Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കി: ഹീറോയായി ഹര്‍മന്‍പ്രീത്, പാകിസ്താനെ ഇന്ത്യ തകര്‍ത്തു

1

ധാക്ക: ബംഗ്ലാദേശില്‍ നടക്കുന്ന ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യക്കു മിന്നുന്ന വിജയം. ചിരവൈരികളായ പാകിസ്താനെതിതിരേ ഒന്നിനെതിരേ മൂന്നു ഗോളുകളുടെ ഗംഭീര വിജയമാണ് ഇന്ത്യ ആഘോഷിച്ചത്. ഇരട്ടഗോളുകള്‍ നേടിയ ഹര്‍മന്‍പ്രീത് സിങാണ് ഇന്ത്യയുടെ വിജയശില്‍പ്പി. മറ്റൊരു ഗോള്‍ ആകാഷ്ദീപ് സിങിന്റെ വകയായിരുന്നു. ഇതോടെ ഗ്രൂപ്പില്‍ ഇന്ത്യ ഒന്നാംസ്ഥാനം ഭദ്രമാക്കുന്നതിനൊപ്പം ആദ്യ നാലില്‍ ഫിനിഷ് ചെയ്തു സെമി ഫൈനലില്‍ കടക്കുമെന്ന്. മൂന്നു മല്‍സരങ്ങളില്‍ നിന്നും ഏഴു പോയിന്റാണ് ഇന്ത്യയുടെ സമ്പാദ്യം. രണ്ടു വിജയവും ഒരു സമനിലയുമടക്കമാണിത്. ഞായറാഴ്ച ജപ്പാനെതിരേയാണ് ഇന്ത്യയുടെ അടുത്ത മല്‍സരം.

ആവേശകരമായ പോരാട്ടത്തില്‍ ഇന്ത്യ തന്നെയായിരുന്നു മികച്ച ടീം. അറ്റാക്കിങ് ഗെയിം കാഴ്ചവച്ച ഇന്ത്യ ആദ്യ ക്വാര്‍ട്ടറില്‍ തന്നെ അക്കൗണ്ട് തുറന്നിരുന്നു. രണ്ടാം ക്വാര്‍ട്ടറില്‍ ഗോളുകളൊന്നും കണ്ടില്ല. ആദ്യപകുതിയില്‍ ഇന്ത്യ 1-0ന്റെ ലീഡുമായാണ് ഗ്രൗണ്ട് വിട്ടത്. മൂന്നാം ക്വാട്ടറില്‍ തീപ്പൊരി പാറി. സുമിത്തിലൂടെ ഇന്ത്യ ലീഡുയര്‍ത്തിയെങ്കിലും ജുനൈദ് മന്‍സൂറിലൂടെ ആദ്യ ഗോള്‍ മടക്കിയ പാകിസ്താന്‍ പ്രതീക്ഷ കാത്തു. ഇതോടെ നാലാമത്തെയും അവസാനത്തെയും ക്വാര്‍ട്ടര്‍ കൂടുതല്‍ ആവേശകരമായി മാറി. മൂന്നാം ഗോള്‍ നേടി വിജയമുറപ്പിക്കാന്‍ ഇന്ത്യയും ഗോള്‍ മടക്കി കളി സമനിലയിലാക്കാന്‍ പാകിസ്താനും കിണഞ്ഞു ശ്രമിച്ചു. ഒടുവില്‍ ഇന്ത്യക്കായിരുന്നു ഭാഗ്യം ലഭിച്ചത്. ഹര്‍മന്‍പ്രീതിലൂടെ വീണ്ടും സ്‌കോര്‍ ചെയ്ത ഇന്ത്യ 3-1ന്റെ മിന്നുന്ന വിജയം സ്വന്തമാക്കുകയും ചെയ്തു.

2

മന്‍പ്രീത് സിഹിന്റെ കീഴിലായിരുന്നു ഇന്ത്യ ഈ മല്‍സരത്തില്‍ ഇറങ്ങിയത്. ആദ്യ ക്വാര്‍ട്ടറില്‍ തുടക്കത്തില്‍ തന്നെ ആകാഷ്ദീപ് സിങിനു ഗ്രീന്‍ കാര്‍ഡ് കണ്ടു പുറത്തുപോവേണ്ടി വന്നത് ഇന്ത്യയെ രണ്ടു മിനിറ്റ് സമയത്തേക്കു 10 പേരായി ചുരുക്കിയിരുന്നു. ആകാശ്ദീപ് തിരിച്ചെത്തിയതോടെ ഇന്ത്യ പാകിസ്താനെ സമ്മര്‍ദ്ദത്തിലാക്കുന്ന പ്രകടനം പുറത്തെടുത്തു. രാജ്കുമാര്‍ പലിന് ടീമിനെ മുന്നിലെത്തിക്കാന്‍ മികച്ചൊരു അവസരം ലഭിച്ചെങ്കിലും അദ്ദേഹത്തിന്റെ ശ്രമം സ്വന്തം ടീമംഗത്തിന്റെ ദേഹത്തു തട്ടി വിഫലമാവുകയായിരുന്നു.

ഒമ്പതാം മിനിറ്റില്‍ ഇന്ത്യക്കു അനുകൂലമായി പെനല്‍റ്റി കോര്‍ണര്‍ ലഭിച്ചു. ഹര്‍മന്‍പ്രീത് ഇതു ഗോളാക്കുകയും ചെയ്തതോടെ ഇന്ത്യ മുന്നിലെത്തി. ലീഡ് വഴങ്ങിയ ശേഷം പാകിസ്താന്‍ കുറച്ചുകൂടി മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും ആദ്യ ക്വാര്‍ട്ടര്‍ ഇന്ത്യ 1-0ന്റെ ലീഡുമായി അവസാനിപ്പിച്ചു. രണ്ടാം ക്വാര്‍ട്ടറില്‍ ഹൈ പ്രെസിങ് ഗെയിമിലൂടെ ഇന്ത്യ പാക് ടീമിനെ മുള്‍മുനയില്‍ നിര്‍ത്തി. പാക് ഗോള്‍മുഖത്തേക്കു അവര്‍ റെയ്ഡുകള്‍ നടത്തിക്കൊണ്ടിരുന്നു. ഇന്ത്യയുടെ മികച്ച പല നീക്കങ്ങളെയും മനോഹരമായി പ്രതിരോധിക്കാന്‍ പാകിസ്താനു സാധിച്ചു. ഇതോട രണ്ടാം ക്വാര്‍ട്ടറില്‍ ഗോളുകളൊന്നും കണ്ടില്ല.

3

മൂന്നാം ക്വാര്‍ട്ടറില്‍ ഗോളും മറുഗോളുമെല്ലാം പിറന്നു. ഇന്ത്യ തന്നെയായിരുന്നു ഈ ക്വാര്‍ട്ടറിലും മികച്ച ടീം. ആകാശ്ദീപിലൂടെ ഇന്ത്യ രണ്ടാം ഗോളും കണ്ടെത്തി. മികച്ച മുന്നേറ്റത്തിനൊടുവില്‍ ലാക്ര പന്ത് സുമിത്തിന് കൈമാറുകയായിരുന്നു. സുമിത്ത് മറിച്ചു നല്‍കിയ ബോള്‍ ആകാശ്ദീപ് ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു. 45ാം മിനിറ്റില്‍ ജുനൈദ് മന്‍സൂറിന്റെ ഫീല്‍ഡ് ഗോളിലൂടെ പാകിസ്താന്‍ സ്‌കോര്‍ 2-1 ആക്കി. അവസാന ക്വാര്‍ട്ടറില്‍ ഒരുപിടി ഗോളവസരങ്ങളാണ് ഇന്ത്യക്കു ലഭിച്ചത്. മൂന്ന് മികച്ച അവസരങ്ങള്‍ ഇന്ത്യ പാഴാക്കുകയും ചെയ്തു. എന്നാല്‍ 53ാം മിനിറ്റില്‍ വീണ്ടുമൊരു പെനല്‍റ്റി കോര്‍ണറിന്റെ രൂപത്തില്‍ ഇന്ത്യ മൂന്നാം ഗോള്‍ നേടി. ഹര്‍മന്‍പ്രീതിന്റെ ഈ ഗോളില്‍ ഇന്ത്യ വിജയമുറപ്പിക്കുകയും ചെയ്തു.

Photo credit

Story first published: Friday, December 17, 2021, 17:35 [IST]
Other articles published on Dec 17, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+