Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: ക്വാര്‍ട്ടര്‍ പോര് ഇവര്‍ തമ്മില്‍; അവസാന നാലിലേക്ക് ആരോക്കെ കടക്കും?

ഇനി ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ | Oneindia Malayalam

ഫിഫ ലോകകപ്പില്‍ ഇനി ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍. സെമി ഫൈനല്‍ ലക്ഷ്യമിട്ട് എട്ട് ടീമുകളാണ് അങ്കം വെട്ടാനൊരുങ്ങുന്നത്. വെള്ളി, ശനി ദിവസങ്ങളിലാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ അരങ്ങേറുന്നത്.

വെള്ളിയാഴ്ച ഇന്ത്യന്‍ സമയം 7.30 നടക്കുന്ന ഒന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉറുഗ്വേയും ഫ്രാന്‍സും മുഖാമുഖം പോരടിക്കും. വെള്ളിയാഴ്ച ഇന്ത്യന്‍ സമയം രാത്രി 11.30 നടക്കുന്ന രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ അഞ്ച് തവണ ലോക ചാംപ്യന്‍മാരായ ബ്രസീല്‍ ശക്തരായ ബെല്‍ജിയത്തെ നേരിടും. ശനിയാഴ്ച 7.30 നടക്കുന്ന മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ട് സ്വീഡനെയും രാത്രി 11.30 ന് ആതിഥേയരായ റഷ്യ ക്രൊയേഷ്യയെയും എതിരിടും.

ഫ്രാന്‍സ് vs ഉറുഗ്വേ

ഫ്രാന്‍സ് vs ഉറുഗ്വേ

ഈ ലോകകപ്പില്‍ തുല്ല്യശക്തികള്‍ തമ്മിലുള്ള ക്ലാസിക്ക് പോരാട്ടമാവും മുന്‍ ലോക ചാംപ്യന്‍മാര്‍ കൂടിയായ ഫ്രാന്‍സും ഉറുഗ്വേയും തമ്മിലുള്ള ഒന്നാം ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരം. ഇരു ടീമും മുഖാമുഖം കൊമ്പുകോര്‍ക്കുമ്പോള്‍ മല്‍സരഫലം പ്രവചനതീതമാണ്. എങ്കിലും ഉറുഗ്വേയേക്കാള്‍ ഫ്രാന്‍സിനാണ് വിജയസാധ്യത കല്‍പ്പിക്കപ്പെടുന്നത്.

പ്രീക്വാര്‍ട്ടറില്‍ ശക്തരായ അര്‍ജന്റീനയെ 3-4ന് പരാജയപ്പെടുത്തിയാണ് ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറിയത്. എന്നാല്‍, വെല്ലുവിളികള്‍ക്കൊടുവില്‍ പോര്‍ച്ചുഗലിനെ 1-2ന് മറികടന്നായിരുന്നു ഉറുഗ്വേയുടെ ക്വാര്‍ട്ടര്‍ പ്രവേശനം.

ബ്രസീല്‍ vs ബെല്‍ജിയം

ബ്രസീല്‍ vs ബെല്‍ജിയം

ഈ ലോകകപ്പില്‍ കിരീട ഫേവറിറ്റുകളില്‍ മുന്‍പന്തിയിലുള്ള ബ്രസീലും ടൂര്‍ണമെന്റിലെ കറുത്ത കുതിരകളാവാനിടയുള്ള ബെല്‍ജിയവും തമ്മിലാണ് രണ്ടാം ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടം. ഇരു ടീമും മികച്ച പ്രകടനമാണ് ടൂര്‍ണമെന്റില്‍ പുറത്തെടുത്തത്. എങ്കിലും പരിചയസമ്പന്നതയും ആത്മവിശ്വാസവും ബ്രസീലിനെ തുണയ്ക്കുമെന്നാണ് വിലയിരുത്തല്‍.

പ്രീക്വാര്‍ട്ടറില്‍ മെക്‌സിക്കോയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചായിരുന്നു ബ്രസീലിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനം. എന്നാല്‍, ആവേശപ്പോരില്‍ ജപ്പാനെ 2-3ന് മറികടന്നായിരുന്നു അവസാന എട്ടിലേക്ക് ബെല്‍ജിയം ടിക്കറ്റെടുത്തത്.

സ്വീഡന്‍ vs ഇംഗ്ലണ്ട്

സ്വീഡന്‍ vs ഇംഗ്ലണ്ട്

കിരീട ഫേവറിറ്റുകളില്‍ ഇടംപിടിച്ച ടീമാണ് ഇംഗ്ലണ്ട്. ടൂര്‍ണമെന്റില്‍ അപ്രതീക്ഷിത മുന്നേറ്റം നടത്തിയ സ്വീഡനാണ് മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിന്റെ എതിരാളി. ഇംഗ്ലണ്ടും സ്വീഡനും തമ്മിലുള്ള പോരാട്ടം ആവേശകരമാവുമെന്നുറപ്പ്. എങ്കിലും ആത്മവിശ്വാസത്തിലേറി ഇംഗ്ലണ്ട് സെമിയില്‍ കടക്കാനാണ് സാധ്യത.

ശക്തരായ സ്വിറ്റ്‌സര്‍ലാന്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചായിരുന്നു സ്വീഡന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനം. എന്നാല്‍, പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ആവേശത്തില്‍ ശക്തരായ കൊളംബിയയെ 3-4ന് മറികടന്നാണ് ഇംഗ്ലണ്ട് അവസാന എട്ടിലൊന്നായി ഇടംപിടിച്ചത്.

റഷ്യ vs ക്രൊയേഷ്യ

റഷ്യ vs ക്രൊയേഷ്യ

എവരെയും ഞെട്ടിച്ച് ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ ടീമാണ് ആതിഥേയരായ റഷ്യ. ക്രൊയേഷ്യയാണ് അവസാന ക്വാര്‍ട്ടര്‍ ഫൈനലില്‍ റഷ്യയുടെ എതിരാളി. സ്വന്തം നാട്ടില്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ലായെന്ന് മനോഭാവത്തോടെയാണ് റഷ്യ പോരാടുന്നത്. അതുകൊണ്ട് തന്നെ റഷ്യ-ക്രൊയേഷ്യ മല്‍സരഫലം പ്രവചനാതീതമാണ്. എങ്കിലും റഷ്യ സെമി ഫൈനലിലെത്തിയാല്‍ അദ്ഭുതപ്പെടേണ്ടതില്ല.

മുന്‍ ലോക ചാംപ്യന്‍മാരും കിരീടഫേവറിറ്റുകളുമായിരുന്ന സ്‌പെയിനിനെ പെനാനല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് റഷ്യ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറിയത്. ഡെന്‍മാര്‍ക്കിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയായിരുന്നു ക്രൊയേഷ്യയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനം.

Story first published: Wednesday, July 4, 2018, 10:25 [IST]
Other articles published on Jul 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+