For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഇവര്‍ക്ക് എംബാപ്പെയേക്കാള്‍ മൂല്യം, 17കാരന്‍ വരെ ഓവര്‍ടേക്ക് ചെയ്തു !! ലിസ്റ്റില്‍ ആരെല്ലാം

ആധുനിക ഫുട്‌ബോളില്‍ സൂപ്പര്‍ താര പദവിയിലേക്കു അതിവേഗ വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരാളാണ് ഫ്രഞ്ച് സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ. സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിനൊപ്പം ഈ സീസണില്‍ കസറുകയാണ് അദ്ദേഹം. അധികം വൈകാതെ തന്നെ ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ക്കുള്ള ബാലണ്‍ ഡിയോര്‍ ട്രോഫിയും അദ്ദേഹത്തെ തേടിയെത്തുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

പ്രമുഖ ഫുട്‌ബോള്‍ വെബ്‌സൈറ്റായ ട്രാന്‍സര്‍മാര്‍ക്കറ്റിന്റെ കണക്കുകള്‍ പ്രകാരം എംബാപ്പെയുടെ മൂല്യം ഏകദേശം 134 മില്ല്യണ്‍ യൂറോയാണ്. എന്നാല്‍ ഇതു വലിയ തുകയാണെന്നു ഉറപ്പിക്കാന്‍ വരട്ടെ. ഇതിനേക്കാള്‍ ഉയര്‍ന്ന മൂല്യമുള്ള ചില യുവതാരങ്ങള്‍ ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തു വിലസുന്നുണ്ട്. അവര്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

jude bellingham

ജൂഡ് ബെല്ലിങ്ഹാം

ഇംഗ്ലണ്ടിന്റെയും റയല്‍ മാഡ്രിഡിന്റെയും 21കാരനായ സ്‌ട്രൈക്കര്‍ ജൂഡ് ബെല്ലിങ്ഹാമാണ് ഈ ലിസ്റ്റിലെ ഒരാള്‍. നിലവില്‍ അദ്ദേഹത്തിന്റെ മൂല്യം 151 മില്ല്യണ്‍ യൂറോയാണ്. അതായത് കിലിയന്‍ എംബാപ്പെയിടെ മാര്‍ക്കറ്റ് വാല്യൂവിനേക്കാള്‍ 17 മില്ല്യണ്‍ യൂറോ അധികമാണിത്.

2029വരെ റയലുമായി ഒരു ബമ്പര്‍ കരാര്‍ തന്നെയാണ് ഇപ്പോള്‍ ബെല്ലിങ്ഹാമിനുള്ളത്. സമീപകാലത്തൊന്നും അദ്ദേഹം ടീം വിടാനുള്ള സാധ്യതയില്ലെന്നു തന്നെയാണ് ഫുട്‌ബോള്‍ പ്രേമികളും ഉറപ്പിക്കുന്നത്.

ലാമിന്‍ യമാല്‍

ലോക ഫുട്‌ബോളിലെ കൗമാര വിസ്മയമായ 17 കാരന്‍ ലാമിന്‍ യമാലാണ് മൂല്യത്തിന്റെ കാര്യത്തില്‍ കിലിയന്‍ എംബാപ്പെയെ കടത്തിവെട്ടിയ രണ്ടാമത്തെ താരം. ബാഴ്‌സലോണയ്ക്കു വേണ്ടി കളിക്കുന്ന സ്പാനിഷ് താരത്തിന്റെ മൂല്യം 151 മില്ല്യണ്‍ യൂറോയാണെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ യമാലിനെ ബാഴ്‌സ എത്ര വലിയ തുകയ്ക്കും ഇപ്പോള്‍ വിട്ടുകളയാന്‍ തയ്യാറാവില്ല.

lamine yamal

ഇതിഹാസ താരം ലയണല്‍ മെസ്സിക്കു ശേഷം ക്ലബ്ബിന്റെ അടുത്ത പോസ്റ്റര്‍ ആയി യമാല്‍ മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വലിയ ഉയരങ്ങള്‍ കീഴടക്കി ദീര്‍ഘകാലം ലോക ഫുട്‌ബോളിലെ കിങായി വിലസാനുള്ള അസാധാരണ പ്രതിഭ ഈ കൗമാര താരത്തിനുണ്ട്. 18 വയസ്സിനുള്ളില്‍ തന്നെ ബാഴ്‌സയ്ക്കായി 100ന് മുകളില്‍ മല്‍സരങ്ങളില്‍ യമാല്‍ കളിക്കുകയും ചെയ്തു.

വിനീഷ്യസ് ജൂനിയര്‍

ബ്രസീലിന്റെയും റയല്‍ മാഡ്രിഡിന്റെയും അറ്റാക്കിങ് മിഡ്ഫീല്‍ഡകര്‍ വിനീഷ്യസ് ജൂനിയറാണ് ഈ ലിസ്റ്റിലെ മറ്റൊരാള്‍. നിലവില്‍ അദ്ദേഹത്തിന്റെ മൂല്യം 168 മില്ല്യണ്‍ യൂറോയാണ്. കഴിഞ്ഞ മൂന്നു സീസണുകളായി റയല്‍ ടീമിന്റെ നെടുംതൂണെന്നു തന്നെ വിനീഷ്യസിനെ വിശേഷിപ്പിക്കാം.

കഴിഞ്ഞ വര്‍ഷം കിലിയന്‍ എംബാപ്പെ കൂടി റയലിനൊപ്പം ചേര്‍ന്ന ശേഷം താരത്തിളക്കത്തിന് അല്‍പ്പം മങ്ങലേറ്റെങ്കിലും അദ്ദേഹം പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്തിയാണ് ശക്തമായ തിരിച്ചുവരവ് നടത്തിയത്.

Story first published: Friday, March 14, 2025, 16:39 [IST]
Other articles published on Mar 14, 2025
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+