Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്ലോസ് ബൂട്ടഴിച്ചു, ഇനി ജര്‍മനിയുടെ കോച്ച്‌

മ്യൂണിക്: ലോകകപ്പ് ഫുട്‌ബോളിലെ ടോപ് സ്‌കോറര്‍ ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസ് എന്നെന്നേക്കുമായി പ്ലെയിംഗ് കരിയര്‍ അവസാനിപ്പിച്ചു. ഇനി പുതിയ റോളില്‍ കാണാം. ജര്‍മനിയുടെ ദേശീയ ടീമിനൊപ്പം കോച്ചിംഗ് സ്റ്റാഫായി പുതിയ കരിയര്‍ ആരംഭിക്കാനാണ് മുപ്പത്തെട്ടുകാരന്റെ പദ്ധതി. ജര്‍മനിയുടെ കോച്ച് ജോക്വം ലോ അസിസ്റ്റ് ചെയ്യാനായി ക്ഷണിച്ചിട്ടുണ്ട്.

മിറോസ്ലാവ് ക്ലോസ് വലിയ ആവേശത്തിലാണ്. കരിയറിലെ ഏറ്റവും വലിയ വിജയം രാജ്യാന്തര ഫുട്‌ബോളിലായിരുന്നു. ജര്‍മനിക്കായി നാല് ലോകകപ്പുകള്‍ കളിക്കാന്‍ സാധിച്ചു. കോച്ചിംഗ് സ്റ്റാഫ് എന്ന നിലയില്‍ ആ വിജയം തുടരുവാന്‍ വേണ്ടിയാകും ഇനിയുള്ള പ്രയത്‌നമെന്നും താരം പറഞ്ഞു.

 22-miroslav-klose

137 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച ക്ലോസ് 71 ഗോളുകള്‍ നേടി. ബ്രസീലില്‍ നടന്ന ലോകകപ്പില്‍ ജര്‍മനി 7-1ന് ബ്രസീലിനെ തകര്‍ത്തു വിട്ടപ്പോഴായിരുന്നു ക്ലോസ് ലോകകപ്പിലെ എക്കാലത്തേയും ടോപ് സ്‌കോറര്‍ പദവി സ്വന്തമാക്കിയത്. നാല് ലോകകപ്പുകളില്‍ നിന്നായി പതിനാറ് ഗോളുകളാണ് ക്ലോസ് നേടിയത്. ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോയുടെ റെക്കോര്‍ഡായിരുന്നു 2014 ലോകകപ്പില്‍ ക്ലോസ് തകര്‍ത്തത്.

2000 ല്‍ ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ കൈസര്‍ലൂട്ടന്‍ ക്ലബ്ബിലൂടെയാണ് അരങ്ങേറ്റം. വെര്‍ഡര്‍ബ്രെമന്‍, ബയേണ്‍ മ്യൂണിക് എന്നീ ജര്‍മന്‍ ക്ലബ്ബുകളിലും കളിച്ചു. ഇറ്റലിയില്‍ ലാസിയോ ആയിരുന്നു അവസാന തട്ടകം. 307 ബുണ്ടസ് ലിഗ മത്സരങ്ങളില്‍ നിന്ന് 121 ഗോളുകകള്‍. 173 സീരി എ മത്സരങ്ങളില്‍ നിന്ന് 68 ഗോളുകള്‍. 2014 ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനക്കെതിരെ ഇറങ്ങിയതാണ് ജര്‍മനിക്കായി ക്ലോസിന്റെ അവസാന മത്സരം. ജര്‍മനിയുടെ പരിശീലക സ്ഥാനത്ത് പുതിയ ക രാറില്‍ ഒപ്പുവെച്ച ജോക്വം ലോ 2020 വരെ തുടരും.

Story first published: Wednesday, November 2, 2016, 12:39 [IST]
Other articles published on Nov 2, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+