കോമണ്‍വെല്‍ത്ത് ഗെയിംസ് ഹോക്കിയില്‍ സ്വര്‍ണമെന്ന ഇന്ത്യയുടെ മോഹം ഓസ്ട്രേലിയക്കു മുന്നില്‍ പൊലിഞ്ഞു. തികച്ചും ഏകപക്ഷീയമായ ഫൈനലില്‍ ഇന്ത്യയെ ഓസീസ് വാരിക്കളയുകയായിരുന്നു. എതിരില്ലാത്ത ഏഴു ഗോളുകള്‍ക്കാണ് ഇന്ത്യയെ ഓസീസ് മുക്കിയത്. ഇതോടെ വെള്ളി മെഡലുമായി മന്‍പ്രീത് സിങിനും സംഘത്തിനും തൃപ്തിപ്പെടേണ്ടി വരികയും ചെയ്തു.
ASIA CUP 2022: സഞ്ജുവില്ല, ഷമിയും അശ്വിനും ടീമില്‍, ഇന്ത്യയുടെ 15 അംഗ ടീമുമായി ആകാശ്
മുന്‍ മല്സരങ്ങളിലെല്ലം മിന്നുന്ന പ്രകടനവുമായി മുന്നേറിയ ഇന്ത്യക്കു പക്ഷെ ഫൈനലില്‍ ഓസീസിന്റെ സമഗ്രാധിപത്യത്തിനു മുന്നില്‍ മറുപടി ഇല്ലായിരുന്നു. കളിയുടെ ഒരു ഘട്ടത്തില്‍പ്പോലും ഓസീസിനു പറ്റിയ എതിരാളിയായിരുന്നില്ല ഇന്ത്യ. നാലു ക്വാര്‍ട്ടറുകളിലും ഓസീസായിരുന്നു മികച്ച ടീം. ബ്ലെയ്ക്ക് ഗോവേഴ്സ്, നതാന്‍ ഫറൗംസ്, ജേക്കബ് ആന്ഡേഴ്സന്, ടോം വിക്കാം, ഫിന് ഒഗില്‍വി എന്നിവരാണ് ഓസീസിന്റെ ഗോള്‍ സ്കോറര്‍മാര്‍.
IND vs WI: 'സ്ഥിരം നായകനാവാം', ആഗ്രഹം തുറന്ന് പറഞ്ഞ് ഹര്‍ദിക്, ക്യാപ്റ്റനായാല്‍ പൊളിക്കും!
2021ലെ ടി20 ലോകകപ്പ് കളിച്ചില്ല, ഇത്തവണയും തഴഞ്ഞേക്കും, ഇന്ത്യയുടെ നാല് ദൗര്ഭാഗ്യവാന്മാര്
ആദ്യ ക്വാര്‍ട്ടറിലായിരുന്നു ഓസ്ട്രേലിയ ഗോള്‍വേട്ടയ്ക്കു തുടക്കമിട്ടത്. പിന്നെ അവര്‍ അതു നിര്‍ത്തിയതുമില്ല. ആദ്യ ക്വാര്‍ട്ടര്‍ കഴിയുമ്പോഴേക്കും രണ്ടു തവണ ഓസീസ് സ്കോര്‍ ചെയ്തിരുന്നു. തുടര്‍ന്നുള്ള മൂന്നു ക്വാര്‍ട്ടറുകളില്‍ അഞ്ചു ഗോളുകള്‍ വാരിക്കൂട്ടി ഓസീസ് ഇന്ത്യയെ നിലംപരിശാക്കുകയായിരുന്നു.