വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലോകകപ്പ് ആവേശം, ഫുട്‌ബോള്‍ താരങ്ങളെല്ലാം കാരിക്കേച്ചര്‍ രൂപത്തില്‍ മലപ്പുറത്ത്

By Desk

മലപ്പുറം: മലപ്പുറം ജില്ലയിലെങ്ങളും ലോകകപ്പ് ഫുട്‌ബോള്‍ ആവേശമാണ്. ഈ ആവേശത്തിന് നിറംപകരാന്‍ കാര്‍ട്ടൂണിസ്റ്റുകളുമെത്തി. ലോകോത്തര പ്രമുഖരായ ഫുട്‌ബോള്‍താരങ്ങളുടെ കാരിക്കേച്ചറുകളുടെ പ്രദര്‍ശനം നടത്തിയാണ്കാര്‍ട്ടൂണിസ്റ്റുകളും മലപ്പുറത്തെ ഫുട്‌ബോള്‍ ആഘോഷത്തിന്റെ ഭാഗവാക്കായത്.

ഇബ്രാഹിം ബാദുഷ, പ്രിന്‍സ് പൊന്നാനി, ഉസ്മാന്‍ ഇരുമ്പുഴി, ഗിരീഷ് മൂഴിപ്പാടം തുടങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 30തോളം കാര്‍ട്ടൂണിസ്റ്റുകള്‍ വരച്ച നൂറിലധികം കാരിക്കേച്ചറുകളുടെ പ്രദര്‍ശനം മലപ്പുറം പ്രസ് ക്ലബില്‍ ആരംഭിച്ചു.

malappuram

മലപ്പുറത്തു തുടങ്ങിയ ലോകോത്തര പ്രമുഖ ഫുട്‌ബോള്‍താരങ്ങളുടെ കാരിക്കേച്ചറുകളുടെ പ്രദര്‍ശനം ആഷിക് കരുണിയന്റെ കാരിക്കേച്ചര്‍ വരച്ച് അദ്ദേഹത്തിന് തന്നെ കൈമാറി കാര്‍ട്ടൂണിസ്റ്റ് ബഷീര്‍ കിഴിശേരി ഉദ്ഘാടനം ചെയ്യുന്നു

പുതിയ തലമുറയിലേയും പഴയ തലമുറയിലേയും ഫുട്‌ബോള്‍ താരങ്ങളുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. ഫുട്‌ബോള്‍ പ്രതിഭകളുടെ ശരീരഭാഷയും സ്വഭാവ വൈചിത്യങ്ങളും വരികളിലേക്കാവാഹിച്ച കാരിക്കേച്ചറുകള്‍ പലതും ജീവന്‍ തുടങ്ങിക്കുന്നവയാണ്. മലപ്പുറം പ്രസ്‌ക്ലബിന്റെ സഹകരണത്തോടെ കാര്‍ട്ടൂണ്‍ ക്ലബ് ഓഫ് കേരളയാണ് പ്രദര്‍ശനം ഒരുക്കിയത്. പ്രമുഖ കാര്‍ട്ടൂണിസ്റ്റ് ബാദുഷയാണ് പ്രദര്‍ശത്തിന്റെ ക്യൂറേറ്റര്‍.കപ്പ് അവസാനിക്കുന്നത് വരെ പ്രദര്‍ശനം നീണ്ടുനില്‍ക്കും.


പൂനെ സിറ്റി ക്ലബിന്റെ കളിക്കാരനായ പ്രമുഖ ഫുട്‌ബോള്‍ താരം ആശിഖ് കുരുണിയനായിരുന്നു മുഖ്യാത്ഥി. ബഷീര്‍ കിഴിശേരി ഫുട്‌ബോള്‍ താരം ആശിഖ് കുരുണിയന്റെ കാരിക്കേച്ചര്‍ തത്സമയം വരച്ചാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. പ്രസ് ക്ലബ് പ്രസിഡന്റ് ഐ.സമീല്‍ അധ്യക്ഷത വഹിച്ചു പ്രസ് ക്ലബ് സെക്രട്ടറി സുരേഷ് എടപ്പാള്‍ സ്വാഗതവും ബഷീര്‍ കിഴിശ്ശേരി നന്ദിയും പറഞ്ഞു. സിനിമാ താരവും ഫുട്‌ബോള്‍ സംഘാടകനുമായ സൂപ്പര്‍സ്റ്റുഡിയോ അഷ്‌റഫ്, അജ്മല്‍, ഉപ്പൂടന്‍ ഷൗക്കത്ത്, ഉസ്മാന്‍ ഇരുമ്പുഴി, ഹസന്‍ കോട്ടപ്പറമ്പില്‍, ദിനേഷ് ഡാലി നവാസ് തുടങ്ങിയവര്‍ സംസാരിച്ചു.

Story first published: Sunday, June 24, 2018, 15:52 [IST]
Other articles published on Jun 24, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X