Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ വെനിസ്വെലയെ വീഴ്ത്തി ബ്രസീലിന്റെ കുതിപ്പ്, പരാഗ്വെക്ക് മുന്നില്‍ വീണതോടെ അര്‍ജന്റീനക്ക് നാണക്കേട്‌

ബ്യൂണസ്‌ഐറിസ്: ലാറ്റിനമേരിക്കന്‍ മേഖലയിലെ ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീന നാട്ടുകാര്‍ക്ക് മുന്നില്‍ തോറ്റു. പരാഗ്വെ ഏകപക്ഷീയമായ ഒരു ഗോളിന് അട്ടിമറിച്ചു. അതേ സമയം ബ്രസീല്‍ എവേ മാച്ചില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വെനിസ്വെലയെ തോല്‍പ്പുച്ചു. ചിലി 2-1ന് പെറുവിനെ മറികടന്ന് വിജയപാതയില്‍ തിരിച്ചെത്തി.

പത്ത് റൗണ്ടുകള്‍ പിന്നിട്ടപ്പോള്‍ ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ 21 പോയിന്റുമായി ബ്രസീല്‍ ഒന്നാം സ്ഥാനത്തും 20 പോയിന്റുമായി ഉറുഗ്വെ രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. മൂന്നും നാലും സ്ഥാനത്തുള്ള ഇക്വഡോര്‍, കൊളംബിയ ടീമുകള്‍ക്ക് പതിനേഴ് പോയിന്റ് വീതം. പതിനാറ് പോയിന്റുമായി അര്‍ജന്റീന അഞ്ചാം സ്ഥാനത്ത്. ആദ്യ നാല് ടീമുകളാണ് നേരിട്ട് ലോകകപ്പ് യോഗ്യത നേടുക. അഞ്ചാം സ്ഥാനക്കാര്‍ക്ക് പ്ലേ ഓഫ് കളിക്കാമെന്ന സാധ്യതയുണ്ട്.

football

പതിനെട്ടാം മിനുട്ടില്‍ ഗോണ്‍സാലസാണ് അര്‍ജന്റീനയുടെ വിധിയെഴുതിയ ഗോള്‍ നേടിയത്. മത്സരത്തില്‍ സെര്‍ജിയോ അഗ്യുറോ പെനാല്‍റ്റി പാഴാക്കിയത് അര്‍ജന്റീനക്ക് തിരിച്ചടിയായി. പരാഗ്വെ ആദ്യമായാണ് അര്‍ജന്റീനയില്‍ ലോകകപ്പ് യോഗ്യതാ മത്സരം ജയിക്കുന്നത്.

ബ്രസീലിനായി ഗബ്രിയേല്‍ ജീസസും വില്യെയ്‌നും ഗോള്‍ നേടി. ചിലിക്ക് വേണ്ടി വിദാല്‍ ഇരട്ടഗോളുകള്‍ നേടി ടീമിന്റെ രക്ഷകനായി.

സ്‌കോര്‍ ഒറ്റ നോട്ടത്തില്‍

ബൊളിവിയ 2-2 ഇക്വഡോര്‍

കൊളംബിയ 2-2 ഉറുഗ്വെ

അര്‍ജന്റീന 0-1 പരാഗ്വെ

ചിലി 2-1 പെറു

വെനിസ്വെല 0-2 ബ്രസീല്‍

Story first published: Wednesday, October 12, 2016, 12:17 [IST]
Other articles published on Oct 12, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+