For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

കരിയറിലെ 500-ാം ഗോള്‍ നേടി സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്; ഇതിഹാസങ്ങള്‍ക്കൊപ്പം ഇടംനേടി

ന്യൂയോര്‍ക്ക്: സ്വീഡിഷ് ഫുട്‌ബോള്‍ താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് ഫുട്‌ബോള്‍ കരിയറിലെ 500-ാം ഗോള്‍ നേടി ചരിത്രത്തില്‍ ഇടം പിടിച്ചു. അമേരിക്കന്‍ ലീഗില്‍ എല്‍ എ ഗ്യാലക്‌സിക്കുവേണ്ടി കളിക്കുന്ന താരം ടൊറന്റോ എഫ് സിക്കെതിരായ മത്സരത്തിലാണ് നാഴികക്കല്ലു പിന്നിട്ടത്. ഫുട്‌ബോള്‍ ചരിത്രത്തില്‍ 500 ഗോള്‍ പിന്നിടുന്ന 26-ാമത്തെ താരമാണ് ഇപ്പോള്‍ സ്ലാട്ടന്‍.

മത്സരത്തില്‍ 0-3 എന്ന നിലയില്‍ പിന്നിട്ടുനില്‍ക്കെ 43-ാം മിനിറ്റിലായിരുന്നു താരത്തിന്റെ ചരിത്രത്തില്‍ ഇടംനേടിയ ഗോള്‍ പിറന്നത്. ഓടിക്കൊണ്ടിരിക്കുന്നതില്‍ പുറംകാലുകൊണ്ട് ഗോള്‍ പോസ്റ്റിലേക്ക് പന്ത് തട്ടിയിട്ട് സ്ലാട്ടന്‍ സ്റ്റൈലില്‍ 500 തികച്ചു. പിന്നീട് രണ്ടു ഗോള്‍കൂടി നേടി ഗ്യാലക്‌സി ഒപ്പമെത്തിയെങ്കിലും ജോനാഥന്‍ ഒസാറിയോ, ജേ ചാപ്മാന്‍ എന്നിവരുടെ ഗോളോടെ 5-3 എന്ന നിലയില്‍ ടൊറന്റോ ജയിച്ചു.

ibrahimovic

ഗോള്‍ നേടിയെങ്കിലും ടീം തോറ്റതില്‍ വിഷമമുണ്ടെന്ന് താരം പിന്നീട് പറഞ്ഞു. എന്നാല്‍, തന്റെ 500-ാം ഗോള്‍ ടൊറന്റോ ഓര്‍മിക്കുമെന്നും സ്ലാട്ടന്‍ കൂട്ടിച്ചേര്‍ത്തു. എല്‍എ ഗ്യാലക്‌സിക്കുവേണ്ടി ആദ്യ സീസണ്‍ കളിക്കുന്ന മുന്‍ സ്വീഡിഷ് താരം ഇതുവരെയായി ടീമിനുവേണ്ടി 22 കളികളില്‍നിന്നും 17 ഗോളുകള്‍ നേടിക്കഴിഞ്ഞു. പിഎസ്ജിക്കുവേണ്ടി 156 ഗോളുകള്‍ നേടിയ താരം, ഇന്റര്‍ മിലാന്‍(66), എസി മിലാന്‍ (56), അജാക്‌സ് (48), മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (29), യുവന്റസ് (26), ബാഴ്‌സലോണ (22), മാല്‍മോ (18) എന്നിവര്‍ക്കുവേണ്ടിയും സ്‌കോര്‍ ചെയ്തു. രാജ്യത്തിനുവേണ്ടി 116 കളികളില്‍ നിന്നും 62 ഗോളുകള്‍ നേടി. സ്വീഡന്റെ എക്കാലത്തെയും വലിയ ഗോള്‍ വേട്ടക്കാരനെന്ന പദവിയും സ്ലാട്ടന്‍ സ്വന്തമാക്കിയിട്ടുണ്ട്.

Story first published: Sunday, September 16, 2018, 14:15 [IST]
Other articles published on Sep 16, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+