Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: ഉറുഗ്വേ പ്രീക്വാര്‍ട്ടറിലെത്തി, പക്ഷേ?... സൗദിയുടെ തോല്‍വിക്ക് കാരണം ഇതാണ്...

രണ്ടാംറൗണ്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ തന്നെ ഗ്രൂപ്പ് എയിലെ ചിത്രം ഏതാണ്ട് വ്യക്തമായിരിക്കുകയാണ്. ആതിഥേയരായ റഷ്യക്കു പിന്നാലെ മുന്‍ ചാംപ്യന്‍മാരായ ഉറുഗ്വേയും 21ാമത് ഫിഫ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ ഇടംപിടിച്ചു കഴിഞ്ഞു. ടൂര്‍ണമെന്റില്‍ അദ്ഭുതങ്ങള്‍ പ്രതീക്ഷിച്ചെത്തിയ ഈജിപ്തും സൗദി അറേബ്യയുമാണ് പ്രീക്വാര്‍ട്ടര്‍ കാണാതെ ഗ്രൂപ്പ് എയില്‍ നിന്ന് പുറത്തായത്.

ഉറുഗ്വേ സൗദിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചതോടെയാണ് ഗ്രൂപ്പ് എയില്‍ നിന്നുള്ള പ്രീക്വാര്‍ട്ടറിസ്റ്റുകളെ വ്യക്തമായത്. സൗദിക്കെതിരേ ഉറുഗ്വേയുടെ വിജയം ആധികാരികമായിരുന്നോ? തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും സൗദി നിരാശപ്പെടുത്തിയോ? എന്ന് വിലയിരുത്താം.

saudi

ആധികാരികമായിരുന്നില്ല ഉറുഗ്വേയുടെ വിജയം

റഷ്യക്കെതിരേ ഉദ്ഘാടന മല്‍സരത്തില്‍ തകര്‍ന്നടിഞ്ഞ സൗദിയെ അല്ല ഉറുഗ്വേയ്‌ക്കെതിരേ കണ്ടത്. മികച്ച പ്രകടനം പുറത്തെടുത്ത് ഉറുഗ്വേയെ സമ്മര്‍ദ്ദത്തിലാക്കിയതിനു ശേഷമാണ് രണ്ടാം മല്‍സരത്തില്‍ സൗദി കീഴടങ്ങിയത്. മല്‍സരത്തില്‍ വിജയഗോളിന് ഉടമയായ ലൂയിസ് സുവാറസാണ് ഉറുഗ്വേയുടെ രക്ഷകനായത്. സുവറാസ് തന്നെയായിരുന്നു ഉറുഗ്വേ നിരയില്‍ മികച്ചുനിന്നത്.

എന്നാല്‍, മികച്ച പോരാട്ട വീര്യം കാഴ്ചവച്ച സൗദിക്ക് മുന്നേറ്റനിര തിളങ്ങാതെ പോയതാണ് വിനയായത്. സൗദി ഗോള്‍കീപ്പറും മല്‍സരത്തില്‍ മികച്ച സേവുകള്‍ കാഴ്ചവച്ചിരുന്നു. പന്തടക്കത്തില്‍ മേല്‍ക്കൈ നേടാന്‍ സാദിക്കായപ്പോള്‍ ആക്രമിച്ചു കളിക്കുന്നതില്‍ ഉറുഗ്വേയായിരുന്നു ഒരുപടി മുന്നില്‍.

തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ഉറുഗ്വേയ്ക്ക് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായിട്ടില്ല. ഇനി വരാനിരിക്കുന്നത് നിര്‍ണായക മല്‍സരങ്ങളായതിനാല്‍ ലോകോത്തര താരങ്ങളുള്‍പ്പെടുന്ന ഉറുഗ്വേ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്.

Story first published: Thursday, June 21, 2018, 15:36 [IST]
Other articles published on Jun 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+