Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇംഗ്ലണ്ടിനും ജര്‍മനിക്കും തുടരെ രണ്ടാം ജയം

ലണ്ടന്‍: 2018 ഫിഫ ലോകകപ്പ് യൂറോപ്യന്‍ മേഖല യോഗ്യതാ റൗണ്ടില്‍ ഇംഗ്ലണ്ട്, ജര്‍മനി ടീമുകള്‍ക്ക് ജയം. താത്കാലിക പരിശീലകന്‍ ഗാരെത് സൗത്‌ഗേറ്റിന് കീഴില്‍ ആദ്യ കളിക്കിറങ്ങിയ ഇംഗ്ലണ്ട് ഹോം മാച്ചില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മാള്‍ട്ടയെ കീഴടക്കി. ജര്‍മനിയുടെ ജയം ചെക് റിപബ്ലിക്കിനെതിരെ (3-0). അസര്‍ബൈജാന്‍, റുമാനിയ, മോണ്ടനെഗ്രോ, വടക്കന്‍അയര്‍ലന്‍ഡ്, പോളണ്ട്, സ്ലൊവാനിയ ടീമുകളും ജയിച്ചു.

ഇംഗ്ലണ്ടിനായി ഡാനിയല്‍ സ്റ്ററിഡ്ജും ഡെലെ അലിയും സ്‌കോര്‍ ചെയ്തു. ഇരുപത്തൊമ്പതാം മിനുട്ടില്‍ ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സന്റെ ക്രോസ് ബോളില്‍ പ്രതിഭാസ്പര്‍ശമുള്ള ഹെഡറിലൂടെയാണ് സ്റ്ററിഡ്ജിന്റെ സ്‌കോറിംഗ്. മുപ്പത്തെട്ടാം മിനുട്ടില്‍ ഡെലെ അല്ലിയിലൂടെ ഇംഗ്ലണ്ട് ആദ്യപകുതിയില്‍ തന്നെ ജയം ഉറപ്പാക്കി. ഫിഫ റാങ്കിംഗില്‍ 176 ാം സ്ഥാനത്തുള്ള ടീമിനെതിരെ ഇതിലും മികച്ച ജയം ഇംഗ്ലണ്ട് ലക്ഷ്യമിട്ടിരുന്നു. മാള്‍ട്ട ഗോള്‍ കീപ്പര്‍ ആന്‍ഡ്രൂ ഹോഗിന്റെ തകര്‍പ്പന്‍ സേവുകള്‍ ഇംഗ്ലണ്ടിന് ഉറപ്പായ നാല് ഗോളെങ്കിലും നഷ്ടമാക്കി. വെയിന റൂണി, അല്ലി, തിയോ വാല്‍ക്കോട്ട്, അരങ്ങേറ്റതാരം ജെസി ലിംഗാര്‍ എന്നിവരുടെ ഗോള്‍ ശ്രമങ്ങള്‍ ആന്‍ഡ്രൂ ഹോഗ് തടഞ്ഞു.

fifa

ഗ്രൂപ്പ് എഫില്‍ രണ്ട് കളിയും ജയിച്ച് ആറ് പോയിന്റുമായി ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്ത്. ലിത്വാനിയക്കെതിരെ ഹോംമാച്ചില്‍ സമനിലയായ സ്‌കോട്‌ലന്‍ഡ് നാല് പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. സ്ലൊവേനിയ 1-0ന് സ്ലൊവാക്യയെ തോല്‍പ്പിച്ച് നാല് പോയിന്റുമായി തൊട്ട് പിറകില്‍.

ഗ്രൂപ്പ് സിയില്‍ ജര്‍മനി അനായാസം മുന്നേറി. തോമസ് മുള്ളര്‍ (13,65) ഇരട്ട ഗോളുകള്‍ നേടി. നാല്‍പ്പത്തൊമ്പതാം മിനുട്ടില്‍ ടോണി ക്രൂസ് നേടിയ ഗോള്‍ മികച്ചു നില്‍ക്കുന്നു. ഗ്രൂപ്പില്‍ ജര്‍മനി ആറ് പോയിന്റുമായി ഒന്നാമത്. അത്ര തന്നെ പോയിന്റുമായി അസര്‍ബൈജന്‍ ഒപ്പമുണ്ട്.

സ്‌കോറുകള്‍ ഇങ്ങനെ:

അസര്‍ബൈജാന്‍ 1-0 നോര്‍വെ

അര്‍മേനിയ 0-5 റുമാനിയ

മോണ്ടനെഗ്രോ 5-0 കസാഖിസ്ഥാന്‍

ഇംഗ്ലണ്ട് 2-0 മാള്‍ട്ട

ജര്‍മനി 3-0 ചെ.റിപബ്ലിക്

പോളണ്ട് 3-2 ഡെന്‍മാര്‍ക്ക്

വടക്കന്‍ അയര്‍ലന്‍ഡ് 4-0 സാന്‍ മരിനോ

സ്‌കോട്‌ലന്‍ഡ് 1-1 ലിത്വാനിയ

സ്ലൊവേനിയ 1-0 സ്ലൊവാക്യ

കൂടുതല്‍ വാര്‍ത്തകള്‍:

സൂപ്പര്‍ സബ് മൊമറിന് മുന്നില്‍ ലൂസിയോക്ക് അടി തെറ്റി, അവസാന മിനുട്ടില്‍ പൂനെക്ക് വിജയഗോള്‍

ബ്രിക്സ് ഫുട്ബോളില്‍ റഷ്യയോട് പരാജയമറിഞ്ഞ ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയോട് പൊരുതിത്തോറ്റു, ഇനി നേരിടേണ്ടത് ചൈനയേയും ബ്രസീലിനെയും

ക്രിസ്റ്റ്യാനോക്ക് നാല് ഗോളുകള്‍, പോര്‍ച്ചുഗലിന് ആറ് ഗോളിന്റെ തകര്‍പ്പന്‍ ജയം

Story first published: Sunday, October 9, 2016, 14:56 [IST]
Other articles published on Oct 9, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+