്ത്യ മലേഷ്യയെ വീഴ്ത്തിയത്.

hockey

മല്‍സരം 2-2ന് പിരിഞ്ഞതിനെ തുടര്‍ന്നാണ് സഡന്‍ഡെത്തിലേക്ക് നീങ്ങിയത്. സഡന്‍ഡെത്തില്‍ മലേഷ്യ 7-6ന് ഇന്ത്യയെ വീഴ്ത്തുകയായിരുന്നു. നിശ്ചിതസമയത്ത് ഇന്ത്യക്കു വേണ്ടി ഹര്‍മന്‍പ്രീത് സിങും (33ാം മിനിറ്റ്) വരുണ്‍ കുമാര്‍ (40) എന്നിവരാണ് ഇന്ത്യക്കു വേണ്ടി വലകുലുക്കിയത്. മലേഷ്യക്കു വേണ്ടി ഫൈസല്‍ സാറിയും (40ാം മിനിറ്റ്) മുഹമ്മദ് റാസി റഹീമുമാണ് (59) ലക്ഷ്യംകണ്ടത്.

ഇനി വെങ്കല മെഡലിലാണ് ഇന്ത്യയുടെ നോട്ടം. പാകിസ്താന്‍-ജപ്പാന്‍ രണ്ടാം സെമിഫൈനലില്‍ തോല്‍ക്കുന്ന ടീമിനെതിരേയാണ് വെങ്കല മെഡല്‍ പോരാട്ടത്തില്‍ ഇന്ത്യ ഏറ്റുമുട്ടുക.

Story first published: Thursday, August 30, 2018, 18:57 [IST]
Other articles published on Aug 30, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+