വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഇബ്രാഹിമോവിചിന്റെ കാലിന് വളവുണ്ടോ ? ആരും ചോദിച്ചു പോകും

ഇബ്രാഹിമോവിച് പോസ്റ്റിലേക്കടിച്ചാല്‍ അത് ഗോളാകില്ല, എന്താണ് സംഭവിക്കുന്നത് ?

By കാശ്വിന്‍

ലണ്ടന്‍: കൂനിന്‍മേല്‍ കുരു എന്ന അവസ്ഥയിലാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. എത്ര നന്നായി കളിച്ചിട്ടും ഹൊസെ മൗറിഞ്ഞോയുടെ ടീമിന് നിര്‍ണായക ഘട്ടങ്ങളില്‍ കാലിടറുന്നു. അതിനിടെയാണ് സ്റ്റാര്‍ സ്‌ട്രൈക്കര്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിച് കരിയറില്‍ നേരിടുന്ന വലിയ ദൗര്‍ഭാഗ്യം. പന്ത് കാലില്‍ കിട്ടിയാലും, അതിനി വലയിലേക്ക് തിരിച്ചുവിട്ടാലും ഗോളാകാത്ത അവസ്ഥ ! സ്വീഡിഷ് സ്‌ട്രൈക്കര്‍ ആകെ നിരാശയിലാണ്. യുവെന്റസിനും ബാഴ്‌സക്കുമെല്ലാം ഗോളടിച്ച് കൂട്ടിയപ്പോഴും ഇങ്ങനെയൊരു തിരിച്ചടി ഇബ്രാ നേരിട്ടിട്ടില്ല. സെപ്തംബര്‍ പത്തിന് മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ഗോള്‍ നേടിയതിന് ശേഷം ഇബ്രാഹിമോവിച് ഗോള്‍ എന്താണെന്ന് അറിഞ്ഞിട്ടില്ല. അതിന് ശേഷം 42 തവണ ഗോളിലേക്ക് ലക്ഷ്യം വെച്ചിട്ടുണ് ഇബ്രാ. ഒന്നും വലയില്‍ ഇളക്കം സൃഷ്ടിച്ചില്ല.

പ്രീമിയര്‍ ലീഗ് സീസണില്‍ ഏറ്റവുമധികം തവണ ഗോളിലേക്ക് ലക്ഷ്യം വെച്ച താരം ഇബ്രാഹിമോവിചാണ്. കഴിഞ്ഞ ആറ് പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ഇബ്രാക്ക് ഒരു ഗോള്‍ പോലും നേടാനായില്ല. 2007 ല്‍ ഇറ്റാലിയന്‍ സീരി എ ലീഗില്‍ ഇന്റര്‍മിലാന്‍ കളിച്ചിരുന്ന സമയത്താണ് ഇത് പോലൊരു ഗോളില്ലാ കാലം ഇബ്രായ്ക്കുണ്ടായത്.

 zlatan-ibrahimovic

പ്രീമിയര്‍ ലീഗ് സീസണില്‍ കൂടുതല്‍ ഷോട്ടുകള്‍ ഗോളിലേക്ക് ലക്ഷ്യം വെച്ച താരങ്ങളുടെ കണക്ക് ചുവടെ

സ്ലാറ്റന്‍ ഇബ്രാഹിമോവിച് (മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ) 57

ഫിലിപ് കൊട്ടീഞ്ഞോ (ലിവര്‍പൂള്‍) 41

സെര്‍ജിയോ അഗ്യുറോ (മാഞ്ചസ്റ്റര്‍ സിറ്റി) 36

ക്രിസ്റ്റ്യന്‍ എറിക്‌സന്‍ (ടോട്ടനം) 33

തിയോ വാല്‍ക്കോട്ട് (ആഴ്‌സണല്‍) 32

പോള്‍ പോഗ്ബ (മാഞ്ചസ്റ്റര്‍ യുനൈറ്റഡ്) 31

Story first published: Tuesday, November 1, 2016, 10:15 [IST]
Other articles published on Nov 1, 2016
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X