റയൽ മാഡ്രിഡ് സൂപ്പർ താരം അലോണ്‍സോ ഇനി പരിശീലക വേഷത്തിൽ..
മുൻ ലിവർപൂൾ റയൽ മാഡ്രിഡ് സൂപ്പർ താരം സാബി അലോൺസോ ഇനി പരിശീലക വേഷത്തിൽ.റയൽ മാഡ്രിഡിന്റെ യൂത്ത് ടീം പരിശീലകനായിട്ടാണ് അലോൺസോ തന്റെ പഴയ തട്ടകത്തിലെത്തുക.നിലവില്‍ യൂറോപ്യൻ ഫുട്ബോൾ അസ്സോസിയേഷന്റെ എലൈറ്റ് കോച്ചിംഗ് പരിശീലനത്തിൽ പങ്കെടുത്തുവരികയാണ് സാബി അലോൺസോ.
അലോൺസോയെ കൂടാതെ സാവി ഫെര്‍ണാണ്ടസ്, വിക്ടര്‍ വാല്‍ഡെസ്, റൗള്‍ ഗോണ്‍സാല്‍വസ് എന്നിവരും യുവേഫയുടെ കോച്ചിംഗ് കോഴ്‌സില്‍ പങ്കെടുക്കുന്നുണ്ട്. അടുത്താഴ്‌ച്ച തന്നെ താരങ്ങളുടെ പരിശീലന ക്ലാസ്സുകൾ അവസാനിക്കുന്നതാണ്. അതിനുശേഷമേ താരങ്ങൾ ഏതൊക്കെ ടീമിനെ പരിശീലിപ്പിക്കും എന്നതിൽ വ്യകതമായ തീരുമാനങ്ങൾ ഉണ്ടാകു.

2009 മുതല്‍ 2014 വരെ റയൽ മാഡ്രിഡിന്റെ താരമായിരുന്നു സാബി അലോൺസോ റയൽ മാഡ്രിഡിനായി 158 മത്സരങ്ങൾ കളിച്ചിട്ടുള്ള അലോൺസോ ഏഴ് ഗോളുകളും നേടിട്ടുണ്ട്.ഗോളുകളെകാളും ഗോൾ അവസരങ്ങൾ സൃഷ്ട്ടിക്കുന്നതലയിരുന്നു അലോൺസോ കേമൻ.2014 ൽ ലിവർപൂളിൽ നിന്നാണ് അലോൺസോ റിയൽ മാഡ്രിഡിലേക്ക് ചേക്കേറിയത്.1999 ൽ സ്പാനിഷ് ക്ലബായ റയൽ സോസിഡാഡിൽ കളിച്ചു തുടങ്ങിയ അലോൺസോ അഞ്ച് വർഷങ്ങൾക്ക് ശേഷം ഇംഗ്ലീഷ് ക്ലബായ ലിവര്പൂളിലേക്ക് ചേക്കേറുകയായിരുന്നു.ലിവർപൂളിന്റെ ചാമ്പ്യൻസ് ലീഗ് നേട്ടത്തിലും പ്രധാന പങ്കുവചിച്ചിട്ടുണ്ട് ഈ മുപ്പത്താറുകാരൻ.2014 ബയേൺ മ്യൂണിക്കിലെത്തിയ അലോൺസോ ടീമിനൊപ്പം തുടർച്ചയായി മൂന്ന് ലീഗ് കിരീടങ്ങളിലും പങ്കാളിയായിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications