Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്; വിജയത്തിനായി സ്‌പെയിന്‍ വിയര്‍ത്തോ? ഇറാന്റെ പ്രീക്വാര്‍ട്ടര്‍ സാധ്യത ഇനി എങ്ങനെ?

ഗ്രൂപ്പ് ബിയില്‍ മുന്‍ ലോക ചാംപ്യന്‍മാരായ സ്‌പെയിനിനെ വിറപ്പിച്ചതിനു ശേഷമാണ് ഇറാന്‍ കീഴടങ്ങിയത്. ഡിയേഗോ കോസ്റ്റയുടെ ഗോളില്‍ സ്‌പെയിന്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ഇറാനെ മറികടന്നത്. വിജയത്തോടെ സ്‌പെയിന്‍ പ്രീക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കി.

തോറ്റെങ്കിലും ഇറാന്റെ പ്രീക്വാര്‍ട്ടര്‍ സാധ്യതകള്‍ അവസാനിച്ചിട്ടില്ല. പോര്‍ച്ചുഗലിനെതിരായ മല്‍സരം ഇറാന് ഏറെ നിര്‍ണായകമാണ്. ഗ്രൂപ്പ് ബിയിലെ പ്രീക്വാര്‍ട്ടറിലിടം നേടുന്ന ടീമുകളെ പോര്‍ച്ചുഗല്‍-ഇറാന്‍ മല്‍സരത്തോടെ ഏതാണ്ട് വ്യക്തമാവും. ഇറാന്‍ പോര്‍ച്ചുഗലിനെ അട്ടിമറിച്ചാല്‍, സ്‌പെയിന്‍-മൊറോക്കോ മല്‍സര ഫലമാവും ഗ്രൂപ്പ് ബിയില്‍ പ്രീക്വാര്‍ട്ടറിസ്റ്റുകളെ തീരുമാനിക്കുക.

iran

പ്രതിരോധകോട്ട കെട്ടി ഇറാന്‍


പന്തടക്കത്തിലും ആക്രമിച്ചു കളിക്കുന്നതിലും സ്‌പെയിനിന് തന്നെയായിരുന്നു മുന്‍തൂക്കം. എന്നാല്‍, ഇറാനിയന്‍ ഗോള്‍കീപ്പര്‍ അലിറെസ ബെയ്‌റാന്‍വന്‍ഡിന്റെയും പ്രതിരോധനിരയുടെ ചെറുത്ത് നില്‍പ്പ് സ്‌പെയിനിനെ ഒരു ഗോള്‍ നേടുന്നതില്‍ ഒതുക്കി.

iran

അതേസമയം, കൗണ്ടര്‍ അറ്റാക്കുകളിലൂടെ തിരിച്ചടിക്കുകായെന്ന തന്ത്രമാണ് ഇറാന്‍ പുറത്തെടുത്തത്. പക്ഷേ, മുന്നേറ്റനിരയുടെ ലക്ഷ്യമില്ലായ്മ്മ ഇറാന് തിരിച്ചടിയാവുകയായിരുന്നു. രണ്ടാംപകുതിയിലെ 64ാം മിനിറ്റില്‍ ഇറാന്‍ സമനില ഗോള്‍ നേടിയെങ്കിലും വീഡിയോ റഫറിങില്‍ അത് ഓഫ്‌സൈഡാണെന്ന് തെളിയുകയായിരുന്നു. തോറ്റെങ്കിലും ഏവരുടെയും കൈയ്യടി നേടുന്നതായിരുന്നു ഇറാന്റെ പോരാട്ട വീര്യം.

Story first published: Thursday, June 21, 2018, 16:33 [IST]
Other articles published on Jun 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+