Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഉക്രൈന്‍ വീണപ്പോള്‍ ബെയ്‌ലും റഫറിയും ചെയ്തത് ലോകം മറക്കില്ല!

ചരിത്രപരമായ പ്ലേ ഓഫ് മത്സരമായിരുന്നു വെയില്‍സും ഉക്രൈനും തമ്മില്‍ നടന്നത്. 1958 ന് ശേഷം ലോകകപ്പ് ഫുട്‌ബോളിലേക്ക് തിരിച്ചെത്താന്‍ ഇക്കാലമത്രയും പോരാട്ടം നടത്തുകയായിരുന്നു വെയില്‍സ്. ഉക്രൈനാകട്ടെ റഷ്യന്‍ അധിനിവേശത്തെ അരയും തലയും മുറുക്കി എതിരിട്ടു കൊണ്ടിരിക്കുകയാണ്. ഫുട്‌ബോള്‍ ലോകം ആരുടെ കൂടെ നില്‍ക്കും. രണ്ട് പേരും ജയിച്ചുവരേണ്ടവര്‍. എങ്കിലും ഉക്രൈനോടായിരുന്നു മമത കൂടുതല്‍. വലിയ യുദ്ധക്കെടുതിക്കിടയില്‍ അവര്‍ക്കാശ്വാസമാകട്ടെ ലോകകപ്പ് ടിക്കറ്റ്. പക്ഷേ, അത് സംഭവിച്ചില്ല. ഗാരെത് ബെയ്‌ലിന്റെ ഫ്രീകിക്ക് ഷോട്ട് പ്രതിരോധ നിരയില്‍ തട്ടിത്തെറിച്ച് ഉക്രൈന്റെ വലയില്‍ ഗോള്‍ ആയി പൊട്ടിത്തെറിച്ചു!

പ്ലേ ഓഫില്‍ ഇഞ്ചോടിഞ്ച് പൊരുതിയ ഉക്രൈനെ മറികടന്ന് വെയില്‍സ് അവരുടെ ദീര്‍ഘകാലത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചു. സൂപ്പര്‍ താരം ഗാരെത് ബെയ്‌ലിന്റെ ഫ്രീകിക്ക് ശ്രമം ഉക്രൈന്‍ താരം ആന്‍ഡ്രൂ യര്‍മോലെങ്കോയുടെ ദേഹത്ത് തട്ടിത്തെറിച്ചാണ് വലയില്‍ കയറിയത്. അവസാന നിമിഷം വരെ ഉഗ്രമായ പോരാട്ടവും ചെറുത്തുനില്‍പ്പും നടത്തിയ ഉക്രൈന്‍ ഒരു നിമിഷത്തെ അപ്രതീക്ഷിത ടച്ചിലാണ് വീണു പോയത്.

1

റഷ്യക്കെതിരെ പൊരുതി നില്‍ക്കുന്ന ജനതക്ക് സമ്മാനിക്കാനുള്ള ലോകകപ്പ് ടിക്കറ്റ് ആണ് ഉക്രൈന് നഷ്ടമായത്. അതൊരു തീരാവേദനയായി ഓരോ കളിക്കാരന്റെയും മുഖത്ത് ഊറിക്കിടന്നു. എന്ത് പറഞ്ഞാണവരെ ആശ്വസിപ്പിക്കുക? വെയില്‍സ് ടീം നായകന്‍ ഗാരെത് ബെയ്‌ലും സഹതാരങ്ങളും ഉക്രൈന്‍ കളിക്കാരെയും കാണികളെയും ഹര്‍ഷാരവത്തോടെയാണ് അഭിവാദ്യം ചെയ്തത്. മത്സരം നിയന്ത്രിച്ച റഫറി മാത്യു ലഹോസ് ഉക്രൈന്‍ താരം അലക്‌സാണ്ടര്‍ സിന്‍ചെങ്കോയെ ആശ്വസിപ്പിക്കുന്ന ചിത്രം ലോകമന:സാക്ഷിയെ പ്രതിനിധാനം ചെയ്യുന്നതാണ്.

റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് 46000 ത്തോളം ഉക്രൈനികളാണ് കൊല്ലപ്പെട്ടത്. ഗുരുതരമായ പരിക്കുകളോ നിരവധി പേര്‍ ജീവന്‍ നിലനിര്‍ത്താന്‍ ഇപ്പോഴും പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ആ നാടിനെയാണ് മത്സരശേഷം റഫറി ലഹോസ് തോറ്റുപോയിട്ടില്ല, പോരാട്ടം തുടരണമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചത്.

2

കാര്‍ഡിഫ് സിറ്റി സ്റ്റേഡിയത്തില്‍ മത്സരത്തിന്റെ ഒഴുക്കിനെതിരായിട്ടായിരുന്നു വെയില്‍സിന്റെ ഗോള്‍. ഡാനിയല്‍ ജെയചിംസിനെ അപകട മേഖലയില്‍ വിതാലിയെ മികോലെങ്കോ വീഴ്ത്തിയതാണ് ഫ്രീകിക്കില്‍ കലാശിച്ചത്. ബെയിലെടുത്ത കിക്ക് യര്‍മോലെങ്കോ ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ചത് ഗോളിയുടെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ചു. ഉക്രൈന്‍ അവസാന സമയങ്ങളില്‍ തുടരെ ആക്രമിച്ചു. വെയില്‍സ് ഗോളി വെയിന്‍ ഹെന്നെസെയുടെ തകര്‍പ്പന്‍ സേവുകളാണ് ഉക്രൈനെ നിരാശപ്പെടുത്തിയത്. ലോകകപ്പില്‍ ഗ്രൂപ്പ് ബിയിലാണ് വെയില്‍സ് കളിച്ചു തുടങ്ങുക. യുനൈറ്റഡ് സ്റ്റേറ്റ്‌സ്, ഇംഗ്ലണ്ട്, ഇറാന്‍ ടീമുകളാണ് ഗ്രൂപ്പിലുള്ളത്. ഇതില്‍ ഇംഗ്ലണ്ട്-വെയില്‍സ് പോരാട്ടം ഖത്തര്‍ ലോകകപ്പിന് പുതിയ മാനങ്ങള്‍ നല്‍കും.

3

വെയില്‍സിനെ ലോകകപ്പിലെത്തിച്ചതോടെ ശ്രദ്ധാകേന്ദ്രമായത് ഗാരെത് ബെയ്‌ലാണ്. റയല്‍ മാഡ്രിഡില്‍ കരാര്‍ പൂര്‍ത്തിയായ ബെയില്‍ പുതിയ തട്ടകം അന്വേഷിക്കുകയാണ്. ഫ്രീ ഏജന്റായി റയല്‍ വിട്ട ബെയ്‌ലിനെ സ്വന്തമാക്കാന്‍ മുന്‍ ക്ലബ്ബ് ടോട്ടനം ഹോസ്പറിന് പദ്ധതികളില്ല. ആറ് വര്‍ഷം പ്രീമിയര്‍ ലീഗ് നിരയുടെ മുന്നണിപ്പോരാളിയായിരുന്നു ബെയില്‍. റയലില്‍ നിന്ന് 2020-21 സീസണില്‍ ലോണില്‍ ടോട്ടനം ഹോസ്പറിന് കളിച്ച മുപ്പത്തിരണ്ടുകാരന് പതിനാറ് ഗോളുകളാണ് നേടാനായത്. കോച്ച് അന്റോണിയോ കോന്റെയുടെയും മാനേജിംഗ് ഡയറക്ടര്‍ ഫാബിയോ പരാറ്റിസിയുടെയും പദ്ധതികളില്‍ ഗാരെത് ബെയില്‍ ഇല്ലെന്നാണ് ക്ലബ്ബ് ചെയര്‍മാന്‍ ഡാനിയല്‍ ലെവി നല്‍കി സൂചന. റയല്‍ വിട്ടതിന് ശേഷം തനിക്ക് നിരവധി യൂറോപ്യന്‍ ക്ലബ്ബുകളില്‍ നിന്ന് ഓഫര്‍ വരുന്നുവെന്ന് ബെയില്‍ വ്യക്തമാക്കിയിരുന്നു. എം എല്‍ എസ് ക്ലബ്ബ് ഡി സി യുനൈറ്റഡും രംഗത്തുണ്ട്.

Story first published: Monday, June 6, 2022, 19:27 [IST]
Other articles published on Jun 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+