വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

CWG 2022: വനിതാ ഹോക്കി സെമിയില്‍ ഇന്ത്യക്ക് തോല്‍വി, ഓസ്‌ട്രേലിയയോട് ഷൂട്ടൗട്ടില്‍ വീണു

നിശ്ചിത സമയത്ത് 1-1 സമനിലയായതോടെ മത്സരം ഷൂട്ടൗട്ടിലേക്ക്. ആദ്യ മൂന്ന് അവസരവും ഇന്ത്യ പാഴാക്കിയപ്പോള്‍ ഓസ്‌ട്രേലിയ മൂന്ന് തവണയും ലക്ഷ്യം കണ്ട് ഫൈനലില്‍ പ്രവേശിക്കുകയായിരുന്നു.

1

ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ഹോക്കിയില്‍ സെമിയില്‍ പരാജയപ്പെട്ട് ഇന്ത്യന്‍ വനിതാ ടീം. കരുത്തരായ ഓസ്‌ട്രേലിയയോട് ഷൂട്ടൗട്ടില്‍ 3-0നാണ് ഇന്ത്യ തോറ്റത്. ലഭിച്ച അവസരങ്ങളെ മുതലാക്കുന്നതില്‍ ഇന്ത്യന്‍ ടീം പരാജയപ്പെട്ടു. ശക്തമായ പോരാട്ടം കണ്ട മത്സരത്തില്‍ മൂന്നാം ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയ ലീഡെടുത്തു. നാലാം ക്വാര്‍ട്ടറിന്റെ അവസാന സമയത്ത് ഗോള്‍ മടക്കി ഇന്ത്യ സമനില പിടിച്ചു.

T20 World Cup: 'തല്ലിത്തകര്‍ക്കും', ബാക്കപ്പ് ഓപ്പണര്‍ അവന്‍ മതി!, ചൂണ്ടിക്കാട്ടി ദാസ്ഗുപ്തT20 World Cup: 'തല്ലിത്തകര്‍ക്കും', ബാക്കപ്പ് ഓപ്പണര്‍ അവന്‍ മതി!, ചൂണ്ടിക്കാട്ടി ദാസ്ഗുപ്ത

1

വന്ദന കാതറിയയാണ് 49ാം മിനുട്ടില്‍ ഇന്ത്യക്കായി വലകുലുക്കിയത്. ഈ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഓസ്‌ട്രേലിയ വഴങ്ങുന്ന ആദ്യത്തെ ഗോളാണിത്. നിശ്ചിത സമയത്ത് 1-1 സമനിലയായതോടെ മത്സരം ഷൂട്ടൗട്ടിലേക്ക്. ആദ്യ മൂന്ന് അവസരവും ഇന്ത്യ പാഴാക്കിയപ്പോള്‍ ഓസ്‌ട്രേലിയ മൂന്ന് തവണയും ലക്ഷ്യം കണ്ട് ഫൈനലില്‍ പ്രവേശിക്കുകയായിരുന്നു. ഇതോടെ വെങ്കല മെഡല്‍ പോരാട്ടത്തില്‍ ഇന്ത്യ ന്യൂസീലന്‍ഡിനെ നേരിടും.

ICC T20 Ranking: രണ്ടാം സ്ഥാനത്തേക്കുയര്‍ന്ന് സൂര്യകുമാര്‍, ബാബറിന് തൊട്ടരികെ, കടത്തിവെട്ടുമോ?ICC T20 Ranking: രണ്ടാം സ്ഥാനത്തേക്കുയര്‍ന്ന് സൂര്യകുമാര്‍, ബാബറിന് തൊട്ടരികെ, കടത്തിവെട്ടുമോ?

1

വനിതകളുടെ 200 മീറ്റര്‍ ഹീറ്റ്‌സില്‍ ഇന്ത്യയുടെ ഹിമാ ദാസിന് ഫൈനല്‍ യോഗ്യതയില്ല. 23.42 സമയം കുറിച്ചാണ് താരം ഫിനിഷ് ചെയ്തത്. പുരുഷന്മാരുടെ 4x400 മീറ്റര്‍ റിലേയില്‍ ഇന്ത്യന്‍ ടീം ഫൈനലില്‍ സീറ്റ് നേടിയിട്ടുണ്ട്. സ്‌ക്വാഷില്‍ മിക്‌സഡ ഡബിള്‍സില്‍ ഇന്ത്യയുടെ ദീപികാ പള്ളിക്കല്‍-സൗരവ് ഘോഷാല്‍ സഖ്യം സെമിയില്‍ കടന്നു. ഓസ്‌ട്രേലിയയുടെ റേച്ചല്‍ ഗ്രിന്‍ഹാം-സാക്ക് അലക്‌സാണ്ടര്‍ എന്നിവരെ തോല്‍പ്പിച്ചാണ് ഇരുവരും സെമിയില്‍ കടന്നത്.

'ദ്രാവിഡിന്റെ മുട്ടിടിപ്പിച്ചു', സെവാഗിനെ വിറപ്പിച്ചത് മറ്റൊരാള്‍, അറിയണം ഈ നാല് ശത്രുക്കളെ'ദ്രാവിഡിന്റെ മുട്ടിടിപ്പിച്ചു', സെവാഗിനെ വിറപ്പിച്ചത് മറ്റൊരാള്‍, അറിയണം ഈ നാല് ശത്രുക്കളെ

1

ഇന്ത്യയെ സംബന്ധിച്ച് മെഡല്‍ വാരിയ ദിവസമായിരുന്നു വെള്ളിയാഴ്ച. ഗുസ്തിയില്‍ ഇന്ത്യ മൂന്ന് സ്വര്‍ണ്ണവും ഒരു വെള്ളിയും വെങ്കലവും ഇന്ത്യ നേടി. 9 സ്വര്‍ണ്ണവും എട്ട് വെള്ളിയും 9 വെങ്കലവും ഉള്‍പ്പെടെ 26 മെഡലുകളുമായി ഇന്ത്യ നിലവില്‍ അഞ്ചാം സ്ഥാനത്താണ്.

Story first published: Saturday, August 6, 2022, 7:11 [IST]
Other articles published on Aug 6, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X