Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇയര്‍ എന്‍ഡര്‍ 2020: ഈ വര്‍ഷം പ്രീമിയര്‍ ലീഗില്‍ മികവ് കാട്ടിയ അഞ്ച് സ്‌ട്രൈക്കര്‍മാര്‍

ഫുട്‌ബോള്‍ ലീഗുകളില്‍ ഏറ്റവും വാശിയേറിയതും പോരാട്ട വീര്യം നിറഞ്ഞതുമായ ടൂര്‍ണമെന്റ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗാണ്. അറ്റാക്കിങ് ഫുട്‌ബോള്‍ ശൈലിയെ ഇഷ്ടപ്പെടുന്ന ആരാധകര്‍ക്ക് മുന്നില്‍ ഓരോ ടീമും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് ഓരോ സീസണിലും കാഴ്ചവെക്കുന്നത്. 2020ല്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ കുത്തക അവസാനിപ്പിച്ച് ലിവര്‍പൂളാണ് കിരീടം ഉയര്‍ത്തിയത്. 2020 കടന്ന് പോകാനൊരുങ്ങവെ ഈ വര്‍ഷം മികവ് കാട്ടിയ പ്രീമിയര്‍ ലീഗിലെ മികച്ച അഞ്ച് സ്‌ട്രൈക്കര്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം.

ഒലിവര്‍ ജിറൗഡ് (ചെല്‍സി)

ഒലിവര്‍ ജിറൗഡ് (ചെല്‍സി)

2019-2020 സീസണിലെ പ്രീമിയര്‍ ലീഗില്‍ ചെല്‍സിയെ നാലാം സ്ഥാനത്ത് എത്തിച്ചത് ഒലിവര്‍ ജിറൗഡിന്റെ മികവാണ്. ഇടവേളയ്ക്ക് ശേഷം ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിയെടുക്കാനും ചെല്‍സിക്ക് സാധിച്ചുവെന്നതാണ് ശ്രദ്ധേയമായ കാര്യം. ഫ്രാങ്ക് ലംപാര്‍ഡിന് കീഴില്‍ ഇറങ്ങുന്ന ചെല്‍സി നിരയില്‍ നിര്‍ണ്ണായക സ്ഥാനമാണ് ജിറൗഡിനുള്ളത്. 2018ല്‍ ആഴ്‌സണല്‍ വിട്ട് ചെല്‍സിയിലെത്തിയ ഫ്രഞ്ച് താരം 34ാം വയസിലും നീലപ്പടയുടെ മുന്നേറ്റത്തിന് കരുത്ത് പകരുകയാണ്.

പെറി എമറിക് ഔബ്‌മെയാങ് (ആഴ്‌സണല്‍)

പെറി എമറിക് ഔബ്‌മെയാങ് (ആഴ്‌സണല്‍)

ആഴ്‌സണലിന് സമീപകാലത്തായി പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാന്‍ സാധിക്കുന്നില്ലെങ്കിലും മികച്ച പ്രകടനം കൊണ്ട് കൈയടി നേടുന്ന സ്‌ട്രൈക്കറാണ് ഔബ്‌മെയാങ്. അവസാന സീസണില്‍ എട്ടാം സ്ഥാനത്തായിരുന്നു ഗണ്ണേഴ്‌സ്. എന്നാല്‍ 22 ഗോളുമായി ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താന്‍ ഔബ്‌മെയാങ്ങിന് സാധിച്ചു. 31ാം വയസിലും ഗണ്ണേഴ്‌സിന്റെ കുന്തമുനയാണ് ഔബ്‌മെയാങ്. 2018ല്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്നാണ് ഔബ്‌മെയാങ് ആഴ്‌സണലിലെത്തിയത്.

ഡാനി ഇന്‍ഗസ് (സതാംപ്റ്റന്‍)

ഡാനി ഇന്‍ഗസ് (സതാംപ്റ്റന്‍)

അവസാന സീസണില്‍ 11ാം സ്ഥാനക്കാരായിരുന്ന സതാംപ്റ്റണെങ്കിലും ഡാനി ഇന്‍ഗസിന്റെ പ്രകടനം വേറിട്ട് നിന്നു. 22 ഗോളുമായി ഗോള്‍വേട്ടക്കാരില്‍ ഔബ്‌മെയാങ്ങുമായി രണ്ടാം സ്ഥാനം പങ്കിടാന്‍ ഇന്‍ഗസിനായി. 28കാരനായ താരം 2019ലാണ് സതാംപ്റ്റണിലെത്തുന്നത്. ലിവര്‍പൂളാണ് താരത്തെ കൈമാറിയതെന്നതാണ് ശ്രദ്ധേയം. ഇംഗ്ലണ്ട് ദേശീയ ടീമിനുവേണ്ടിയും ഇന്‍ഗസ് കളിച്ചിട്ടുണ്ട്.

മുഹമ്മദ് സലാഹ് (ലിവര്‍പൂള്‍)

മുഹമ്മദ് സലാഹ് (ലിവര്‍പൂള്‍)

അവസാന സീസണില്‍ ലിവര്‍പൂളിനെ കിരീടത്തിലേക്ക് നയിച്ചതിന് പിന്നില്‍ മുഹമ്മദ് സലാഹിന്റെ പങ്ക് വലുതാണ്. ഈജിപ്ഷ്യന്‍ മെസ്സിയെന്ന് ഫുട്‌ബോള്‍ ആരാധകര്‍ വിളിക്കുന്ന സലാഹ് സമീപകാലത്തായി സ്ഥിരതയാര്‍ന്ന പ്രകടനമാണ് ലിവര്‍പൂളിനായി കാഴ്ചവെക്കുന്നത്. അവസാന സീസണില്‍ 19 ഗോളാണ് അദ്ദേഹം സ്വന്തം പേരില്‍ കുറിച്ചത്.

ജാമി വാര്‍ഡി (ലെസ്റ്റര്‍ സിറ്റി)

ജാമി വാര്‍ഡി (ലെസ്റ്റര്‍ സിറ്റി)

അവസാന സീസണിലെ പ്രീമിയര്‍ ലീഗ് ടോപ് സ്‌കോററാണ് ലെസ്റ്റര്‍ സിറ്റിയുടെ ജാമി വാര്‍ഡി. ഗോള്‍ഡന്‍ ബൂട്ടും വാര്‍ഡിക്കായിരുന്നു. 2019-20 സീസണിലെ പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍ വാര്‍ഡി തന്നെയാണ്. അഞ്ചാം സ്ഥാനത്താണ് ലെസ്റ്റര്‍ ഫിനിഷ് ചെയ്തത്. 33കാരനായ ഇംഗ്ലണ്ട് താരം 2012 മുതല്‍ ലെസ്റ്റര്‍ സിറ്റിയുടെ നിര്‍ണ്ണായക ഘടകമാണ്.

Story first published: Tuesday, December 29, 2020, 15:14 [IST]
Other articles published on Dec 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+