Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സന്ദേശ് ജിങ്കന്‍ കളിച്ചത് 1248 മിനുട്ട്, 1260 മിനുട്ട് കളിച്ച താരം ഒന്നാം സ്ഥാനത്ത്, ആരാണത്?

മുംബൈ: ഒരു ടൂര്‍ണമെന്റില്‍ തന്റെ ടീമിനെ പ്രതിനിധാനം ചെയ്ത് കൂടുതല്‍ സമയം കളിക്കുക എന്നത് വലിയ അംഗീകാരമാണ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ മൂന്നാം സീസണിന്റെ ലീഗ് ഘട്ടത്തില്‍ മുഴുവന്‍ സമയവും പന്ത് തട്ടിയ ഒരേരൊരു ഇന്ത്യന്‍ താരമേയുള്ളൂ. ഡല്‍ഹി ഡൈനമോസിന്റെ ഡിഫന്‍ഡര്‍ സൗവിക് ചക്രബര്‍ത്തി.

നടപ്പ് സീസണില്‍ പതിനാല് മത്സരങ്ങളിലും കളിച്ച സൗവിക് 1260 മിനുട്ട് നേരം കളത്തിലുണ്ടായിരുന്നു. ഡല്‍ഹി ഡൈനമോസിന്റെ ഇറ്റാലിയന്‍ കോച്ച് ജിയാന്‍ലൂക സംബ്രോട്ടയുടെ ഫേവറിറ്റ് പ്ലെയറാണ് സൗവിക് ചക്രബര്‍ത്തി. റൈറ്റ് ബാക്ക് പൊസിഷനില്‍ മറ്റൊരു താരത്തെ കുറിച്ച് ചിന്തിക്കേണ്ടി വന്നിട്ടില്ല സംബ്രോട്ടക്ക്. കോച്ചിന്റെ പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കുന്ന ഡിഫന്‍ഡറുടെ റോളില്‍ സൗവിക് തിളങ്ങുകയും ചെയ്തു.

souvikchakraborty

സൗവിക് കഴിഞ്ഞാല്‍ കൂടുതല്‍ നേരം കളിച്ച താരവും ഡിഫന്‍ഡറാണ്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ പഞ്ചാബ് താരം സന്ദേശ് ജിങ്കാന്‍. 1248 മിനുട്ടാണ് ജിങ്കന്‍ കളിച്ചത്. ഒരു കളിയില്‍ പന്ത്രണ്ട് മിനുട്ട് ശേഷിക്കെ സബ്സ്റ്റിറ്റിയൂട്ട് ചെയ്യപ്പെട്ടതാണ് ജിങ്കാനെ സൗവിക്കിന് പിറകിലാക്കിയത്. കൂടുതല്‍ നേരം ലീഗ് റൗണ്ടില്‍ കളിച്ച ആദ്യ പത്ത് താരങ്ങളില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ ദേബ്ജിത് മജൂംദറും ചെന്നൈയിന്‍ എഫ് സിയുടെ മെഹ്‌റാജുദീന്‍ വദുവും ഉള്‍പ്പെടുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് നിരയില്‍ അധ്വാനിച്ചു കളിക്കുന്ന സന്ദേശ് ജിങ്കനോട് കോച്ച് സ്റ്റീവ് കോപ്പലിനും പ്രത്യേക മമതയുണ്ട്. സെഡ്രിച് ഹെംഗ്ബര്‍ട്ടും മാര്‍ക്വു താരം ആരോണ്‍ ഹ്യൂസും ഹൊസു പ്രിറ്റോയും ഉള്‍പ്പെട്ട പ്രതിരോധനിരയില്‍ സന്ദേശ് ജിങ്കന്‍ തന്റെതായ ഇടം സ്ഥാപിച്ചു. ഹ്യൂസ് അന്താരാഷ്ട്ര മത്സരങ്ങള്‍ക്കായി പോയ വേളയിലും ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധം ഉലയാതെ നോക്കിയത് ജിങ്കാനിലെ കഠിനാധ്വാനിയായ ഡിഫന്‍ഡറായിരുന്നു.

മാര്‍ക്വു താരങ്ങളില്‍ എഫ് സി പൂനെ സിറ്റിയുടെ മുഹമ്മ് സിസോകോയാണ് കൂടുതല്‍ നേരം കളിച്ചത്. 1170 മിനുട്ടാണ് സിസോകോ കളിച്ചത്. വിദേശ താരങ്ങളില്‍ കൂടുതല്‍ നേരം കളിച്ചത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഫ്രഞ്ച് ഡിഫന്‍ഡര്‍ സെഡ്രിച് ഹെംഗ്ബര്‍ട്ടാണ്. 1237 മിനുട്ടാണ് ഹെംഗ്ബര്‍ട്ട് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം കാത്തത്.

കൂടുതല്‍ സമയം കളിച്ചവര്‍

സൗവിക് ചക്രബര്‍ത്തി (1260 മിനുട്ട്)

സന്ദേശ് ജിങ്കന്‍ (1248 മിനുട്ട്)

സെഡ്രിച് ഹെംഗ്ബര്‍ട്ട് (1237 മിനുട്ട്)

ലൂസിയന്‍ ഗോയന്‍ (1234 മിനുട്ട്)

ക്രിസ്റ്റ്യന്‍ വദോസ് (1232 മിനുട്ട്)

ജൊനാഥന്‍ ലൂക (1226 മിനുട്ട്)

ദേബ്ജിത് മജൂംദര്‍ (1170 മിനുട്ട്)

മെഹ്‌റാജൂദിന്‍ വദൂ (1170 മിനുട്ട്)

മുഹമ്മദ് സിസോകോ (1170 മിനുട്ട്)

അപൗല എദെല്‍ ബെറ്റെ (1170 മിനുട്ട്)

Story first published: Wednesday, December 7, 2016, 8:53 [IST]
Other articles published on Dec 7, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+