ഫുട്‌ബോളില്‍നിന്നും വിരമിച്ച സ്പാനിഷ് ഇതിഹാസം സാവി ഖത്തര്‍ ടീമിന്റെ പരിശീലകനാകും
ദോഹ: പ്രൊഫഷണല്‍ ഫുട്‌ബോളില്‍നിന്നും ദിവസങ്ങള്‍ക്കുമുന്‍പ് ബൂട്ടഴിച്ച സ്പാനിഷ് ഇതിഹാസം സാവി ഹെര്‍ണാണ്ടസ് ഖത്തര്‍ ടീം അല്‍ സാദിന്റെ പരിശീലകനാകും. വര്‍ഷങ്ങളോളം ബാഴ്‌സലോണയുടെ മധ്യനിരയിലെ കളിക്കാരനായിരുന്ന സാവി പിന്നീട് 2015ല്‍ അല്‍ സാദിലേക്ക് ചേക്കേറിയിരുന്നു. ഇവിടെവെച്ചാണ് വിരമിക്കല്‍ നടത്തിയതും. സാവിയെ അതേ ടീമിന്റെ പരിശീലകനാക്കാനാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം.

കഴിഞ്ഞ നാല് സീസണുകളിലായി സാവി അല്‍സാദിന്റെ കളിക്കാരനായിരുന്നു. പരിശീലകനായി നിയമിച്ച സാവിയുമായി രണ്ടുവര്‍ഷത്തെ കരാറില്‍ ഏര്‍പ്പെട്ടെന്ന് ക്ലബ്ബ് വൃത്തങ്ങള്‍ അറിയിച്ചു. സ്പാനിഷ് ക്ലബ്ബ് ജിറോണയുടെ തട്ടകത്തിലാണ് ഇത്തവണ അല്‍സാദ് പരിശീനം നടത്തുന്നത്. സീസണ്‍ മുന്നോടിയായുള്ള പരിശീലനം ജൂലൈ 14 മുതല്‍ 29വരെ നടക്കും.
ബാഴ്‌സലോണയ്ക്കായി ലാ ലീഗയില്‍ 505 മത്സരങ്ങളും ആകെ 769 മത്സരങ്ങളിലും സാവി കളിച്ചിട്ടുണ്ട്. ക്ലബ്ബിനുവേണ്ടി 85 ഗോളുകളും 182 അസിസ്റ്റുകളും നടത്തി. ലയണല്‍ മെസ്സിക്കൊപ്പം സാവിയും ഇനിയേസ്റ്റയും ചേര്‍ന്ന് ഒട്ടേറെ മത്സരങ്ങളില്‍ ബാഴ്‌സലോണയെ വിജയതീരത്തെത്തിച്ചിട്ടുണ്ട്. ബഴ്‌സലോണയ്‌ക്കൊപ്പം എട്ടുതവണ ലാ ലീഗ കിരീടം സ്വന്തമാക്കി. നാല് ചാമ്പ്യന്‍സ് ലീഗ്, മൂന്നു തവണ കോപ്പ ഡി റേ, രണ്ട് തവണ ക്ലബ്ബ് ലോകകപ്പ് എന്നിവയും സാവി സ്വന്തമാക്കി. ഖത്തര്‍ ക്ലബ്ബിനായി 2017ല്‍ ഖത്തറി കപ്പും സാവിയുടെ നേതൃത്വത്തില്‍ നേടുകയുണ്ടായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications