വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

CWG 2022: ഹോക്കിയില്‍ സ്വര്‍ണം ഒരു ജയമകലെ, ഇന്ത്യക്കു ഫൈനല്‍ ടിക്കറ്റ്

സൗത്താഫ്രിക്കയെയാണ് 2-0നു തോല്‍പ്പിച്ചത്

1

കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ ഹോക്കിയില്‍ സ്വര്‍ണ മെഡലെന്ന സ്വപ്‌നത്തിനരികെ ഇന്ത്യന്‍ ടീം. ത്രില്ലിങ് സെമി ഫൈനലില്‍ സൗത്താഫ്രിക്കയെ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കു മറികടന്നാണ് ഇന്ത്യ കലാശക്കളിക്കു യോഗ്യത നേടിയത്. ഒരു ഘട്ടത്തില്‍ 2-0ന്റെ അനായാസ വിജയത്തിനു അരികിലായിരുന്നു ഇന്ത്യ. എന്നാല്‍ സൗത്താഫ്രിക്കയ്ക്കു എളുപ്പം കീഴടങ്ങാന്‍ മനസ്സിലായിരുന്നു.

രണ്ടു ഗോളുകള്‍ അവര്‍ മടക്കിയെങ്കിലും ഒരു ഗോളിന്റെ വ്യത്യാസത്തില്‍ ഇന്ത്യ ഫൈനലിലേക്കു മുന്നേറി. ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയികളാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍.

ഹിറ്റ്മാന്റെ പിന്‍ഗാമിയായി 'ഹര്‍ദിക്', ടി20യില്‍ സ്ഥിരം വൈസ് ക്യാപ്റ്റനാവും!, രാഹുലിന് ചാന്‍സില്ലഹിറ്റ്മാന്റെ പിന്‍ഗാമിയായി 'ഹര്‍ദിക്', ടി20യില്‍ സ്ഥിരം വൈസ് ക്യാപ്റ്റനാവും!, രാഹുലിന് ചാന്‍സില്ല

'ദ്രാവിഡിന്റെ മുട്ടിടിപ്പിച്ചു', സെവാഗിനെ വിറപ്പിച്ചത് മറ്റൊരാള്‍, അറിയണം ഈ നാല് ശത്രുക്കളെ'ദ്രാവിഡിന്റെ മുട്ടിടിപ്പിച്ചു', സെവാഗിനെ വിറപ്പിച്ചത് മറ്റൊരാള്‍, അറിയണം ഈ നാല് ശത്രുക്കളെ

മന്‍ദീപ് സിങ്, അഭിഷേക്, ജുഗ്‌രാജ് സിങ് എന്നിവരുടെ ഗോളുകളാണ് ഇന്ത്യക്കു വിജയം സമ്മാനിച്ചത്. നേരത്തേ ഗ്രൂപ്പ് ബിയില്‍ ഒന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്താണ് ഇന്ത്യ സെമിയിലേക്കു മുന്നേറിയത്. നാലു മല്‍സരങ്ങളില്‍ നിന്നും ഇന്ത്യക്കു ലഭിച്ചത് 10 പോയിന്റായിരുന്നു. ഇംഗ്ലണ്ടിനും ഇതേ പേയിന്റ് തന്നെയാണുണ്ടായിരുന്നത്, എന്നാല്‍ മികച്ച ഗോള്‍ ശരാശരിയില്‍ ഇംഗ്ലണ്ടിനെ പിന്തള്ളി ഇന്ത്യ ഗ്രൂപ്പ് ജേതാക്കളായി മാറി.

Story first published: Sunday, August 7, 2022, 0:40 [IST]
Other articles published on Aug 7, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X