Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പോര്‍ച്ചുഗലും ബെല്‍ജിയവും ആറ് ഗോള്‍ ജയം സ്വന്തമാക്കി, ഫ്രാന്‍സ് ഹോളണ്ടിനെ കീഴടക്കി

ലിസ്ബന്‍: യൂറോപ്പിലെ ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ യൂറോ ചാമ്പ്യന്‍മാരായ പോര്‍ച്ചുഗലിന് തുടരെ രണടാം മത്സരത്തിലും ആറ് ഗോള്‍ ജയം. ഫറോഐലന്‍ഡിനെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ പോര്‍ച്ചുഗല്‍ മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്ക് തകര്‍ത്തു വിട്ടത്. രണ്ട് ദിവസം മുമ്പ് അന്‍ഡോറയേയും ഇതേ മാര്‍ജിനില്‍ പറങ്കിപ്പട തകര്‍ത്തു വലിട്ടിരുന്നു. പോര്‍ച്ചുഗലിനായി എഫ് സി പോര്‍ട്ടോ സ്‌ട്രൈക്കര്‍ ആന്ദ്രെ സില്‍വ ഹാട്രിക്ക് നേടി. നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരു ഗോള്‍ നേടി. അന്‍ഡോറക്കെതിരെ ക്രിസ്റ്റ്യാനോ നാല് ഗോളുകള്‍ നേടിയിരുന്നു.

ഫ്രാന്‍സ്, സ്വീഡന്‍, ഹംഗറി, സ്വിറ്റ്‌സര്‍ലന്‍ഡ്, ബോസ്‌നിയ-ഹെര്‍സെഗൊവിന, ബെല്‍ജിയം, ഗ്രീസ് ടീമുകളും ജയം കണ്ടു.

ഫ്രാന്‍സിന്റെ ജയം ഹോളണ്ടില്‍ ഏകപക്ഷീയമായ ഒരു ഗോളിന്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബയാണ് ഗോളടിച്ചത്. ലോംഗ് റേഞ്ചര്‍ ഗോളായിരുന്നു ഇത്.

 fifa-world-cup

യോഗ്യതാ റൗണ്ടില്‍ പോര്‍ച്ചുഗലിന്റെ ഗോളടി മാതൃക സ്വീകരിച്ച മറ്റൊരു ടീം ബെല്‍ജിയമാണ്. ജിബ്രാള്‍ട്ടറിനെ അവര്‍ മറുപടിയില്ലാത്ത വിധം ആറ് ഗോളുകള്‍ക്ക് തകര്‍ത്തു കളഞ്ഞു. ക്രിസ്റ്റല്‍പാലസ് സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യന്‍ ബെന്റെകെയുടെ ഹാട്രിക്കാണ് ബെല്‍ജിയത്തിന് വന്‍ജയം ഒരുക്കിയത്. എദെന്‍ഹസാദ്, ഏക്‌സല്‍ വിസെല്‍, ഡ്രിയസ് മെര്‍ട്ടെന്‍സ് എന്നിവരും ബെല്‍ജിയത്തിനായി ലക്ഷ്യംകണ്ടു.

ഗോള്‍ നില ഒറ്റ നോട്ടത്തില്‍

ബെലാറസ് 1-1 ലക്‌സംബര്‍ഗ്

ഹോളണ്ട് 0-1 ഫ്രാന്‍സ്

സ്വീഡന്‍ 3-0 ബള്‍ഗേറിയ

അന്‍ഡോറ 1-2 സ്വിറ്റ്‌സര്‍ലന്‍ഡ്

ഫറോഐലന്‍ഡ് 0-6 പോര്‍ച്ചുഗല്‍

ലാത്വിയ 0-2 ഹംഗറി

ബോസ്‌നിയ 2-0 സൈപ്രസ്

എസ്‌തോണിയ 0-2 ഗ്രീസ്

ജിബ്രാള്‍ട്ടര്‍ 0-6 പോര്‍ച്ചുഗല്‍

കൂടുതല്‍ വാര്‍ത്തകള്‍

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ സ്പെയിന്‍, ഇറ്റലി ടീമുകള്‍ക്ക് ജയം, ഐസ്ലാന്‍ഡ് തുര്‍ക്കിയെ വീഴ്ത്തി കരുത്തറിയിച്ചു

വെയ്ന്‍ റൂണി പന്തെടുത്താല്‍ കാണികള്‍ കൂക്കി വിളിക്കും, വെംബ്ലിയില്‍ ഇംഗ്ലണ്ട് നായകന്‍ അപമാനിതനായി

ജര്‍മനിയും പോളണ്ടും ലോകകപ്പ് യോഗ്യതാ റൗണ്ട് ജയിച്ചപ്പോള്‍ ബയേണ്‍ മ്യൂണിക്കിനും ആഹ്ലാദിക്കാന്‍ വകയുണ്ടായി

Story first published: Tuesday, October 11, 2016, 16:10 [IST]
Other articles published on Oct 11, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+