Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുഴുവനായും എയര്‍കണ്ടീഷന്‍ ചെയ്ത ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു

ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു

ദോഹ: 2022ലെ ലോകകപ്പ് ഫുട്‌ബോളിനായി ഖത്തറില്‍ ഒരുക്കിയ സ്‌റ്റേഡിയം ഉദ്ഘാടനം ചെയ്തു. മുഴുവനായി എയര്‍ കണ്ടീഷന്‍ ചെയ്ത അല്‍ ജനൗബ് സ്‌റ്റേഡിയം ആണ് ഉദ്ഘാടനം ചെയ്തത്. ഖത്തറിന്റെ പാരമ്പര്യ സൗന്ദര്യം നിലനിര്‍ത്തി ദൌ ബോട്ടിന്റെ ആകൃതിയിലാണ് സ്റ്റേഡിയത്തിന്റെ രൂപകല്‍പ്പന. പഴയ തലമുറ സമുദ്രവ്യാപാരത്തിനായും മുത്തുവാരലിനായും ഉപയോഗിച്ചിരുന്ന ബോട്ട് ആണിത്.

qatar2022

കടുത്ത ചൂടുള്ള ഖത്തറില്‍ സ്‌റ്റേഡിയത്തിനകത്തെ ചൂട് 10 ഡിഗ്രി മാത്രമായിരിക്കും. 210 കോടി റിയാല്‍ ചെലവഴിച്ച് നിര്‍മിച്ച സ്‌റ്റേഡിയം ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയാണ് ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ അധ്യക്ഷന്‍ ജിയാനി ഇന്‍ഫാന്റിനോ, ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസങ്ങളായ റോബര്‍ട്ടോ കാര്‍ലോസ്, കഫു തുടങ്ങിയവര്‍ പങ്കെടുത്തു. 40,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയമാണിത്.

ചടങ്ങുകള്‍ക്ക് പിന്നാലെ അമീര്‍ കപ്പ് ഫുട്‌ബോള്‍ ഫൈനലും നടന്നു. മത്സരത്തില്‍ അല്‍സദ്ദ് ക്ലബിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ദുഹൈല്‍ എഫ്‌സി ചാമ്പ്യന്മാരായി. അല്‍സദ്ദ് ക്ലബ്ബിന്റെ കളിക്കാരനായിരുന്ന സ്പാനിഷ് താരം സാവിയുടെ അവസാന മത്സരംകൂടിയായിരുന്നു ഇവിടെ നടന്നത്. ഉദ്ഘാടന മത്സരം കാണാന്‍ 38,678 പേര്‍ സ്റ്റേഡിയത്തിലെത്തി.

ലോകകപ്പില്‍ കൂടുതല്‍ രാജ്യങ്ങളെ ഉള്‍ക്കൊള്ളിക്കണമോ എന്ന കാര്യത്തില്‍ ജൂണ്‍ 5ന് ഫിഫ തീരുമാനമെടുക്കാനിരിക്കയാണ് പുതിയ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം. കൂടുതല്‍ ടീമുകള്‍ ലോകകപ്പില്‍ പങ്കെടുക്കാന്‍ അവസരം നല്‍കിയാല്‍ സൗദി അറേബ്യ, യുഎഇ, ബഹ്‌റെയ്ന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലേക്കും ലോകകപ്പ് വ്യാപിപ്പിച്ചേക്കും. ചില ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറുമായി രാഷ്ട്രീയ പ്രശ്‌നം നിലനില്‍ക്കുന്നതിനാല്‍ ബഹിഷ്‌കരണഭീഷണി ഉയര്‍ത്തിയ പശ്ചാത്തലവും ഫിഫ ചര്‍ച്ച ചെയ്യും.


Story first published: Friday, May 17, 2019, 15:36 [IST]
Other articles published on May 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+