Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിജയ് ഇഫക്ട്, വീട്ടിലെ 'ജോലി'യുടെ അപൂര്‍വ്വ ചിത്രം- പെറിയുടെ വിവാഹമോചനത്തിന് വിജയ്ക്കു ട്രോള്‍

ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് താരം എല്ലിസ് പെറി വിവാഹമോചിതയാവുന്നതായി പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്ത്യയുടെ മുന്‍ ടെസ്റ്റ് ഓപ്പണര്‍ മുരളി വിജയ്ക്ക് ട്രോളുകള്‍. സമൂഹമാധ്യമങ്ങളിലൂയെ വിജയിയെ പരിഹസിച്ചു കൊണ്ട് നിരവധി ട്രോളുകളാണ് വരുന്നത്. റഗ്ബി താരം കൂടിയായ ഭര്‍ത്താവ് മാറ്റ് ടൂമുവയുമായുള്ള അഞ്ചു വര്‍ഷം നീണ്ട ബന്ധം അവസാനിപ്പിക്കുന്നതായി പെറി അറിയിക്കുകയായിരുന്നു.

1

പരസ്പര ബഹുമാനത്തോടെയാണ് തങ്ങള്‍ പിരിയാന്‍ തീരുമാനിച്ചതെന്നു സംയുക്ത വാര്‍ത്താക്കുറിപ്പിലൂടെ പെറിയും ടൂമുവയും അറിയിക്കുകയായിരുന്നുവെന്നാണ് സിഡ്‌നി മോണിങ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇതാണ് ഉചിതമായ നടപടിയെന്നാണ് ഞങ്ങള്‍ക്കു തോന്നുന്നത്. ഇരുവരുടെയും താല്‍പര്യപ്രകാരമുള്ള തീരുമാനമാണ്. പിരിയുന്നതാണ് ഉചിതമെന്നത് ഒരുമിച്ചെടുത്ത തീരുമാനം കൂടിയാണ്. ഇത്രയും കാലം ഒരുമിച്ച് കഴിഞ്ഞപ്പോള്‍ സ്വകാര്യ ജീവിതമാണ് ഞങ്ങള്‍ നയിച്ചത്. ഈ മോശം സമയത്തും രണ്ടു പേരുടെയും സ്വകാര്യത മാനിക്കപ്പെടണമെന്നാണ് പറയാനുള്ളതെന്നും വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു.

2

ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലുമെല്ലാം വിജയ്‌ക്കെതിരേ നിരവധി ട്രോളുകളാണ് വരുന്നത്. നേരത്തേ ലൈവ് ചാറ്റിലെ പരാമര്‍ശമായിരുന്നു ഇതിനു കാരണം. ഏതു താരത്തിനൊപ്പം ഡിന്നര്‍ കഴിക്കാനാണ് ആഗ്രഹിക്കുന്നതെന്നു ചോദിച്ചപ്പോള്‍ എലിസ് പെറിയുടെയും ശിഖര്‍ ധവാന്റെയും പേരുകളായിരുന്നു വിജയ് പറഞ്ഞത്. പെറി അതി സുന്ദരിയാണെന്നും അവര്‍ക്കൊപ്പം ഡിന്നര്‍ കഴിക്കാന്‍ താല്‍പ്പര്യമുണ്ടെന്നുമായിരുന്നു വിജയ്‌യുടെ വാക്കുകള്‍.
ഇതിനോടു പെറി പിന്നീട് പ്രതികരിക്കുകും ചെയ്തിരുന്നു. വിജയ് ബില്ല് അടയ്ക്കുമെന്നു പ്രതീക്ഷിക്കുന്നു. ഇങ്ങനെയൊരു ആഗ്രഹം പ്രകടിപ്പിച്ചത് അദ്ദേഹത്തിന്റെ നല്ല മനസ്സ്, താന്‍ ശരിക്കും ഫ്ളാറ്റായിപ്പോയെന്നായിരുന്നു പെറിയുടെ പ്രതികരണം. ഇപ്പോള്‍ പെറി വിവാഹമോചിതയായനിനു പിന്നാലെയാണ് വിജയ്ക്കു ട്രോളുകള്‍ വരുന്നത്.

3

ലോക്ക്ഡൗണ്‍ കാലത്ത് മുരളി വിജയ് വീട്ടില്‍ നിന്നും ജോലി ചെയ്യുന്നുവെന്ന തരത്തില്‍ താരം മന്ത്രവാദം നടത്തുന്ന വ്യാജ ഫോട്ടോയ്‌ക്കൊപ്പമായിരുന്നു ഒരു ട്രോള്‍. എല്ലിസ് പെറിയും ഭര്‍ത്താവും വിവാഹം കഴിഞ്ഞ് അഞ്ചു വര്‍ഷത്തിനു ശേഷം വേര്‍പിരിഞ്ഞിരിക്കുന്നു. ഇതിനെയാണ് മുരളി വിജയ് ഇഫക്ടെന്നു പറയുന്നതെന്നായിരുന്നു മറ്റൊരു ട്രോള്‍.

4

അതേസമയം, നേരത്തേ ഇന്ത്യയുടെ ടെസറ്റ് ടീമിലെ സ്ഥിരം ഓപ്പണറായിരുന്ന വിജയ്ക്കു മോശം ഫോം കാരണം സ്ഥാനം നഷ്ടമായിക്കഴിഞ്ഞു. എങ്കിലും ഐപിഎല്ലില്‍ താരം ഇപ്പോഴും കളിക്കുന്നുണ്ട്. പുതിയ സീസണില്‍ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടിയാണ് വിജയ് ബാറ്റേന്തുക. ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തികിന്റെ മുന്‍ ഭാര്യയായ നികിതയെയാണണ് വിജയ് വിവാഹം ചെയ്തിരിക്കുന്നത്. ഇരുവര്‍ക്കും മൂന്നും മക്കളുണ്ട്.

Story first published: Wednesday, July 29, 2020, 13:29 [IST]
Other articles published on Jul 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+