Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പിനുള്ള ഇന്ത്യന്‍ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു; മന്‍പ്രീത് സിങ് ക്യാപ്റ്റന്‍

ദില്ലി: ഇന്ത്യയില്‍ ഈ മാസം അവസാനം നടക്കാനിരിക്കുന്ന ഹോക്കി ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മന്‍പ്രീത് സിങ് ആണ് പതിനെട്ടംഗ ടീമിന്റെ ക്യാപ്റ്റന്‍. ചിഗ്ലെന്‍സന സിങ് ആണ് വൈസ് ക്യാപ്റ്റന്‍. മലയാളി താരം പിആര്‍ ശ്രീജേഷും, കൃഷ്ണന്‍ ബഹാദൂറും ഗോള്‍ കീപ്പര്‍മാരാകും. ഭുവനേശ്വറില്‍ നവംബര്‍ 28 മുതലാണ് ലോകകപ്പ് ആരംഭിക്കുന്നത്.

'കടക്കൂ ഇന്ത്യയ്ക്ക് പുറത്ത്'; ആരാധകനെതിരായ പരാമര്‍ശം ലഘൂകരിച്ച് കോലിയുടെ വിശദീകരണമെത്തി
ലോകകപ്പിലെ പൂള്‍ സി യിലാണ് ഇന്ത്യ. സൗത്ത് ആഫ്രിക്ക, ബെല്‍ജിയം, കാനഡ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. പൂളില്‍ ഒന്നാമതെത്തുന്നവര്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിക്കും. കഴിഞ്ഞമാസം നടന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കാതിരുന്ന പ്രതിരോധനിരയിലെ കരുത്തന്‍ ബിരേന്ദ്ര ലക്ര ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. 2016ലെ ജൂനിയര്‍ ലോകകപ്പ് ചാമ്പ്യന്മാരായ ടീമിലെ ഹര്‍മന്‍പ്രീത് സിങ്, വരുണ്‍ കുമാര്‍ എന്നിവരും ടീമില്‍ സ്ഥാനം ഉറപ്പിച്ചു.

manpreetsinghhockeyindia

നിലവില്‍ ലഭ്യമായ ഏറ്റവും മികച്ച ടീമിനെയാണ് ഇന്ത്യ ലോകകപ്പിനായി അണിനിരത്തുന്നതെന്ന് മുഖ്യ പരിശീലകന്‍ ഹരേന്ദ്ര സിങ് പറഞ്ഞു. ശക്തരുടെ ഗ്രൂപ്പിലാണ് ഇന്ത്യ മത്സരിക്കുന്നത്. അതുകൊണ്ടുതന്നെ ടീം സെലക്ഷനില്‍ ചില കടുത്ത തീരുമാനങ്ങളെടുക്കേണ്ടിവന്നതായും അദ്ദേഹം വ്യക്തമാക്കി. യുവതാരങ്ങളെയും പരിചയ സമ്പന്നരെയും ഉള്‍പ്പെടുത്തിയാണ് ടീം. ലോകകപ്പില്‍ ഇന്ത്യ മികച്ച പോരാട്ടം കാഴ്ചവെക്കുമെന്ന പ്രതീക്ഷയുണ്ടെന്നും പരിശീലകന്‍ പറഞ്ഞു.

ഇന്ത്യന്‍ ടീം, ഗോള്‍ കീപ്പര്‍മാര്‍: പിആര്‍ ശ്രീജേഷ്, കൃഷ്ണ ബഹാദൂര്‍ പതക്, പ്രതിരോധ താരങ്ങള്‍: ഹര്‍മന്‍പ്രീത് സിങ്, ബിരേന്ദ്ര ലക്ര, വരുണ്‍ കുമാര്‍, കോതാജിത് സിങ്, സുരേന്ദര്‍ കുമാര്‍, അമിത് റോഹിദാസ്. മിഡ്ഫീല്‍ഡര്‍മാര്‍: മന്‍പ്രീത് സിങ്(ക്യാപ്റ്റന്‍), ചിഗ്ലെന്‍സന സിങ്(വൈസ് ക്യാപ്റ്റന്‍), നീല്‍കണ്ഠ ശര്‍മ, ഹാര്‍ദിക് സിങ്, സുമിത്. മുന്നേറ്റനിര: ആകാശ്ദീപ് സിങ്, മന്‍ദീപ് സിങ്, ദില്‍പ്രീത് സിങ്, ലളിത് കുമാര്‍ ഉപാധ്യായ, സിമ്രന്‍ജീത് സിങ്.

Story first published: Friday, November 9, 2018, 9:02 [IST]
Other articles published on Nov 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+