Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: സെര്‍ബിയയുടെ വിജയം ഏകപക്ഷീയമായിരുന്നോ? കോസറ്ററിക്കയ്ക്ക് ഇനി പ്രീക്വാര്‍ട്ടര്‍ സാധ്യതയുണ്ടോ?

ഗ്രൂപ്പ് ഇയില്‍ അട്ടിമറിയിലൂടെ പ്രീക്വാര്‍ട്ടര്‍ സ്വപ്‌നം കാണുന്ന ടീമുകളാണ് സെര്‍ബിയയും കോസ്റ്ററിക്കയും. ബ്രസീല്‍-സ്വിറ്റ്‌സര്‍ലന്‍ഡ് പോരാട്ടം സമനിലയിലായതോടെ ആ സ്വപ്‌നത്തിന് നേരിയ ചലനമുണ്ടായിരിക്കുകയാണ്. കൂടുതല്‍ ഗുണമായത് കഴിഞ്ഞ ലോകകപ്പിലെ കറുത്ത കുതിരകളായിരുന്ന കോസ്റ്ററിക്കയെ വീഴ്ത്തിയ സെര്‍ബിയക്കാണ്.

മല്‍സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് കോസ്റ്ററിക്കയെ വീഴ്ത്തിയ സെര്‍ബിയ പ്രീക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കിയിട്ടുണ്ട്. പക്ഷേ, സെര്‍ബിയയോട് തോറ്റതോടെ തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും കറുത്ത കുതിരകളാവാനുള്ള കോസ്റ്ററിക്കയുടെ മോഹങ്ങള്‍ക്ക് ഏതാണ്ട് തിരിച്ചടിയേറ്റ അവസ്ഥയിലാണ്. ഇനി അദ്ഭുതങ്ങള്‍ വേണം കോസ്റ്ററിക്കയ്ക്ക് പ്രീക്വാര്‍ട്ടറിലെത്താന്‍.

aleksander

ഒപ്പത്തിനൊപ്പം പൊരുതി ഇരു ടീമും

മല്‍സരത്തില്‍ ഇരു ടീമും ഒപ്പത്തിനൊപ്പം പൊരുതുന്ന പ്രകടനമാണ് കാഴ്ചവച്ചത്. പന്തടക്കത്തിലും ആക്രമിച്ചു കളിക്കുന്നതിലും സെര്‍ബിയയും കോസ്റ്ററിക്കയും ഒപ്പം നിന്നപ്പോള്‍ മല്‍സരഫലം പ്രവചനാതീതമായിരുന്നു. മുന്നേറ്റങ്ങള്‍ കൊണ്ട് ശ്രദ്ധ നേടിയെങ്കിലും ഇരു ടീമിനും ആദ്യപകുതിയില്‍ ലക്ഷ്യം കാണാനായില്ല.


നവാസിനെ നിസ്സാഹയനാക്കി കൊലാറോവിന്റെ ഫ്രീകിക്ക്

മല്‍സരത്തില്‍ മിന്നും സേവുകളുമായി നിറഞ്ഞുനിന്ന കോസ്റ്ററിക്കന്‍ ഗോള്‍കീപ്പര്‍ കെയ്‌ലര്‍ നവാസിനെ മറികടന്നായിരുന്നു സെര്‍ബിയയുടെ വിജയഗോള്‍. സെര്‍ബിയന്‍ ക്യാപ്റ്റന്‍ അലെക്‌സാണ്ടര്‍ കൊലാറോവാണ് മാസ്മരിക ഫ്രീകിക്കിലൂടെ കോസ്റ്ററിക്കന്‍ ഗോള്‍ വലയില്‍ പന്തെത്തിച്ചത്. കൊലാറോവിന്റെ ഫ്രീകിക്ക് തടുക്കാനുള്ള നവാസിന്റെ ഡൈവിങ് ശ്രമം പരാജയപ്പെടുകയായിരുന്നു.

Story first published: Monday, June 18, 2018, 14:32 [IST]
Other articles published on Jun 18, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+