Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്; ഉറുഗ്വേയുടെ ജയം അനായാസമോ? പോര്‍ച്ചുഗല്‍ പൊരുതിയോ?

റഷ്യന്‍ ലോകകപ്പ് പ്രീക്വാര്‍ട്ടറിലെ ഗ്ലാമര്‍ പോരാട്ടമായിരുന്നു ഉറുഗ്വേ-പോര്‍ച്ചുഗല്‍ പോരാട്ടം. ഇതിഹാസതാരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ നയിക്കുന്ന പോര്‍ച്ചുഗലിനെ 1-2ന് തോല്‍പ്പിച്ച് ഉറുഗ്വേ പ്രീക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുക്കുകയും ചെയ്തു. ഇരട്ട ഗോള്‍ നേടിയ സ്റ്റാര്‍ സ്‌ട്രൈക്കര്‍ എഡിന്‍സന്‍ കവാനിയാണ് ഉറുഗ്വേയ്ക്ക് ആവേശ ജയം സമ്മാനിച്ചത്.


പോര്‍ച്ചുഗല്‍ നന്നായി കളിച്ചു; പക്ഷേ തോറ്റു

ഉറുഗ്വേക്കെതിരേ പോര്‍ച്ചുഗലിനായിരുന്നു മുന്‍തൂക്കം. പന്തടക്കത്തിലും ആക്രകമിച്ചു കളിക്കുന്നതിലും പോര്‍ച്ചുഗല്‍ ഉറുഗ്വേക്കാള്‍ മുന്‍പന്തിയില്‍ നിന്നു. എന്നാല്‍, ലക്ഷ്യം കാണുന്നതിലെ പിഴവുകള്‍ പോര്‍ച്ചുഗീസ് പടയ്ക്ക് തിരിച്ചടിയാവുകയായിരുന്നു.

edinson

സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ, അഡ്രിയെന്‍ സില്‍വ, ഗോണ്‍സാലോ ഗ്യുഡെസ് എന്നിവര്‍ക്കൊല്ലം ഗോളിനുള്ള അവസരങ്ങള്‍ ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. 67 ശതമാനം പന്ത് നിയന്ത്രിച്ച പോര്‍ച്ചുഗലിന് ഓണ്‍ ടാര്‍ജറ്റിലേക്ക് ലഭിച്ച അഞ്ച് അവസരങ്ങളില്‍ ഒന്ന് മാത്രമാണ് മുതലാക്കാനായത്.

ലക്ഷ്യം കാണുന്നതിലെ പിഴവുകള്‍ക്കൊപ്പം പ്രതിരോധനിരയിലെ വിള്ളലുകളും പോര്‍ച്ചുഗലിന്റെ തോല്‍വിക്ക് കാരണമായി. ഈ പോരായ്മകള്‍ പരിഹരിച്ചിരുന്നെങ്കില്‍ മൂന്ന് ഗോള്‍ മാര്‍ജിനിലെങ്കിലും പോര്‍ച്ചുഗലിന് വിജയിക്കാന്‍ കഴിയുമായിരുന്നു. ക്രിസ്റ്റിയാനോയ്ക്ക് പ്രതീയ്‌ക്കൊത്ത് ഉയരാന്‍ കഴിയാതെ പോയതും പോര്‍ച്ചുഗീസ് പടയ്ക്ക് വിനയായി.


അവസരങ്ങള്‍ മുതലാക്കി ഉറുഗ്വേ... ഹീറോയായി കവാനി

കിട്ടിയ അവസരങ്ങള്‍ മുതലാക്കുന്നതില്‍ വിജയം കണ്ടതാണ് ഉറുഗ്വേക്ക് നേട്ടമായത്. മൂന്ന് ഓണ്‍ ടാര്‍ജറ്റിലേക്കുള്ള ഷോട്ടുകളില്‍ രണ്ടും ഉറുഗ്വേ ലക്ഷ്യത്തിലെത്തിച്ചു. ഹെഡ്ഡറിലൂടെയും ബുള്ളറ്റ് ഷോട്ടിലൂടെയുമാണ് കവാനി രണ്ട് തവണ പോര്‍ച്ചുഗീസ് വലകുലുക്കി ഉറുഗ്വേയുടെ ഹീറോയായത്.

കവാനിയുടെ രണ്ട് ഗോളുകളും പോര്‍ച്ചുഗീസ് പ്രതിരോധനിരയുടെ പാളിച്ച എടുത്തു കാണിക്കുന്നതായിരുന്നു. പോര്‍ച്ചുഗീസ് ഗോള്‍കീപ്പര്‍ റൂയി പാട്രിഷിയോക്ക് പന്തിന്റെ ഗതി തിരിച്ചറിയാന്‍ കഴിയാതെ പോയതും ഉറുഗ്വേക്ക് നേട്ടമായി.

Story first published: Sunday, July 1, 2018, 11:39 [IST]
Other articles published on Jul 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+