Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia cup hockey: ഇന്ത്യ- പാക് പോര് ബലാബലം, 1-1നു സമനിലയില്‍

1

ജക്കാര്‍ത്ത: ഏഷ്യാ കപ്പ് ഹോക്കിയില്‍ ചിരവൈരികള്‍ തമ്മിലുള്ള ഗ്ലാമര്‍ പോരാട്ടത്തില്‍ ഇന്ത്യയും പാകിസ്താനും സമനില സമ്മതിച്ചു. നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ഇന്ത്യ ഒരു ഗോളിനു ലീഡ് ചെയ്ത ശേഷമാണ് ഫൈനല്‍ ക്വാര്‍ട്ടറില്‍ 1-1ന്റെ സമനില സമ്മതിച്ചത്. പൂള്‍ എയില്‍ നടന്ന പോരാട്ടത്തില്‍ 20 കാരനായ ശെല്‍വ കാര്‍ത്തിയുടെ ഗോളിലാണ് ഇന്ത്യ അക്കൗണ്ട് തുറന്നത്. ഈ ഗോളില്‍ വിജയത്തിലേക്കു മുന്നേറവെയാണ് ഫൈനല്‍ ക്വാര്‍ട്ടറില്‍ പാകിസ്താന്റെ സമനില ഗോള്‍ വന്നത്. അബ്ദുര്‍ റാണയുടെ വകയായിരുന്നു ഇന്ത്യയുടെ വിജയം നിഷേധിച്ച പാക് സമനില ഗോള്‍.

പാകിസ്താന്റെ മുന്നേറ്റമായിരുന്നു തുടക്കത്തില്‍ കണ്ടത്. ആദ്യത്തെ പെനല്‍റ്റി കോര്‍ണര്‍ ലഭിച്ചതും അവര്‍ക്കായിരുന്നു. പക്ഷെ ഈ അവസരം മുതലാക്കാന്‍ പാക് ടീമിനായില്ല. ഇതിനു പിന്നാലെ തന്നെ ഇന്ത്യക്കു അനുകൂലമായി പെനല്‍റ്റി കോര്‍ണര്‍. പക്ഷെ ഗോള്‍ ശ്രമം പാക് ഗോള്‍കീപ്പര്‍ വിഫലമാക്കി. തുടര്‍ന്നും പാകിസ്താനും ഇന്ത്യക്കും പെനല്‍റ്റി കോര്‍ണറുകള്‍ ലഭിച്ചെങ്കിലും ഗോളായില്ല. ഒടുവില്‍ മൂന്നാമത്തെ പെനല്‍റ്റി കോര്‍ണര്‍ ഗോളാക്കി മാറ്റി ശെല്‍വം കാര്‍ത്തി ഇന്ത്യക്കു ലീഡ് സമ്മാനിച്ചു. ഡ്രാഗ് ഫ്‌ളിക്കിലൂടെയാണ് അദ്ദേഹം ലക്ഷ്യം കണ്ടത്. ആദ് ക്വാര്‍ട്ടര്‍ 1-0ന്റെ ലീഡുമായി ഇന്ത്യ അവസാനിപ്പിച്ചു.

2

രണ്ടാം ക്വാര്‍ട്ടറിലും ഇരുടീമുകളും വീറോടെ തന്നെ പൊരുതി. ഇന്ത്യക്കു ഭീഷണിയുയര്‍ത്തിയ ചില ഗോള്‍ നീക്കങ്ങള്‍ പാകിസ്താന്റെ ഭാഗത്തു നിന്നുണ്ടായെങ്കിലും ഗോള്‍കീപ്പറുടെ സേവ് രക്ഷയ്‌ക്കെത്തുകയായിരുന്നു. ഇതോടെ ആദ്യ പകുതി 1-0നു അവസാനിക്കുകയും ചെയ്തു. മൂന്നാം ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ സുരാജിന്റെ മികച്ചൊരു സേവ് വീണ്ടും ഇന്ത്യയെ രക്ഷിച്ചു. പിന്നീട് ഇന്ത്യക്കു തുരുതുരെ അവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്നു പോലും ഗോളാക്കി മാറ്റാനായില്ല. നാലാം ക്വാര്‍ട്ടര്‍ കഴിയുമ്പോഴേക്കും കളിയിലാകെ ഏഴു പെനല്‍റ്റി കോര്‍ണറുകളാണ് ഇന്ത്യക്കു ലഭിച്ചത്. പക്ഷെ ഒന്നു മാത്രമേ മുതലാക്കാനായുള്ളൂ.

3

നാലാമത്തെയും അവസാനത്തെയും ക്വാര്‍ട്ടറില്‍ സമനിലയ്ക്കായി കിണഞ്ഞു ശ്രമിച്ച പാകിസ്താന്‍ ഒടുവില്‍ അതു നേടിയെടുക്കുകയും ചെയ്തു. ഇന്ത്യന്‍ ഗോള്‍കീപ്പറില്‍ നിന്നും ലഭിച്ച റീബൗണ്ടില്‍ നിന്നായിരുന്നു റാണ സ്‌കോര്‍ ചെയ്തത്. അതേസമയം, പൂള്‍ എയില്‍ പാകിസ്താനെക്കൂടാതെ ജപ്പാന്‍, ആതിഥേയരായ ഇന്തോനേഷ്യ എന്നിവരാണ് ഇന്ത്യയുടെ മറ്റു എതിരാളികള്‍.

2017ലും ഇന്ത്യ, പാകിസ്താന്‍, ജപ്പാന്‍ എന്നിവര്‍ ഒരേ പൂളില്‍ തന്നെയായിരുന്നു. അന്നു ഒരു മല്‍സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യ ജേതാക്കളായത്. ഇത്തവണത്തെ ടൂര്‍ണമെന്റില്‍ ബീരേന്ദ്ര ലക്രയാണ് ഇന്ത്യയെ നയിക്കുന്നത്. ചൊവ്വാഴ്ച ജപ്പാനെതിരേയാണ് ഇന്ത്യയുടെ അടുത്ത മല്‍സരം. 26നു ഇന്തോനേഷ്യയുമായും ഇന്ത്യ കൊമ്പുകോര്‍ക്കും. ജൂണ്‍ ഒന്നിനാണ് ഫൈനല്‍.

Story first published: Monday, May 23, 2022, 19:33 [IST]
Other articles published on May 23, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+