For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലോകകപ്പ്: ക്രിസ്റ്റിയാനോയുടെ ദിനം; സ്‌പെയിനിന് പിഴച്ചതെവിടെ? കോസ്റ്റയെ പിന്‍വലിച്ച തീരുമാനം പാളിയോ?

By Lekhaka

റഷ്യന്‍ ലോകകപ്പില്‍ ഇതുവരെ നടന്ന ഏറ്റവും ത്രില്ലിങ് മല്‍സരം ഏതായിരുന്നു എന്ന ചോദ്യത്തിന് ഒന്ന് ആലോചിക്കാതെ തന്നെ മറുപടി പറയാം. മുന്‍ ലോക ചാംപ്യന്‍മാരായ സ്‌പെയിനും ഗ്ലാമര്‍ ടീമായ പോര്‍ച്ചുഗലും തമ്മിലുള്ള റഷ്യന്‍ ലോകകപ്പിലെ ആദ്യ ക്ലാസിക്ക് പോരാട്ടമായിരുന്നുവെന്ന്. ഫൈനല്‍ വിസില്‍ വരെ സ്‌പെയിനും പോര്‍ച്ചുഗലും ഇഞ്ചോടിഞ്ച് പൊരുതിയപ്പോള്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് അക്ഷരാര്‍ഥത്തില്‍ അതൊരു വിരുന്നായി മാറി.

സോചി ഒളിംപിക് സ്റ്റേഡിയത്തില്‍ നടന്ന സ്‌പെയിന്‍-പോര്‍ച്ചുഗല്‍ ക്ലാസിക്ക് 43,866 പേരാണ് നേരിട്ട് വീക്ഷിച്ചത്. നിലവിലെ ലോക ഫുട്‌ബോളറും സൂപ്പര്‍താരവുമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഹാട്രിക്കുമായി കസറിയ മല്‍സരത്തില്‍ ഗ്രൂപ്പ് ബിയില്‍ പോര്‍ച്ചുഗല്‍ 3-3ന് സ്‌പെയിനിനെ തളയ്ക്കുകയായിരുന്നു.

christianoronaldo

ക്രിസ്റ്റിയാനോയുടെ വണ്‍മാന്‍ ഷോ

റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഹാട്രിക്കാണ് മല്‍സരത്തിലെ ഏറ്റവും വലിയ സവിശേഷത. ക്രിസ്റ്റിയാനോ എന്ന സൂപ്പര്‍ നായകനു കീഴില്‍ പോര്‍ച്ചുഗല്‍ സ്‌പെയിനിനെ പിടിച്ചുകെട്ടുന്നതിനും ഒളിംപിക് സ്റ്റേഡിയം സാക്ഷിയായി. പോര്‍ച്ചുഗലിനു വേണ്ടി ക്രിസ്റ്റിയാനോയുടെ വണ്‍മാന്‍ ഷോയായിരുന്നു മല്‍സരമെന്ന് പറഞ്ഞാലും തെറ്റില്ല.

മൂന്നാം മിനിറ്റില്‍ സ്പാനിഷ് ഡിഫന്‍ഡര്‍ നാച്ചോയുടെ ടാക്ലിങ് പെനാല്‍റ്റിയാക്കുന്നതില്‍ ക്രിസ്റ്റിയാനോയുടെ തന്ത്രം വിജയം കണ്ടത് പോര്‍ച്ചുഗലിന് തുടക്കത്തില്‍ തന്നെ ആത്മവിശ്വാസം നല്‍കി. പെനാല്‍റ്റി ക്രിസ്റ്റിയാനോ അനായാസം ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു. തുടക്കത്തില്‍ തന്നെ ലഭിച്ച എനര്‍ജി ക്രിസ്റ്റിയാനോ മാസ്മരിക ഹാട്രിക്കിലൂടെ ഗംഭീരമാക്കുകയും ചെയ്തു. പിന്നീടുള്ള ക്രിസ്റ്റിയാനോയുടെ മിന്നുന്ന ഗോളുകള്‍ താരത്തിന് ലഭിച്ച ആത്മവിശ്വാസത്തില്‍ നിന്നുള്ളതായിരുന്നു.

ഹെയ്‌റോയുടെ തന്ത്രങ്ങളിലെ വീഴ്ച

മുഖ്യ പരിശീലകനിലേക്കുള്ള പെട്ടെനുള്ള ചുവടുമാറ്റം ഹെയ്‌റോ ഫെര്‍ണാണ്ടോയുടെ ചില തീരുമാനങ്ങളിലും പ്രതിഫലിച്ചത് സ്‌പെയിനിന് വിനയായി മാറി. പ്രധാനമായും സബ്സ്റ്റ്യൂട്ടിലെ വീഴ്ചയാണ് എടുത്ത് കാണിച്ചത്. മികച്ച ഫോമില്‍ കളിക്കുകയായിരുന്ന സ്‌ട്രൈക്കര്‍മാരായ ഡിയേഗോ കോസ്റ്റയെയും ഡേവിഡ് സില്‍വയെയും നിര്‍ണായക സമയത്ത് പിന്‍വലിക്കാനുള്ള ഹെയ്‌റോയുടെ തീരുമാനം അക്ഷരാര്‍ഥത്തില്‍ മണ്ടത്തരമായി.

രണ്ട് ഗോള്‍ നേടി ഹാട്രിക്ക് പ്രതീക്ഷയുമായി കളംവാഴുകയായിരുന്ന കോസ്റ്റയെ 79ാം മിനിറ്റില്‍ പിന്‍വലിച്ച് പകരക്കാരനായി ഇയാഗോ അസ്പാസിനെ സ്‌പെയിന്‍ കളത്തിലിറക്കുകയായിരുന്നു. ഗോള്‍ നേടാനായില്ലെങ്കിലും മികച്ച ഫോമില്‍ കളിച്ചിരുന്ന സില്‍വയെ 86ാം മിനിറ്റില്‍ പിന്‍വലിച്ച് ഹെയ്‌റോ ലുകാസ് വാസ്‌ക്വസിനെയും കളത്തിലിറക്കി. എന്നാല്‍, കോസ്റ്റ-സില്‍വ കോമ്പിനേഷന്‍ പിന്‍വലിക്കാനുള്ള ഹെയ്‌റോയുടെ തീരുമാനം തെറ്റായിരുന്നുവെന്ന് പിന്നീട് മല്‍സരം തെളിയിച്ചു. ഇരുവര്‍ക്കും പകരക്കാരായിറങ്ങിയവര്‍ക്ക് മല്‍സരത്തില്‍ സ്‌പെയിനിനു വേണ്ടി കാര്യമായ മുന്നേറ്റങ്ങള്‍ നടത്താന്‍ കഴിഞ്ഞതുമില്ല.

Story first published: Saturday, June 16, 2018, 13:23 [IST]
Other articles published on Jun 16, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+