Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2020ല്‍ അത്ഭുതപ്പെടുത്തിയ ഫുട്‌ബോള്‍ പരിശീലകര്‍; ടോപ് ഫൈവിനെ പരിചയപ്പെടാം

ദുരിതങ്ങളുടെയും ദുരന്തങ്ങളുടെയും വര്‍ഷമായി 2020 കടന്ന് പോവുകയാണ്. പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഇനി മൂന്ന് ദിവസം മാത്രമാണ് ബാക്കി. പ്രതീക്ഷയോടെയും പ്രത്യാശയോടെയുമാണ് 2021നെ വരവേല്‍ക്കാന്‍ ആളുകള്‍ കാത്തിരിക്കുന്നത്. കായിക ലോകത്തെ സംബന്ധിച്ചും 2020 അത്ര ശുഭകരമായ വര്‍ഷമായിരുന്നില്ല. എന്നാല്‍ പാതിവഴിയില്‍ മുടങ്ങിപ്പോവുമെന്ന് കരുതിയ പല ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളും പൂര്‍ത്തിയാക്കാനായി. 2020 കടന്ന് പോകാനൊരുങ്ങവെ ഈ വര്‍ഷം മികവ് തെളിയിച്ച പ്രമുഖ അഞ്ച് ഫുട്‌ബോള്‍ പരിശീലകര്‍ ആരൊക്കെയാണെന്ന് നോക്കാം.

ഹന്‍സ് ഡീറ്റര്‍ ഫ്‌ളിക്ക് (ബയേണ്‍ മ്യൂണിക്ക്)

ഹന്‍സ് ഡീറ്റര്‍ ഫ്‌ളിക്ക് (ബയേണ്‍ മ്യൂണിക്ക്)

ഈ വര്‍ഷം ഏറ്റവും മികവുകാട്ടിയ പരിശീലകന്‍ ഫ്‌ളിക്ക് തന്നെയാണ്. ബയേണ്‍ മ്യൂണിക്ക് നിറഞ്ഞാടിയ വര്‍ഷമായിരുന്നു 2020. ബുണ്ടസ്ലീഗ കിരീടം പതിവ് തെറ്റിക്കാതെ ബയേണ്‍ മ്യൂണിക്ക് നിലനിര്‍ത്തിയപ്പോള്‍ ഇടവേളയ്ക്ക് ശേഷം യുവേഫ ചാമ്പ്യന്‍സ് ലീഗ് നേടാനായി എന്നതാണ് ശ്രദ്ധേയം. ലെവന്‍ഡോസ്‌കിയെ ഫിഫ ബെസ്റ്റ്,യൂറോപ്പിലെ മികച്ച താരം,ഗ്ലോബല്‍ സോക്കര്‍ മികച്ച താരം തുടങ്ങിയ നേട്ടങ്ങളിലേക്കെത്തിച്ചതിന് പിന്നിലും ഫ്‌ളിക്കെന്ന് പരിശീലകന്റെ പങ്ക് വലുതാണ്.

യര്‍ഗന്‍ ക്ലോപ് (ലിവര്‍പൂള്‍)

യര്‍ഗന്‍ ക്ലോപ് (ലിവര്‍പൂള്‍)

ക്ലബ്ബ് ഫുട്‌ബോളിലെ ഇതിഹാസ പരിശീലകരുടെ പട്ടികയില്‍ എന്നും സ്ഥാനമുള്ള പരിശീലകനാണ് യര്‍ഗന്‍ ക്ലോപ്. ലിവര്‍പൂളിനെ ഇത്തവണ പ്രീമിയര്‍ ലീഗില്‍ കിരീടം ചൂടിക്കാന്‍ ക്ലോപിനായി. മാഞ്ചസ്റ്റര്‍ സിറ്റിയുടെ കുത്തകയ്ക്ക് അവസാനമിട്ടാണ് ലിവര്‍പൂളിന്റെ കിരീട നേട്ടം. 2018-19 ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിനെ കിരീടത്തിലെത്തിക്കാനും ക്ലോപിനായി. മികച്ച യുവതാരങ്ങളെ വാര്‍ത്തെടുക്കുന്നതിനും ഫുട്‌ബോള്‍ തന്ത്രങ്ങളിലും ക്ലോപിന്റെ മികവ് ഒന്ന് വേറെയാണ്.

ജിയാന്‍ പിറോ ഗാസ്പിരിനി (അറ്റ്‌ലാന്റെ)

ജിയാന്‍ പിറോ ഗാസ്പിരിനി (അറ്റ്‌ലാന്റെ)

അവസാന കുറച്ച് വര്‍ഷങ്ങളായി അറ്റ്‌ലാന്റെ സീരി എയിലും യൂറോപ്പ്യന്‍ പോരാട്ടങ്ങളിലും ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കില്‍ അതിന് കാരണം ഗാസ്പിരിനി എന്ന പരിശീലകനാണ്. 62കാരനായ അദ്ദേഹത്തിന്റെ തന്ത്രങ്ങള്‍ ടീമിന് വലിയ മുന്നേറ്റമാണ് നല്‍കിയിരിക്കുന്നത്. നിലവിലെ സീസണില്‍ എട്ടാം സ്ഥാനത്താണ് അറ്റ്‌ലാന്റെയെങ്കിലും മികച്ച ടീമായി അവര്‍ വളര്‍ന്ന് കഴിഞ്ഞു. ചാമ്പ്യന്‍സ് ലീഗിലെ നോക്കൗട്ട് സ്‌റ്റേജിലേക്ക് എത്താന്‍ മാത്രം കുഞ്ഞന്‍ ടീമിന് കരുത്തുണ്ടായി എന്നതാണ് ശ്രദ്ധേയം.

സ്റ്റിഫാനോ പിയോലി (എസി മിലാന്‍)

സ്റ്റിഫാനോ പിയോലി (എസി മിലാന്‍)

ഇറ്റാലിയന്‍ ക്ലബ്ബ് എസി മിലാന്റെ സമീപകാലത്തെ മികവിന് പിന്നില്‍ സ്റ്റിഫാനോ പിയോലി എന്ന പരിശീലകന്റെ പങ്ക് ചെറുതല്ല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിറം മങ്ങിയിരുന്ന മിലാന് പഴയ ഊര്‍ജം ലഭിച്ചത് പിയോലിയുടെ വരവോടെയാണ്. ഈ സീസണില്‍ 11 മത്സരം പൂര്‍ത്തിയാവുമ്പോള്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരാണവര്‍. 2019 ഒക്ടോബറിലാണ് അദ്ദേഹം ക്ലബ്ബിന്റെ പരിശീലകനാവുന്നത്. അതിന് ശേഷം ക്ലബ്ബിന്റെ നല്ല കാലം തെളിഞ്ഞുവെന്ന് തന്നെ പറയാം.

ജുലിയന്‍ ലോപ്റ്റിഗ്യുയി (സെവിയ്യ)

ജുലിയന്‍ ലോപ്റ്റിഗ്യുയി (സെവിയ്യ)

സ്പാനിഷ് ക്ലബ്ബ് സെവിയ്യ ഏത് വമ്പന്മാര്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്ന നിരയാണ്. അത്തരത്തിലേക്ക് ക്ലബ്ബിനെ വളര്‍ത്തിയെടുത്തത് ലോപ്റ്റിഗ്യുയി എന്ന പരിശീലകനാണ്. മുന്‍ സ്‌പെയിന്‍,റയല്‍ മാഡ്രിഡ് കോച്ചായിരുന്ന അദ്ദേഹം സെവിയ്യയെ ഈ വര്‍ഷം ആറാം യൂറോപ്പാ ലീഗിലേക്ക് എത്തിച്ചു. നിലവിലെ ലാലിഗയില്‍ അഞ്ചാം സ്ഥാനത്താണവര്‍. കൈമാറ്റ ജാലകത്തിലടക്കം ഫലപ്രദമായ നേട്ടമുണ്ടാക്കാന്‍ ലോപ്റ്റിഗ്യുയിക്ക് സാധിച്ചു.

Story first published: Monday, December 28, 2020, 14:29 [IST]
Other articles published on Dec 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+