വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

വയനാടിന് ആവേശമായി ലോകകപ്പ് റോഡ്‌ഷോ; ആരാധകര്‍ തിങ്ങിനിറഞ്ഞ് കല്‍പ്പറ്റ

By Desk

കല്‍പ്പറ്റ: ലോകകപ്പിന് പന്തുരുളാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയില്‍ നടത്തിയ റോഡ് ഷോ ആവേശമായി. ജൂണ്‍ 14 മുതല്‍ ജൂലൈ 15 വരെ റഷ്യയില്‍ വെച്ച് നടത്തപ്പെടുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളെ വരവേല്‍ക്കുകയെന്ന ലക്ഷ്യം വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്. കല്‍പ്പറ്റ നഗരസഭ, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍, യുവജനക്ഷേമബോര്‍ഡ്, ഫുട്‌ബോള്‍ ഫാന്‍സ് അസോസിയേഷന്‍, എഫ് സി കല്‍പ്പറ്റ തുടങ്ങിയവരും സ്‌പോര്‍ട്‌സ് കൗണ്‍സിലിനോടൊപ്പം പരിപാടിയില്‍ പങ്കാളികളായി.

news

കല്‍പ്പറ്റ എസ്.കെ. എം.ജെ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പരിസരത്തു നിന്നും ആരംഭിച്ച റോഡ് ഷോ പുതിയ ബസ്റ്റാന്റ് പരിസരത്ത് സമാപിച്ചു. ജില്ലാ കളക്ടര്‍ എ.ആര്‍. അജയ കുമാര്‍ ഐ.എ.എസ്. റോഡ് ഷോ ഫ്‌ളാഗ് ഓഫ് ചെയ്തു. പുതിയ ബസ്സ്സ്റ്റാന്റ് പരിസരത്ത് വെച്ച് നടത്തപ്പെട്ട സമാപന സമ്മേളനത്തില്‍ വെച്ച് ലോകപ്പ് ഫുട്‌ബോളിന്റെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനായുള്ള ഓര്‍മ്മ മരങ്ങളുടെ വിതരണം കല്‍പ്പറ്റ നഗരസഭ ചെയര്‍ പേഴ്‌സണ്‍ ഐ.എസ്.എല്‍. ഫുട്‌ബോള്‍താരം സുശാന്ത് മാത്യുവിന് നല്‍കി നിര്‍വഹിച്ചു. തുടര്‍ന്ന് സുഷാന്ത് മാത്യുവിന്റെ നേതൃത്വത്തില്‍ റോഡ് ഷോയില്‍ പങ്കെടുത്ത മുഴുവന്‍ പോര്‍ക്കും ഓര്‍മ്മമരം വിതരണം ചെയ്തു.

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം. മധു, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം കെ. റഫീഖ്, നഗരസഭ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭരണസമിതി അംഗങ്ങളായ സാജിദ് എന്‍.സി, എ.ഡി. ജോണ്‍, കെ.പി. വിജയ്, ഷഫീഖ് ഹസ്സന്‍ മടത്തില്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി സതീഷ്‌കുമാര്‍, യുവജനക്ഷേമ ബോര്‍ഡ് പ്രോഗ്രാം ഓഫീസര്‍ പ്രദീപ് കുമാര്‍, ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി പി. സഫറുള്ള, ട്രഷറര്‍ ടി.എസ്. രാമചന്ദ്രന്‍, കൗണ്‍സിലര്‍മാരായ വി. ഹാരിസ്, കെ.ടി. ബാബു, ടി. മണി, ഫുട്‌ബോള്‍ റഫറീസ് അസോസിയേഷന്‍ സെക്രട്ടറി ബൈജു ജി.എസ്, സൈക്ലിംഗ് അസോസിയേഷന്‍ സെക്രട്ടറി സുബൈര്‍ ഇളകുളം തുടങ്ങിയവര്‍ പങ്കെടുത്തു.

Story first published: Thursday, June 14, 2018, 19:08 [IST]
Other articles published on Jun 14, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X