Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asian Games 2023: 5 കളി, 58 ഗോള്‍! ഹോക്കിയില്‍ ഇന്ത്യക്കു സെമി ടിക്കറ്റ്

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ വിജയക്കുതിപ്പ് തുടര്‍ന്ന ഇന്ത്യ വീണ്ടുമൊരു വമ്പന്‍ ജയവുമായി സെമി ഫൈനലിലേക്കു കുതിച്ചു. ഇന്നു നടന്ന കളിയില്‍ ബംഗ്ലാദേശാണ് ഇന്ത്യയുടെ പ്രഹരശേഷിയറിഞ്ഞത്. ഏകപക്ഷീയമായ കളിയില്‍ ബംഗ്ലാദേശിനെ ഇന്ത്യ ഗോള്‍മഴയില്‍ മുക്കുകയായിരുന്നു. എതിരില്ലാത്ത 12 ഗോളുകളുടെ വമ്പന്‍ ജയമാണ് ഇന്ത്യന്‍ ടീം ആഘോഷിച്ചത്.

ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്, മന്‍ദീപ് സിങ് എന്നിവരുടെ ഹാട്രിക്കുകളാണ് ബംഗ്ലാദേശിനെതിരേ ഇന്ത്യക്കു ആധികാരികമായ വിജയം സമ്മാനിച്ചത്. രണ്ട്, നാല്, 32 മിനിറ്റുകളിലായിരുന്നു ഹര്‍മന്‍പ്രീത് തന്റൈ ഹാട്രിക് കണ്ടെത്തിയത്. മന്‍ദീപ് ലക്ഷ്യം കണ്ടത് 18, 24, 46 മിനിറ്റുകളിലായിരുന്നു. അഭിഷേക് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ലളിത് കുമാര്‍ ഉപാധ്യായ്, അമിത് രോഹിദാസ്, നീല്‍കാന്ദ ശര്‍മ, ഗുര്‍ജന്ത് സിങ് എന്നിവര്‍ ഓരോ തവണയും ആഘോഷത്തില്‍ പങ്കുചേര്‍ന്നു.

INDIA

ഇതിനകം കളിച്ച അഞ്ചു മല്‍സരങ്ങളിലും ജയിച്ചാണ് ഇന്ത്യ അവസാനത്തെ നാലു ടീമുകളിലൊന്നായി മാറിയിരിക്കുന്ന്. അഞ്ചു മല്‍സരങ്ങില്‍ നിന്നും ഇന്ത്യന്‍ ടീം വാരിക്കൂട്ടിയത് 58 ഗോളുകളാണ്. വഴങ്ങിയതാവട്ടെ വെറും അഞ്ചെണ്ണം മാത്രം. ആദ്യ കളിയില്‍ ഉസ്‌ബെക്കിസ്താനെ എതിരില്ലാത്ത 16 ഗോളുകള്‍ക്കു നാണം കെടുത്തിയായിരുന്നു ഇന്ത്യയുടെ തുടക്കം.

തൊട്ടടുത്ത മല്‍സരത്തില്‍ സിംഗപ്പൂരിനെതിരേയും ഇന്ത്യ ഇതാവര്‍ത്തിച്ചു. 16 ഗോളുകളാണ് സിംഗപ്പൂരിന്റെ വലയില്‍ ഇന്ത്യ നിക്ഷേപിച്ചത്. നാണക്കേട് അല്‍പ്പം കുറച്ച് സിംഗപ്പൂര്‍ ഒരു ഗോള്‍ മടക്കുകയും ചെയ്തു.

മൂന്നാമത്തെ കളിയില്‍ ജപ്പാനായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. രണ്ടിനെതിരേ നാലു ഗോളുകള്‍ക്കു ജപ്പാനെയും തുരത്താന്‍ ഇന്ത്യക്കു സാധിച്ചു. അതിനു ശേഷം ചിരവൈരികളായ പാകിസ്താനുമായാണ് ഇന്ത്യ ഏറ്റുമുട്ടിയത്. രണ്ടിനെതിരേ 10 ഗോളുകള്‍ക്കായിരുന്നു ഇന്ത്യ പാകിസ്താന്റെ കഥ കഴിച്ചത്.

അമ്പെയ്ത്തില്‍ മുന്നോട്ട്

അമ്പെയ്ത്തില്‍ ഇന്ത്യയുടെ രണ്ടു താരങ്ങള്‍ ജയത്തോടെ അവസാന എട്ടില്‍ ഇടം നേടിയിട്ടുണ്ട്. പുരുഷന്‍മാരുടെ റീകര്‍വ് വിഭാഗം വ്യക്തിഗത ഇനത്തില്‍ അതാനു ദാസ് 7-1നു താജിക്കിസ്താന്റെ റോബര്‍ട്ട് നാമിനെ തോല്‍പ്പിച്ചു. ഇതേയിനത്തില്‍ മറ്റൊരു ഇന്ത്യന്‍ താരം ധീരജ് ബൊമ്മദേവര 6-5നു ബംഗ്ലാദേശിന്റെ മുഹമ്മദ് ഹക്കീം അഹമ്മദ് റുബേലിനെ കീഴടക്കി.

അതേസമയം, കബഡിയില്‍ വനിതാ വിഭഗത്തിലെ ആവേശകരമായ മല്‍സരത്തില്‍ ഇന്ത്യ സമനിലയുമായി കരുത്തുകാട്ടി. ഗ്രൂപ്പ് എയിലെ ആദ്യ മല്‍സരത്തില്‍ ശക്തരായ ചൈനീസ് തായ്‌പേയിയെയാണ് ഇന്ത്യ 34-34 എന്ന സ്‌കോറില്‍ തളച്ചത്.

Story first published: Monday, October 2, 2023, 15:21 [IST]
Other articles published on Oct 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+