Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ ഗെയിംസ്; ചൈനയെ തകര്‍ത്ത് ഇന്ത്യ ഹോക്കി ഫൈനലില്‍; 20 വര്‍ഷത്തെ കാത്തിരിപ്പ് സ്വര്‍ണമാകുമോ?

ജക്കാര്‍ത്ത: വനിതാ ഹോക്കിയിലെ ത്രസിപ്പിക്കുന്ന പോരാട്ടങ്ങളിലൊന്നില്‍ അയല്‍ക്കാരായ ചൈനയെ തോല്‍പ്പിച്ച് ഇന്ത്യ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസ് ഫൈനലില്‍ പ്രവേശിച്ചു. അമ്പത്തിരണ്ടാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണറിലൂടെ ഗുര്‍ജിത്ത് സിങ്ങാണ് ഇന്ത്യയുടെ വിജയഗോള്‍ നേടിയത്. ഓഗസ്ത് 31ന് നടക്കുന്ന ഫൈനലില്‍ ജപ്പാനാണ് ഇന്ത്യയുടെ എതിരാളി.

കളിയുടെ എല്ലാ മേഖലകളിലും മികച്ചുനിന്ന ഇന്ത്യയെ ശക്തമായ പ്രതിരോധവും മിന്നലാക്രമണവും കൊണ്ടാണ് ചൈന പരീക്ഷിച്ചത്. എന്നാല്‍ അന്തിമവിജയം ഇന്ത്യയ്‌ക്കൊപ്പം നിന്നു. 20 വര്‍ഷത്തിനുശേഷമാണ് ഇന്ത്യന്‍ വനിതകള്‍ ഹോക്കി ഫൈനലിലെത്തുന്നത്. ഇതോടെ ചാമ്പ്യന്മാരാകാനുള്ള ഇന്ത്യയുടെ സാധ്യതയും വര്‍ധിച്ചു. സമീപകാലത്ത് മികച്ച പ്രകടനം നടത്തുന്ന ഇന്ത്യ ഹോക്കി ലോക ചാമ്പ്യന്‍ഷിപ്പിലും നിലവാരമുള്ള കളിയാണ് കാഴ്ചവെച്ചത്.

hockey754

അതിനിടെ, ഏഷ്യന്‍ ഗെയിംസിന്റെ പതിനൊന്നാം ദിവസം ഇരട്ട സ്വര്‍ണമാണ് ഇന്ത്യ നേടിയത്. ട്രിപ്പിള്‍ ജംപില്‍ അര്‍പീന്ദര്‍ സിങ് സ്വര്‍ണം നേടിയതിന് പിന്നാലെ വനിതകളുടെ ഹെപ്റ്റാത്തലണില്‍ സ്വപ്‌ന ബര്‍മനും സ്വര്‍ണം സ്വന്തമാക്കി. ഇതേദിവസം ഇന്ത്യ രണ്ടു മെഡലുകള്‍ കൂടി നേടിയിരുന്നു. 200 മീറ്റര്‍ ഓട്ടത്തില്‍ ദ്യുതി ചന്ദ് വെള്ളിയും ടേബിള്‍ ടെന്നീസ് മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ അജന്ത ശരത് കമല്‍, മനികാ ബത്ര സഖ്യം വെങ്കലവും സ്വന്തമാക്കി. ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ടേബിള്‍ ടെന്നീസ് താരമെന്ന ബഹുമതി മനികാ ബത്രയ്ക്ക് സ്വന്തമായി. ഇതോടെ, ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 54 ആയി ഉയര്‍ന്നു. 11 സ്വര്‍ണവും 20 വെള്ളിയും 23 വെങ്കലവും ഇന്ത്യ നേടിയിട്ടുണ്ട്.

Story first published: Thursday, August 30, 2018, 8:36 [IST]
Other articles published on Aug 30, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+