Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: മെക്‌സിക്കോയ്‌ക്കെതിരേ സ്വീഡന്റെ വിജയം ഏകപക്ഷീയമായിരുന്നോ?

ജര്‍മനിയുള്‍പ്പെടുന്ന ഗ്രൂപ്പ് എഫില്‍ നിന്ന് പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറിയ ടീമുകളാണ് സ്വീഡനും മെക്‌സിക്കോയും. സ്വീഡന്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായപ്പോള്‍ രണ്ടാം സ്ഥാനക്കാരായി മെക്‌സിക്കോയ്ക്ക് അവസാന 16ലേക്ക് ടിക്കറ്റെടുക്കുകയായിരുന്നു. നിര്‍ണായക മല്‍സരത്തില്‍ മെക്‌സിക്കോയ്‌ക്കെതിരേ തകര്‍പ്പന്‍ വിജയമാണ് സ്വീഡന്‍ നേടിയത്. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു സ്വീഡന്റെ ജയം.

sweden


ഏകപക്ഷീയമായിരുന്നില്ല സ്വിഡന്റെ ജയം


സ്‌കോര്‍ നില സൂചിപ്പിക്കുന്നത് പോലെ ഏകപക്ഷീയമായിരുന്നില്ല മെക്‌സിക്കോയ്‌ക്കെതിരേ സ്വീഡന്റെ വിജയം. പക്ഷേ, കിട്ടിയ അവസരങ്ങള്‍ മുതലാക്കുന്നതില്‍ സ്വീഡന്റെ വിജയം കണ്ടു എന്നിടത്താണ് മെക്‌സിക്കോയുടെ പരാജയം.

ആക്രമിച്ചു കളിക്കുന്നതില്‍ സ്വീഡന്‍ മെക്‌സിക്കോയ്ക്കു മേല്‍ ആധിപത്യം പുലര്‍ത്തുകയായിരുന്നു ഗോള്‍കീപ്പറുടെയും പ്രതിരോധത്തിലെയും വീഴ്ചകളാണ് മെക്‌സിക്കോയുടെ തോല്‍വി ഭാരം കൂട്ടിയത്. ഓണ്‍ ടാര്‍ജറ്റിലേക്കുള്ള സ്വീഡന്റെ അഞ്ച് ഷോട്ടുകളില്‍ മൂന്നെണ്ണം അങ്ങനെ മെക്‌സിക്കോ വലയ്ക്കുള്ളിലേക്ക് കയറുകയും ചെയ്തു.

അതേസമയം, പന്തടക്കത്തില്‍ 67 ശതമാനം നിയന്ത്രിച്ച മെക്‌സിക്കോയ്ക്ക് സ്വീഡന്റെ ഗോള്‍മുഖത്ത് കാര്യമായി ഭീതി ഉയര്‍ത്താനായില്ല. കിട്ടിയ അവസരങ്ങള്‍ മെക്‌സിക്കോ തുലയ്ക്കുകയും ചെയ്തു.

Story first published: Thursday, June 28, 2018, 17:21 [IST]
Other articles published on Jun 28, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+