Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: സ്വിറ്റ്‌സര്‍ലാന്‍ഡിനെ സ്വീഡന്‍ വീഴ്ത്തിയത് എങ്ങനെ?

പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനെ പരാജയപ്പെടുത്തി ക്വാര്‍ട്ടറില്‍ കടന്നിരിക്കുകയാണ് സ്വീഡന്‍. മല്‍സരത്തിന് വിപരീതമായി നേടിയ ഏക ഗോളിന്റെ ആനുകൂല്യത്തിലാണ് സ്വീഡന്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനെ തോല്‍പ്പിച്ചത്. 66ാം മിനിറ്റില്‍ എമില്‍ ഫോസ്ബര്‍ഗാണ് സ്വീഡന്റെ വിജയഗോള്‍ നേടിയത്.

sweden

മേല്‍ക്കൈ സ്വിറ്റ്‌സര്‍ലാന്‍ഡിന്; പക്ഷേ...

കളിയില്‍ പന്തടകത്തിലും ആക്രമിച്ചു കളിക്കുന്നതിലും സ്വീഡനേക്കാള്‍ മേല്‍ക്കൈ സ്വിറ്റ്‌സര്‍ലാന്‍ഡിനായിരുന്നു. പന്തടക്കത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് വ്യക്തമായ ആധിപത്യം പുലര്‍ത്തിയിരുന്നു. 67 ശതമാനമാണ് സ്വിറ്റ്‌സര്‍ലാന്‍ഡ് പന്ത് നിയന്ത്രിച്ചത്.

sweden

എന്നാല്‍, ആക്രമിച്ചു കളിക്കുന്നതില്‍ ഇരു ടീമും ഏതാണ്ട് ഒപ്പത്തിനൊപ്പമായിരുന്നു. ഓണ്‍ ടാര്‍ജറ്റിലേക്ക് സ്വിറ്റ്‌സര്‍ലാന്‍ഡ് നാലും സ്വീഡന്‍ മൂന്നും ഷോട്ടുകളാണ് തൊടുത്തത്. എന്നാല്‍, ഇരു ടീമിന്റേയുംപ്രതിരോധ കോട്ട ശക്തമായിരുന്നു, പക്ഷേ കിട്ടിയ സുവര്‍ണാവസരത്തില്‍ ഒരു തവണ സ്വിസ് ഗോള്‍വലയില്‍ പന്തെത്തിച്ച് സ്വീഡന്‍ അപ്രതീക്ഷിത വിജയം സ്വന്തമാക്കുകയായിരുന്നു. എമില്‍ ഫോസ്ബര്‍ഗ് തൊടുത്ത ഷോട്ട്് സ്വിസ് പ്രതിരോധ താരം മാന്വല്‍ അക്കാന്‍ജിയുടെ കാലില്‍ തട്ടി ഗോള്‍വലയിലേക്ക് പന്ത് തുളച്ചു കയറുകയായിരുന്നു. ഫോസ്ബര്‍ഗിന്റെ ഷോട്ട് സേവ് ചെയ്യാന്‍ നിന്നിരുന്ന സ്വിസ് ഗോള്‍കീപ്പര്‍ യാന്‍ സോമ്മറും ഇതോടെ കാഴ്ചക്കാരനായി മാറുകയായിരുന്നു.

Story first published: Wednesday, July 4, 2018, 16:17 [IST]
Other articles published on Jul 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+