വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഫുട്‌ബോള്‍ ലോകകപ്പ് ടിക്കറ്റ് വില്‍പ്പന പൊടിപൊടിക്കുന്നു; ടിക്കറ്റ് വിറ്റ 800 സൈറ്റുകള്‍ക്ക് പൂട്ടുവീണു

മോസ്‌കോ: ഫുട്‌ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ അനധികൃതമായി വിറ്റഴിച്ച 800 വെബ്‌സൈറ്റുകള്‍ റഷ്യ പൂട്ടിച്ചു. ഔദ്യോഗിക ടിക്കറ്റ് വില്‍പ്പന ആറാഴ്ചത്തെ കാത്തിരിപ്പിന് ശേഷം പുനരാരംഭിച്ച ഘട്ടത്തിലാണ് നടപടി. റഷ്യയില്‍ നിന്നും, വിദേശത്ത് നിന്നും വന്‍തോതില്‍ ആവശ്യക്കാരെത്തുന്നതിന്റെ സന്തോഷത്തിലാണ് ഫിഫ. ചൊവ്വാഴ്ച ടിക്കറ്റ് വാങ്ങാന്‍ ഓണ്‍ലൈനില്‍ എത്തിയവര്‍ക്ക് നിരാശയായിരുന്നു ഫലം. അഞ്ച് മണിക്കൂര്‍ കാത്തിരുന്ന ശേഷമാണ് വില്‍പ്പന പുനരാരംഭിച്ചത്. ഇതില്‍ ഫിഫ കാണികളോട് മാപ്പ് പറയുകയും ചെയ്തു.

തകര്‍പ്പന്‍ പ്രകടനവുമായി സിന്ധു വീണ്ടും; ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ സെമിയില്‍
ക്ഷമനശിച്ച ചിലര്‍ ഓണ്‍ലൈനില്‍ ടിക്കറ്റ് ഒപ്പിക്കാന്‍ മറ്റ് വഴികള്‍ തേടി. ഇതോടെയാണ് കമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്റര്‍ റോസ്‌കോംനാഡ്‌സറും ഈ വഴി അന്വേഷണം നടത്തിയത്. ജൂണ്‍ 14 മുതല്‍ ജൂലൈ 15 വരെ അരങ്ങേറുന്ന ഫുട്‌ബോള്‍ മാമാങ്കത്തിന്റെ ടിക്കറ്റുകള്‍ അനധികൃതമായി വില്‍ക്കുന്ന 858 റഷ്യന്‍ വെബ്‌സൈറ്റുകളാണ് കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് 822 സൈറ്റുകളില്‍ നിന്നും ഇതുസംബന്ധിച്ച വിവരങ്ങള്‍ നീക്കി. എട്ടെണ്ണം ബ്ലോക്ക് ചെയ്യുകയും, 28 സെറ്റുകള്‍ പ്രതികരണം അറിയിക്കാനും ബാക്കിയുണ്ട്.

football

അതേസമയം ടിക്കറ്റ് വില്‍പ്പനയില്‍ വളഞ്ഞവഴി സ്വീകരിക്കുന്ന സാധാരണ പൗരന്‍മാര്‍ മുതല്‍ ഫുട്‌ബോള്‍ ഉദ്യോഗസ്ഥര്‍ക്കും, സംഘടനകള്‍ക്കും എതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ദിമിത്രി മെദ്‌വദേവ് വ്യക്തമാക്കി. വ്യാജ ഫുട്‌ബോള്‍ ഉത്പന്നങ്ങള്‍ വില്‍ക്കുന്നവര്‍ പിടിക്കപ്പെട്ടാല്‍ 26,000 ഡോളര്‍, ഏകദേശം രണ്ട് വര്‍ഷത്തെ ശരാശരി ശമ്പളം പിഴയായി നല്‍കേണ്ടിവരും. ഫിഫ വെന്‍ഡറില്‍ നിന്നല്ലാതെ വാങ്ങിയ ടിക്കറ്റുമായി എത്തിയാല്‍ സ്റ്റേഡിയത്തിന് പുറത്ത് നില്‍ക്കാനെ സാധിക്കൂ. ഔദ്യോഗിക ടിക്കറ്റുമായി എത്തുന്നവരെ കര്‍ശനമായ പരിശോധനകള്‍ക്ക് ശേഷം ഫാന്‍ ഐഡി കാര്‍ഡ് കൂടി നല്‍കിയ ശേഷമെ അകത്ത് കയറ്റൂ.

ബ്രിട്ടനുമായുള്ള ബന്ധം ഒരു വശത്ത് മോശമാകുന്ന സാഹചര്യത്തിലും ടിക്കറ്റ് വില്‍പ്പന മുന്നേറുകയാണ്. ഇംഗ്ലണ്ടില്‍ നിന്നുമുള്ള ആരാധകര്‍ ടിക്കറ്റ് വാങ്ങിയ ടോപ്പ് 10 പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്നും ആവശ്യക്കാരുടെ എണ്ണമേറുന്നത് ഫിഫയെ സന്തോഷിപ്പിക്കുന്നു. ഫൈനലിന്റെയും, ജൂണ്‍ 16ന് നടക്കുന്ന ഐസ്‌ലാന്‍ഡ്-അര്‍ജന്റീന മത്സരത്തിന്റെയും ടിക്കറ്റുകള്‍ ഒഴിച്ച് ബാക്കി ടിക്കറ്റുകള്‍ ഇപ്പോള്‍ വില്‍പ്പനയിലുണ്ട്.

Story first published: Saturday, March 17, 2018, 9:18 [IST]
Other articles published on Mar 17, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X