Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

CWG 2022: ഹോക്കിയില്‍ തകര്‍പ്പന്‍ തുടക്കവുമായി ഇന്ത്യന്‍ പെണ്‍പട, ഘാനയെ തുരത്തി

1

ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ഹോക്കിയില്‍ ഇന്ത്യന്‍ വനിതാ ടീം മിന്നുന്ന വിജയത്തോടെ തുടങ്ങി. പൂള്‍ എയില്‍ ആഫ്രിക്കയില്‍ നിന്നുള്ള ഘാനയെയാണ് ഇന്ത്യ കെട്ടുകെട്ടിച്ചത്. ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്കു ഘാനയെ ഇന്ത്യ തുരത്തുകയായിരുന്നു. ഇരട്ടഗോളുകള്‍ നേടിയ ഗുര്‍ജീത് കൗറാണ് കളിയില്‍ ഇന്ത്യയുടെ വിജയശില്‍പ്പിയായത്. നേഹ, സംഗീത കുമാരി, സലീമ ടെറ്റെ എന്നിവരാണ് ഇന്ത്യയുടെ മറ്റു സ്‌കോറര്‍മാര്‍. കളിയുടെ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയാണ് ഘാനയ്ക്കു മേല്‍ ഇന്ത്യ തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കിയത്.

ആദ്യത്തെ ക്വാര്‍ട്ടറില്‍ കളി തുടങ്ങി മൂന്നാമത്തെ മിനിറ്റില്‍ തന്നെ ഇന്ത്യ അക്കൗണ്ട് തുറന്നിരുന്നു. ഘാന പ്രതിരോധത്തിനു ഒരു പഴുതും നല്‍കാതെയാണ് കൗര്‍ ഇന്ത്യക്കു വേണ്ടി സ്‌കോര്‍ ചെയ്തത്. തുടര്‍ന്നും ഇന്ത്യ കളി നിയന്ത്രിച്ചെങ്കിലും ഓപ്പണ്‍ പ്ലേയും പെനല്‍റ്റി കോര്‍ണറുകളും ഗോളുകളാക്കി മാറ്റാന്‍ ഇന്ത്യക്കായില്ല. മറുഭാഗത്തു ഘാനയാവട്ടെ ലീഡ് വഴങ്ങിയ ശേഷം ഇന്ത്യക്കുമേല്‍ കടന്നാക്രമിക്കുകയും ചെയ്തു. 1-0ന്റെ ലീഡുമായാണ് ഇന്ത്യ ആദ്യ ക്വാര്‍ട്ടര്‍ അവസാനിപ്പിച്ചത്.

2

രണ്ടാം ക്വാര്‍ട്ടറിലും ഇന്ത്യ ആധിപത്യം വിട്ടുകൊടുത്തില്ല. ഹൈ പ്രെസിങ് ഗെയിം തന്നെ ഇന്ത്യയുടെ പെണ്‍പട തുടര്‍ന്നു. വൈകാതെ തന്നെ നേഹയിലൂടെ ഇന്ത്യ രണ്ടാക്കി ഉയര്‍ത്തി. നേഹയുടെ ക്രോസ് ഘാന താരം അബദ്ധത്തില്‍ സ്വന്തം വലയിലാക്കുകയായിരുന്നു. പക്ഷെ ഗോള്‍ നേഹയുടെ പേരിലാണ് അനുവദിക്കപ്പെട്ടത്. ഇതിനു ശേഷം ഘാനയുടെ ഭാഗത്തു നിന്നും നല്ലൊരു ഗോള്‍ശ്രമമുണ്ടായെങ്കിലും ഗോള്‍കീപ്പര്‍ സവിതാ റാണി ഇതു വിഫലമാക്കി. രണ്ടാം ക്വാര്‍ട്ടര്‍ ഇന്ത്യ അവസാനിപ്പിച്ചത് 2-0 എന്ന സ്‌കോറിലായിരുന്നു.

3

മൂന്നാം ക്വാര്‍ട്ടറില്‍ ഘാനയുടെ തിരിച്ചുവരവ് ദുഷ്‌കരമാക്കി ഇന്ത്യ അടുത്ത ഗോളും നേടി. മോണിക്കയും സംഗീതയും ചേര്‍ന്നു നടത്തിയ നീക്കത്തില്‍ നിന്നായിരുന്നു ഈ ഗോള്‍. ഇടതു വിങിലൂടെയുള്ള നീക്കത്തിനൊടുവില്‍ സംഗീത ഒഴിഞ്ഞ പോസ്റ്റിലേക്കു ബോളിനെ വഴി തിരിച്ചുവിടുകയായിരുന്നു. മൂന്നാം ക്വാര്‍ട്ടര്‍ അവസാനിക്കുന്നതിനു മുമ്പ് തന്നെ കൗറിലൂടെ ഇന്ത്യ സ്‌കോര്‍ 4-0 ആക്കി. പെനല്‍റ്റി സ്‌ട്രോക്കിലൂടെയായിരുന്നു ഈ ഗോള്‍. അവസാന ക്വാര്‍ട്ടറിലാണ് ഇന്ത്യ ഗോള്‍പട്ടിക പൂര്‍ത്തിയാക്കിയത്. കിടിലനൊരു ഫീല്‍ഡ് ഗോളിലൂടെയായിരുന്നു സലീമ ലക്ഷ്യം കണ്ടത്.

Story first published: Friday, July 29, 2022, 20:23 [IST]
Other articles published on Jul 29, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+