Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'നിങ്ങളുടെ ബാഴ്‌സയിലെ പ്രത്യേക പരിഗണന അവസാനിച്ചു'- മെസ്സിയോട് കോമാന്‍ പറഞ്ഞു

ബാഴ്‌സലോണ: ബാഴ്‌സലോണയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ കൂടുമാറ്റ അഭ്യൂഹങ്ങളാണ് ഫുട്‌ബോള്‍ ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. മെസ്സിക്ക് ക്ലബ്ബ് വിടാന്‍ താല്‍പ്പര്യമുണ്ടെന്ന് അറിയിച്ച് ബാഴ്‌സലോണയ്ക്ക് ഔദ്യോഗികമായി കത്ത് നല്‍കിയ വിവരം ക്ലബ്ബ് സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴിതാ ബാഴ്‌സലോണയുടെ പുതിയ പരിശീലകന്‍ റൊണാള്‍ഡ് കോമാനും മെസ്സിയും നടത്തിയ സംഭാഷണങ്ങളുടെ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. 'നിങ്ങളുടെ ടീമിനെ പ്രത്യേക പരിഗണന അവസാനിച്ചിരിക്കുന്നു. നിങ്ങള്‍ ക്ലബ്ബിനുവേണ്ടി എല്ലാം ചെയ്തിരിക്കുന്നു. ടീമിനെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കുക' എന്നാണ് മെസ്സിയോട് കോമാന്‍ പറഞ്ഞതെന്നാണ് അര്‍ജന്റീനയുടെ ന്യൂസ് ഔട്ട്‌ലെറ്റായ ഡിയാറിയോ ഒലി റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് ക്ലബ്ബ് വിടാന്‍ താല്‍പര്യപ്പെടുന്നതായി അറിയിച്ച് മെസ്സി ക്ലബ്ബിന് കത്ത് നല്‍കിയതെന്നാണ് വിവരം. മെസ്സിയുടെ ക്ലബ്ബുമായുള്ള കരാര്‍ അടുത്ത വര്‍ഷം അവസാനിക്കും. ഫ്രീ ട്രാന്‍സ്ഫറില്‍ ക്ലബ്ബ് വിടാന്‍ അനുവദിക്കണമെന്ന മെസ്സിയുടെ ആവിശ്യത്തോട് അനുകൂല നിലപാടല്ല ക്ലബ്ബ് സ്വീകരിച്ചിരിക്കുന്നത്. മെസ്സി ക്ലബ്ബ് വിട്ടാല്‍ നിയമ നടപടി സ്വീകരിക്കുമെന്നാണ് ബാഴ്‌സലോണ മാനേജ്‌മെന്റിന്റെ നിലപാട്.

ബാഴ്‌സലോണ പ്രസിഡന്റ് ജോസെപ് മരിയ ബാര്‍തോമ്യുവുമായുള്ള മെസ്സിയുടെ അഭിപ്രായഭിന്നതയാണ് അദ്ദേഹത്തെ ക്ലബ്ബ് വിടാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. ലോക്ഡൗണ്‍ സമയത്ത് താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് മെസ്സിയും ബാര്‍തോമ്യുവും തമ്മില്‍ വാക്കേറ്റം നടന്നിരുന്നു. നെയ്മറെ തിരികെ ടീമിലെത്തിക്കാന്‍ മെസ്സി ആവിശ്യപ്പെട്ടിട്ടും ക്ലബ്ബ് അതിന് തയ്യാറാവാത്തതും മെസ്സിയെ ക്ലബ്ബ് വിടാന്‍ പ്രേരിപ്പിക്കുന്ന ഘടകമാണ്. ഈ സീസണില്‍ ഒരു കിരീടം പോലും സ്വന്തമാക്കാന്‍ ബാഴ്‌സലോണയ്ക്ക് സാധിച്ചിട്ടില്ല. ലാ ലിഗയില്‍ ചിരവൈരികളായ റയല്‍ മാഡ്രിഡ് ബാഴ്‌സയെ മറികടന്ന് കിരീടം നേടിയപ്പോള്‍ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂണിക്കിനോട് 8-2ന് തോല്‍ക്കുകയും ചെയ്തു. ഇതോടെ തോല്‍വിയുടെ പഴി മെസ്സിയുടെ പേരിലേക്കുമായി.

ronaldkoeman-lionelmessi

സീനിയര്‍ താരം ലൂയിസ് സുവാരസിനോട് ക്ലബ്ബ് വിടാന്‍ ബാഴ്‌സലോണ ആവിശ്യപ്പെട്ടുവെന്നാണ് വിവരം. അതേ സമയം മെസ്സിയെ വിട്ടുകളയുന്നതില്‍ ആരാധകര്‍ക്കിടയില്‍ പ്രതിഷേധനം ശക്തമാണ്. ക്ലബ്ബ് പ്രസിഡന്റിനെ മാറ്റി മെസ്സിയെ നിലനിര്‍ത്തണമെന്ന നിലപാടിലാണ് ഭൂരിഭാഗം ആരാധകരും. ബാഴ്‌സലോണയിലൂടെ കരിയര്‍ ആരംഭിച്ച മെസ്സി ക്ലബ്ബിന്റെ ഓരോ വളര്‍ച്ചയിലും ക്ലബ്ബിന്റെ നെടുന്തൂണായി നിലനിന്നിരുന്നു. കരിയറില്‍ ബാഴ്‌സലോണയ്ക്കുവേണ്ടി മാത്രമാണ് 33കാരനായ മെസ്സി ക്ലബ്ബ് ഫുട്‌ബോള്‍ കളിച്ചത്. ക്ലബ്ബിനൊപ്പം 10 ലാലിഗയും 4 ചാമ്പ്യന്‍സ് ലീഗും നേടിയ മെസ്സി വെട്ടിപ്പിടിച്ച റെക്കോഡുകള്‍ ഏറെയാണ്. മെസ്സി ബാഴ്‌സലോണ വിട്ടാല്‍ പെപ് ഗാര്‍ഡിയോള പരിശീലകനായുള്ള മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കെത്താനാണ് സാധ്യത. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മെസ്സിയാണോ ബാര്‍തോമ്യുവാണോ ബാഴ്‌സലോണയ്ക്ക് പ്രിയപ്പെട്ടവനെന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ വ്യക്തമാകും.

Story first published: Wednesday, August 26, 2020, 15:32 [IST]
Other articles published on Aug 26, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+