വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏഷ്യന്‍ ഗെയിംസ്; സ്വര്‍ണം ലക്ഷ്യമിട്ട് ഇന്ത്യന്‍ ഹോക്കി ടീം ക്യാമ്പ് തുടങ്ങി

ബെംഗളുരു: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ ഓഗസ്ത് 18 മുതല്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിനായുള്ള ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഒരുക്കം തുടങ്ങി. ബെംഗളുരുവിലെ സായി സെന്ററിലാണ് പതിനൊന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ആരംഭിച്ചത്. ഏഷ്യന്‍ ഗെയിംസിലെ നിലവിലെ ചാമ്പ്യന്മാരാണ് ഇന്ത്യ.

ഇന്ത്യയെ വില കുറച്ച് കാണേണ്ട, നാട്ടില്‍ മാത്രമല്ല പുറത്തും കരുത്തര്‍... കോലിയുടെ മുന്നറിയിപ്പ്ഇന്ത്യയെ വില കുറച്ച് കാണേണ്ട, നാട്ടില്‍ മാത്രമല്ല പുറത്തും കരുത്തര്‍... കോലിയുടെ മുന്നറിയിപ്പ്

സമീപകാലത്ത് മികച്ച ഫോമില്‍ കളിക്കുന്ന ടീമായ ഇന്ത്യ സ്വര്‍ണം നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷയെന്ന് പരിശീലകന്‍ ഹരേന്ദ്ര സിങ് പറഞ്ഞു. ബംഗ്ലാദേശ്, സൗത്ത് കൊറിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലെ വിജയകരമായ പര്യടനത്തിനുശേഷം തിരിച്ചത്തിയ ഇന്ത്യ, ടീം അംഗങ്ങള്‍ക്ക് ഒരാഴ്ചത്തെ വിശ്രമം അനുവദിച്ചിരുന്നു.

hockey

ഒരാഴ്ചത്തെ വിശ്രമം കളിക്കാരുടെ ശാരീരിക ക്ഷമത നിലനില്‍ത്താന്‍ സഹായിക്കും. ഏഷ്യന്‍ ഗെയിംസിലെ പൂള്‍ എ യില്‍ സൗത്ത് കൊറിയ, ജപ്പാന്‍, ശ്രീലങ്ക, ഹോങ്കോങ്, ചൈന, ഇന്തോനേഷ്യ എന്നിവര്‍ക്കൊപ്പമാണ് ഇന്ത്യ. ചാമ്പ്യന്‍സ് ലീഗില്‍ റണ്ണറപ്പുകളായ ഇന്ത്യയ്ക്ക് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണനേട്ടം ആവര്‍ത്തിക്കാനായാല്‍ 2020ലെ ടോക്കിയോ ഒളിമ്പിക്‌സില്‍ നേടിട്ട് യോഗ്യത ലഭിക്കും.

മലയാളി താരം ശ്രീജേഷ് ആണ് ടീം ഇന്ത്യയുടെ ഗോള്‍ കീപ്പറും ക്യാപ്റ്റനും. ക്യാമ്പില്‍ 25 കളിക്കാരും പങ്കെടുക്കും. സ്വര്‍ണം നേടുമെന്ന് ഉറച്ച പ്രതീക്ഷയിലാണ് തങ്ങളെന്ന് പരിശീലകന്‍ പറഞ്ഞു. കളിക്കാരെല്ലാം പരിക്കില്‍നിന്നും മുക്തരാണ്. ഭുവനേശ്വറില്‍ ലോകകപ്പ് ആരംഭിക്കാനിരിക്കെ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Story first published: Wednesday, August 1, 2018, 11:31 [IST]
Other articles published on Aug 1, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X