Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: ദക്ഷിണ കൊറിയയെ വീഴ്ത്തി; പക്ഷേ, ഈ മികവ് പോരാ സ്വീഡന് പ്രീക്വാര്‍ട്ടറിലെത്താന്‍

ഗ്രൂപ്പ് എഫില്‍ തങ്ങളുടെ ആദ്യ മല്‍സരത്തില്‍ ദക്ഷിണ കൊറിയയെ പരാജയപ്പെടുത്താന്‍ സ്വീഡന് കഴിഞ്ഞിട്ടുണ്ടെന്നത് ശരി തന്നെ. പക്ഷേ, പ്രതീക്ഷിച്ച പ്രകടനം കൊറിയക്കെതിരേ സ്വീഡിഷ് പടയ്ക്ക് പുറത്തെടുക്കാനായിട്ടില്ലായെന്നതാണ് വാസ്തവം. ഈ പ്രകടനം വച്ച് സ്വീഡന് പ്രീക്വാര്‍ട്ടറിലെത്താനാവില്ലെന്ന് ഉറപ്പ്.

കാരണം, നിലവിലെ ലോക ചാംപ്യന്‍മാരായ ജര്‍മനി, ജര്‍മനിയെ ആദ്യ മല്‍സരത്തില്‍ അട്ടിമറിച്ച മെക്‌സിക്കോ എന്നിവരെയാണ് സ്വീഡന് ഇനി നേരിടേണ്ടത്. ഇതില്‍ ഏതെങ്കിലും ഒരു ടീമിനെ അട്ടിമറിച്ചാല്‍ മാത്രമേ സ്വീഡന് പ്രീക്വാര്‍ട്ടറിലെത്താനാവുകയുള്ളൂ. അതിന് സ്വീഡന്‍ ഇനിയും ഏറെ മെച്ചപ്പെടേണ്ടതുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു കൊറിയക്കെതിരായ മല്‍സരം. രണ്ടാംപകുതിയിലെ 65ാം മിനിറ്റില്‍ ആന്‍ഡ്രസ് ഗ്രാന്‍ക്വിസ്റ്റിന്റെ പെനാല്‍റ്റി കിക്കിലൂടെയാണ് സ്വീഡന്‍ കൊറിയയെ മറികടന്നത്.

korea

ലക്ഷ്യമില്ലാത്ത മുന്നേറ്റനിര

ചില ഒറ്റപ്പെട്ട നീക്കങ്ങളൊഴിച്ചാല്‍ സ്വീഡനും കൊറിയക്കും കാര്യമായി ഏതിര്‍ ഗോള്‍ മുഖത്ത് ഭീഷണി ഉയര്‍ത്താന്‍ കഴിഞ്ഞില്ല. ആദ്യ 15 മിനിറ്റുകളില്‍ കൊറിയ മികച്ച മുന്നേറ്റങ്ങള്‍ക്ക് ശ്രമിച്ചെങ്കിലും ഗോള്‍ ബോക്‌സിലേക്കെത്തുമ്പോഴേക്കും പന്ത് നഷ്ടപ്പെടുത്തുകയായിരുന്നു. എന്നാല്‍, കൊറിയയുടെ മുന്നേറ്റങ്ങള്‍ക്കു ശേഷം സ്വീഡന്‍ കളംവാണെങ്കിലും എതിര്‍ ഗോള്‍ മുഖത്ത് കാര്യമായി ഭീഷണി ഉയര്‍ത്താനായില്ല.

മാര്‍കസ് ബെര്‍ഗിന്റെ ഗോളിലേക്കുള്ള ഷോട്ട് കൊറിയന്‍ ഗോളിയുടെ ചോ ഹ്യുന്‍ വുന്റെ കാലില്‍ തട്ടി പുറത്തുപോയതാണ് ആദ്യപകുതിയില്‍ സ്വീഡന് ലഭിച്ച ഗോളിനുള്ള സുവര്‍ണാവസരം. കൊറിയയാവട്ടെ മധ്യനിരയില്‍ കളി മെനഞ്ഞെങ്കിലും ആ മികവ് എതിര്‍ ഗോള്‍ മുഖത്ത് ഭീഷണി ഉയര്‍ത്തുന്ന കാര്യത്തില്‍ പരാജയപ്പെട്ടു.

ekdal

വീണ്ടും വാര്‍ പെനാല്‍റ്റി

രണ്ടാംപകുതിയില്‍ സ്വീഡന്റെ പെനാല്‍റ്റി ഉറപ്പാക്കിയത് വെര്‍ച്വല്‍ അസിസ്റ്റന്റ് റഫറി (വാര്‍) സംവിധാനത്തിലൂടെയായിരുന്നു. സെബാസ്റ്റ്യന്‍ ലാര്‍സനെ കിം മിന്‍ വു നടത്തി ടാക്ലിങിനെ തുടര്‍ന്നാണ് സ്വീഡന് വാര്‍ സംവിധാനത്തിലൂടെ പെനാല്‍റ്റി ലഭിച്ചത്. പെനാല്‍റ്റിയെടുത്ത സ്വീഡിഷ് ക്യാപ്റ്റന്‍ ആന്‍്‌ഡ്രെസ് ഗ്രാന്‍ക്വിസ്റ്റ് അനായാസം ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു. നിരവധി ഫൗളുകള്‍ കണ്ട മല്‍സരത്തില്‍ മൂന്ന് തവണയാണ് റഫറി മഞ്ഞക്കാര്‍ഡ് പുറത്തെടുത്തത്.

sweden

ലക്ഷ്യത്തിലേക്ക് ഒരു തവണ പോലും നിറയൊഴിക്കാതെ കൊറിയ

ഷോട്ട് ഓണ്‍ ടാര്‍ജറ്റിലേക്ക് ഒരു തവണ പോലും ദക്ഷിണ കൊറിയക്ക് നിറയൊഴിക്കാന്‍ കഴിഞ്ഞില്ല. അഞ്ച് തവണയും ഷോട്ട് ഓഫ് ടാര്‍ജറ്റിലേക്കാണ് കൊറിയന്‍ മുന്നേറ്റനിര ഷൂട്ടുതീര്‍ത്തത്. എന്നാല്‍, നാല് തവണ ഷോട്ട് ഓണ്‍ ടാര്‍ജറ്റിലേക്ക് നിറയൊഴിക്കാന്‍ സ്വീഡന് സാധിച്ചിരുന്നു.

പക്ഷേ, ഈ കളി മികവ് വച്ച് കൊണ്ട് പ്രീക്വാര്‍ട്ടറിലെത്തുകായെന്നത് ഇരു ടീമിനും അസാധ്യമാണ്. അതു കൊണ്ട് തന്നെ അടുത്ത മല്‍സരങ്ങളില്‍ ആക്രമിച്ചു കളിക്കുന്നതിന് ഇരു ടീമും ഒരു പോലെ പ്രാധാന്യം നല്‍കേണ്ടിയിരിക്കുന്നു. സ്വീഡനെതിരായ തോല്‍വിയോടെ ദക്ഷിണ കൊറിയയുടെ പ്രീക്വാര്‍ട്ടര്‍ സാധ്യത ഏതാണ്ട് അവസാനിച്ചെന്നു തന്നെ പറയാം.

Story first published: Tuesday, June 19, 2018, 15:50 [IST]
Other articles published on Jun 19, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+