ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടി ഒളിമ്പിക്‌സ് ഉറപ്പിക്കാന്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീം
ജക്കാര്‍ത്ത: ഹോക്കി ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയ ഇന്ത്യയുടെ വനിതാ ഹോക്കി ടീം ഏഷ്യന്‍ ഗെയിംസിനായി ഒരുങ്ങിക്കഴിഞ്ഞു. ഗെയിംസില്‍ സ്വര്‍ണം നേടിയാല്‍ ഒളിമ്പിക്‌സ് യോഗ്യത നേരിട്ട് ഉറപ്പിക്കാമെന്നതിനാല്‍ കൈമെയ് മറന്നാണ് ഇന്ത്യന്‍ വനിതകള്‍ ജക്കാര്‍ത്തയില്‍ പോരാടുക. 1982ലാണ് ഇന്ത്യ അവസാനമായി സ്വര്‍ണം നേടിയത്. 1998ല്‍ റണ്ണറപ്പുകളുമായി.
ഷോര്‍ഡ് മരീനയെുടെ പരിശീലന മികവിലിറങ്ങുന്ന ഇന്ത്യന്‍ താരങ്ങള്‍ ആത്മവിശ്വാസത്തിലാണ്. എല്ലാ ഏഷ്യന്‍ ഗെയിംസിലും ചുരുങ്ങിയത് ഒരു മെഡലങ്കിലും നേടാതെ ഇന്ത്യന്‍ വനിതകള്‍ മടങ്ങാറില്ല. 2014ല്‍ വെങ്കലം നേടിയിരുന്നു. പൂള്‍ ബിയിലെ മത്സരത്തില്‍ ഞായറാഴ്ച ഇന്ത്യ ഇന്തോനേഷ്യയെയാണ് നേരിടുക.

നിലവിലെ ചാമ്പ്യന്‍ സൗത്ത് കൊറിയയാണ് ഇവിടെ ഇന്ത്യയ്ക്ക് പ്രധാന എതിരാളികള്‍. പത്താം റാങ്കുകാരായ കൊറിയയെ കൂടാതെ പതിനൊന്നാം റാങ്കുകാരായ ചൈന, ജപ്പാന്‍ എന്നീ ടീമുകളും ഇന്ത്യയ്ക്ക് വെല്ലുവിളിയാകും. റാങ്കിങ്ങില്‍ ഒന്‍പതാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് സ്വര്‍ണം നേടാനുള്ള സുവര്‍ണാവസരംകൂടിയാണ് ഇത്തവണ.
40 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ ഇന്ത്യന്‍ ടീം ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടുമെന്നാണ് ക്യാപ്റ്റന്‍ റാണി റാംപാലിന്റെ പ്രതീക്ഷ. ലോകകപ്പിലെ തോല്‍വി മറക്കാനുള്ള അവസരമാണിത്. ലോകകപ്പിലെ തോല്‍വി മനസില്‍നിന്നും മായ്ച്ചുകളഞ്ഞ് കളിക്കാനിറങ്ങിയാല്‍ ഇന്ത്യ സ്വര്‍ണവുമായി മടങ്ങുമെന്നും റാണി പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications