
ഇംഗ്ലണ്ടിന്റെ രക്ഷകന്‍ ഹാരി കാന്‍..
ടോട്ടനം ഹോസ്പറിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ ഹാരി കാനാണ് ഇംഗ്ലണ്ടിന് ഇഞ്ചുറി ടൈമില്‍ സമനില നേടിയത്. എഴുപതാം മിനുട്ടില്‍ ചാംബര്‍ലെയിന്റെ ഗോളില്‍ ലീഡെടുത്ത ഇംഗ്ലണ്ടിനെ ഞെട്ടിച്ചു കൊണ്ട് സ്‌കോട്‌ലന്‍ഡ് 2-1ന് മുന്നില്‍ കയറി. 87,90 മിനുട്ടുകളിലായിരുന്നു സ്‌കോട്ടിഷ് സ്‌കോറിംഗ്. ഗ്രിഫിതായിരുന്നു രണ്ട് ഗോളുകളും നേടിയത്. 90+3 മിനുട്ടില്‍ കാന്‍ ആവേശകരമായ സമനില ഗോള്‍ നേടി. കാനിന്റെ ആറാമത്തെ അന്താരാഷ്ട്ര ഗോളായിരുന്നു ഇത്.

വാഗ്നര്‍ക്ക് അരങ്ങേറ്റത്തില്‍ ഹാട്രിക്ക്, ജര്‍മനിക്ക് ഏഴ് ഗോള്‍..
ഹോഫെന്‍ഹെയിം സ്‌ട്രൈക്കര്‍ സാന്‍ഡ്രൊ വാഗ്നര്‍ ജര്‍മനിക്കായി അന്താരാഷ്ട്ര മത്സരത്തില്‍ അരങ്ങേറിയത് ഹാട്രിക്കോടെ. 16,29,85 മിനുട്ടുകളിലായിരുന്നു ഹാട്രിക്ക് ഗോളുകള്‍. സാന്‍മാരിനോക്കെതിരെ ജൂലിയന്‍ ഡ്രാക്‌സലര്‍ (11), യൂനെസ് (38), മുസ്താഫി (47), ജൂലിയന്‍ ബ്രാന്‍ഡ്് (72) എന്നിവരും ജര്‍മനിക്കായി ഗോളുകള്‍ നേടി.

ഗോള്‍ നില....
അസര്‍ബൈജാന്‍ 0-1 വടക്കന്‍ അയര്‍ലന്‍ഡ്
കസാഖിസ്ഥാന്‍ 1-3 ഡെന്‍മാര്‍ക്ക്
സ്‌കോട്‌ലന്‍ഡ് 2-2 ഇംഗ്ലണ്ട്
സ്ലൊവേനിയ 2-0 മാള്‍ട്ട
ജര്‍മനി 7-0 സാന്‍ മാരിനോ
നോര്‍വെ 1-1 ചെക് റിപബ്ലിക്
മോണ്ടെനെഗ്രോ 4-1 അര്‍മേനിയ
പോളണ്ട് 3-1 റുമാനിയ
ലിത്വാനിയ 1-2 സ്ലൊവാക്യ

ഗ്രൂപ്പ് സി ടേബിള്‍ (ടീം, മത്സരം, പോയിന്റ് ക്രമം)
ജര്‍മനി 6 18
വ.അയര്‍ലന്‍ഡ് 6 13
ചെ.റിപബ്ലിക് 6 9
അസര്‍ബൈജാന്‍ 6 7
നോര്‍വെ 6 4
സാന്‍ മാരിനോ 6 0

ഗ്രൂപ്പ് ഇ ടേബിള്‍ (ടീം, മത്സരം, പോയിന്റ് ക്രമം)
പോളണ്ട് 6 16
മോണ്ടെനെഗ്രൊ 6 10
ഡെന്‍മാര്‍ക്ക് 6 10
റുമാനിയ 6 6
അര്‍മേനിയ 6 6
കസാഖിസ്ഥാന്‍ 6 2

ഗ്രൂപ്പ് എഫ് ടേബിള്‍ (ടീം, മത്സരം, പോയിന്റ് ക്രമം)
ഇംഗ്ലണ്ട് 6 14
സ്ലൊവാക്യ 6 12
സ്ലൊവേനിയ 6 11
സ്‌കോട്‌ലന്‍ഡ് 6 8
ലിത്വാനിയ 6 5
മാള്‍ട്ട 6 0


Click it and Unblock the Notifications














