Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്, ഒളിംപിക്‌സ് വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി താരം കിന്‍ഡോ ഓര്‍മയായി

ഭുവനേശ്വര്‍: ഇന്ത്യന്‍ ടീമിനൊപ്പം സുവര്‍ണ നേട്ടങ്ങളില്‍ പങ്കാളിയാവാന്‍ ഭാഗ്യമുണ്ടായ മുന്‍ ഹോക്കി താരം മൈക്കല്‍ കിന്‍ഡോ അന്തരിച്ചു. 73 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നു കിടപ്പിലായിരുന്നു. അസുഖത്തോടൊപ്പം കടുത്ത വിഷാദരോഗവും അദ്ദേഹത്തെ അലട്ടിയിരുന്നതായി ചില കുടുംബാംഗങ്ങള്‍ പിടിഐയോടു പറഞ്ഞു. ഭാര്യയും ഒരു മകനും രണ്ടു പെണ്‍മക്കളുമടങ്ങുന്നതാണ് കിന്‍ഡോയുടെ കുടുംബം.

1

വിദേശത്തുള്ള പെണ്‍മക്കള്‍ എത്തിയ ശേഷം ശനിയാഴ്ചയായിരിക്കും ലിന്‍ഡോയുടെ അന്ത്യകര്‍മങ്ങള്‍ നടക്കുക. ഹോക്കി ഇന്ത്യ അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചിച്ചു. 1975ലെ ലോകകപ്പ് വിജയിയും മുന്‍ ഹോക്കി താരവുമായ മൈക്കല്‍ ലിന്‍ഡോയുടെ വിയോഗത്തില്‍ അതീവ ദുഖിതരാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനു അനുശോചനം അറിയിക്കുന്നതായും ഹോക്കി ഇന്ത്യ ട്വിറ്ററില്‍ കുറിച്ചു.

ഫുള്‍ബാക്കായിരുന്ന ലിന്‍ഡോ 1975ലെ ഹോക്കി ലോകകപ്പും 1972 ഒളിംപിക്‌സ് വെങ്കലവു നേടിയ ഇന്ത്യന്‍ ടീമില്‍ അംഗായിരുന്നു. മലേഷ്യയിലെ ക്വലാലംപൂരില്‍ നടന്ന ഫൈനലില്‍ ചിരവൈരികളായ പാകിസ്താനെ തോല്‍പ്പിച്ചായിരുന്നു 75ല്‍ ഇന്ത്യയുടെ ലോകകപ്പ് വിജയം. ഇന്ത്യയുടെ ഒരേയൊരു ലോകകപ്പ് നേട്ടവും ഇതായിരുന്നു. 72ലെ ഒളിംപിക്‌സില്‍ ഇന്ത്യക്കു വെങ്കലം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച താരം കൂടിയായിന്നു കിന്‍ഡോ. ഗെയിംസില്‍ അദ്ദേഹം മൂന്നു ഗോളുകള്‍ നേടിയിരുന്നു.

Story first published: Friday, January 1, 2021, 14:55 [IST]
Other articles published on Jan 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+