റയല്‍ മാഡ്രിഡ് പരിശീലകനായി സിനദിന്‍ സിദാന്‍ തിരിച്ചെത്തി; സാന്റിയാഗോ സൊളാരി പുറത്ത്

മാഡ്രിഡ്: റയല്‍ മാഡ്രിഡ് പരിശീലകനായി സിനദിന്‍ സിദാന്‍ തിരിച്ചെത്തി. ചാമ്പ്യന്‍സ് ലീഗിന്റെ നോക്കൗട്ടില്‍ റയല്‍ മാഡ്രിഡ് പുറത്തായതിന് പിന്നാലെയാണ് മുന്‍ പരിശീലകനെ റയല്‍ വീണ്ടും ചുമതലയേല്‍പ്പിച്ചത്. ഹോസെ മൗറീന്യോ റയലിന്റെ പരിശീലകനായേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍, ഏവരെയും അമ്പരപ്പിച്ച് റയല്‍ മാഡ്രിഡ് സിദാനെ വീണ്ടും പരിശീലകനാക്കിയതായി പ്രഖ്യാപിച്ചു.

സാന്റിയാഗോ സൊളാരിയെ മാറ്റാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചെന്നും പകരം സിനദിന്‍ സിദാനെ പരിശീലകനാക്കിയെന്നും റയല്‍ അറിയിച്ചു. സിദാന്‍ ഉടന്‍തന്നെ ടീമിന്റെ ചുമതലയേല്‍ക്കും. 2022 ജൂണ്‍ 30വരെയാണ് കരാര്‍. നേരത്തെ ടീമിനെ തുടര്‍ച്ചയായി മൂന്നുവര്‍ഷം ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കിയ സിദാന്‍ പൊടുന്നനെ ടീമില്‍നിന്നും രാജിവെച്ച് പോവുകയായിരുന്നു.
ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമായുള്ള അഭിപ്രായ വ്യത്യാസമാണ് സിദാന്റെ പുറത്താകലിന് പിന്നിലെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. പിന്നീട് റൊണാള്‍ഡോ യുവന്റസിലേക്ക് ചേക്കേറുകയും ചെയ്തു. ലാ ലീഗ ഉള്‍പ്പെടെയുള്ള മത്സരങ്ങളിലെല്ലാം റയല്‍ സീസണില്‍ മോശം പ്രകടനമാണ് കാഴ്ചവെക്കുന്നത്. ലാ ലീഗയില്‍ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സയേക്കാള്‍ 12 പോയന്റ് പിറകിലാണ് ഇപ്പോള്‍ റയല്‍ മാഡ്രിഡ്.
പുതിയ സീസണില്‍ ജുലന്‍ ലോപ്‌റ്റെഗുയിയാണ് റയലിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്തത്. എന്നാല്‍, ടീമിന്റെ മോശം പ്രകനത്തെ തുടര്‍ന്ന് സാന്റിയാഗോ സൊളാരി പിന്നീട് പരിശീലകനായി. സൊളാരിയുടെ കീഴില്‍ ടീം തുടക്കത്തില്‍ മികവു കാട്ടിയെങ്കിലും എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സയോടേറ്റ തുടര്‍തോല്‍വികളും ചാമ്പ്യന്‍സ് ലീഗിലെ പുറത്താകലും സൊളാരിയുടെ സ്ഥാനം തെറിപ്പിക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications