For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

അലോണ്‍സോയും എറ്റുവും അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു

By Gokul

ലണ്ടന്‍: ലോകകപ്പ് ഫുട്‌ബോളിനുശേഷം അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കുന്ന കളിക്കാര്‍ക്കിടയിലേക്ക് കാമറൂണ്‍ താരം സാമുവല്‍ എറ്റുവും സ്പാനിഷ് താരം സാവി അലോണ്‍സോയും. കാമറൂണിനെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ മേല്‍വിലാസമുണ്ടാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചശേഷമാണ് എറ്റു ദേശീയ ജഴ്‌സി അഴിച്ചു വെക്കുന്നത്.

നാലു തവണ ആഫ്രിക്കന്‍ ഫുട്‌ബോളര്‍ ആയിരുന്നു, കാമറൂണ്‍ കണ്ട എക്കാലത്തെയും മികച്ച സ്‌ട്രൈക്കര്‍മാരിലൊരാളായ സാമുവല്‍ എറ്റു. 1998, 2002, 2010, 2014 എന്നിങ്ങനെ നാലു ലോകകപ്പുകളില്‍ കാമറൂണ്‍ ടീമിനെ എറ്റു പ്രതിനിധീകരിച്ചു. 116 മത്സരങ്ങളിളില്‍ നിന്നായി 56 ഗോളികള്‍ നേടിയിട്ടുണ്ട്. ബാഴ്‌സലോണ, ഇന്റര്‍ മിലാന്‍ തുടങ്ങിയ ടീമുകളില്‍ കളിച്ചിട്ടുള്ള എറ്റു ഇപ്പോള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം എവര്‍ട്ടണിന്റെ താരമാണ്.

xabi-alonso-eto

എറ്റുവിന്റെ വിരമിക്കല്‍ വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് സ്പാനിഷ് മധ്യനിര താരം സാവി അലോണ്‍സോയും വിരമിച്ചതായി പ്രഖ്യാപിച്ചത്. പ്രതിരോധത്തിലും മധ്യനിരയിലും മികച്ച കളി കാഴ്ചവെച്ചിട്ടുള്ള അലോണ്‍സോയുടെ വിടവാങ്ങല്‍ ദേശീയ ടീമിന് കനത്ത നഷ്ടമാണ്. 114 മല്‍സരങ്ങളില്‍ സ്പാനിഷ് ടീമിനുവേണ്ടി ബൂട്ടണിഞ്ഞു.

സ്‌പെയിനിന്റെ സുവര്‍ണ കാലഘട്ടത്തിലെ മികച്ച താരങ്ങളിലൊരാളായാണ് അലോണ്‍സോ വിലയിരുത്തപ്പെടുന്നത്. 2004 മുതല്‍ ലിവര്‍പൂളിന്റെ താരമായിരുന്ന അലോണ്‍സോ 2009 മുതല്‍ റയല്‍ മാഡ്രിഡില്‍ കളിച്ചു വരികയാണ്. മറ്റൊരു സ്പാനിഷ് താരം സാവി അന്താരാഷ്ട്ര മത്സരം മതിയാക്കയതിന് പിന്നാലെയാണ് അലോണ്‍സോയുടെയും വിടവാങ്ങല്‍

Story first published: Friday, August 29, 2014, 7:44 [IST]
Other articles published on Aug 29, 2014
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+