Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സീ.... നീയെന്ത് ദുരന്തമാണെടാ!!! 'അര'ക്കാരെ പച്ചയ്ക്ക് തിന്ന് 'ബ്രാ'ക്കാരുടെ പൊങ്കാല

അര്‍ജന്റീന എന്ന രാജ്യവും ബ്രസീല്‍ എന്ന രാജ്യവും തമ്മില്‍ ശത്രുതയൊന്നും ഇല്ല. രണ്ട് പേരും ലാറ്റിന്‍ അമേരിക്കക്കാരാണ്. ഫുട്ബോളിലെ വമ്പന്‍മാരും. ഫുട്‌ബോള്‍ ആരാധകര്‍ തമ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും അത്യാവശ്യം വാശിയൊക്കെ കാണും എന്ന് മാത്രം.

എന്നാല്‍ ഇങ്ങ് കേരളത്തില്‍ വന്നാല്‍ അര്‍ജന്റീനയും ബ്രസീലും ശത്രുരാജ്യങ്ങളാണെന്ന് തോന്നിപ്പോകും. അത്രയ്ക്കുണ്ട് ആരാധകര്‍ തമ്മിലുള്ള ശത്രു.

കഴിഞ്ഞ ലോകകപ്പിലും കോപ്പ അമേരിക്കയിലും ഒക്കെ ബ്രസീലിന്റെ കാര്യം കഷ്ടമായിരുന്നു. അര്‍ജന്റീന ആണെങ്കില്‍ കപ്പെടുത്തില്ലെന്ന കുറവ് മാത്രമേ ഉണ്ടായിരുന്നുള്ളു. അന്ന് ബ്രസീല്‍ ആരാധകരെ പഞ്ഞിക്കിട്ടവരായിരുന്നു അര്‍ജന്റീന ആരാധകര്‍.

ഇപ്പോഴിതാ ബ്രസീല്‍ ഫാന്‍സിന് അടിക്കാന്‍ നല്ല വടി കിട്ടിയിരിക്കുന്നു. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാമ് അര്‍ജന്റീനയെ തകര്‍ത്തെറിഞ്ഞത്. പോരേ പൂരം!!!

സെല്‍ഫ് എങ്കിലും

സെല്‍ഫ് എങ്കിലും

മൂന്ന് ഗോളിനാണ് തോല്‍പിച്ചത്. എന്നിട്ട് ബ്രസീലിന്റെ നില്‍പ് കണ്ടോ... ഒരു സെല്‍ഫ് ഗോളെങ്കിലും അടിച്ചിരുന്നെങ്കില്‍ അതെങ്കിലും ആയേനെ!!!!

 പണികൊടുക്കുമോ?

പണികൊടുക്കുമോ?

മെസ്സിയും നെയ്മറും രാജ്യത്തിന് വേണ്ടി കളിക്കുമ്പോള്‍ എതിരാളികളാണെങ്കിലും ക്ലബ്ബില്‍ ഒരുമിച്ചാണ്. ഇപ്പോഴത്തെ തോല്‍വിയ്ക്ക് മെസ്സി അവിടെ ചെന്ന് പക വീട്ടുമോ ആവോ!!!

കീരിക്കാടനോ

കീരിക്കാടനോ

കുറച്ച് കാലമായി ബ്രസീല്‍ ആരാധകരുടെ വലിയ വിവരം ഒന്നും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ അര്‍ജന്റീനയെ തോല്‍പിച്ചപ്പോള്‍ പൊങ്ങി വരുന്നത് കണ്ടോ!!!

തിരിച്ച് വരുമോ?

തിരിച്ച് വരുമോ?

ഒരു അന്താരാഷ്ട്ര കിരീടം കിട്ടിയിട്ട് എത്ര കാലം ആയി എന്ന് ചോദിച്ചാല്‍ തീരാവുന്നതേയുള്ളൂ അര്‍ജന്റീന ഫാന്‍സിന്റെ ആക്രോശമൊക്കെ. എന്നാലും വാശിക്ക് കുറവില്ല!!!

 ഇതാണോ

ഇതാണോ

ഇതാണോ മെസ്സി മാജിക്ക്... ഇങ്ങനെ അപ്രത്യക്ഷനായിപ്പോകുന്ന മാജിക്ക്. എന്തായാലും പണികിട്ടിയത് ആരാധകര്‍ക്കാണ്.

ദേശീയ ടീം

ദേശീയ ടീം

ദേശീയ ടീമിന്റെ ജേഴ്‌സി അണിഞ്ഞ് എവിടെ പോയി കളിച്ചാലും ഇതാണല്ലോ മെസ്സിയുടെ ജീവിതം. അതിനിടയില്‍ ഒരു വിരമിക്കല്‍ നാടകം കൂടി അരങ്ങേറി!!!

കാത്തിരിപ്പ്

കാത്തിരിപ്പ്

ഈ ബ്രസീല്‍ ഫാന്‍സിന് ഒരു പ്രത്യേകതയുണ്ട്. ഗോള്‍ അടിക്കുകയാണെങ്കില്‍ നെയ്മര്‍ തന്നെ അടിക്കണം. അല്ലെങ്കില്‍ അവര്‍ക്ക് ഒരു ആവേശം ുണ്ടാവില്ലത്രെ!!!

ഒരുമിച്ച് പോവണ്ട

ഒരുമിച്ച് പോവണ്ട

ഇങ്ങനെയൊക്കെ തോല്‍പിച്ചാല്‍ പിന്നെ നെയ്മറിന്റെ കൂടെ ഒരു വിമാനത്തില്‍ മെസ്സി പോകുമോ!!! ഒരു ഓട്ടോയെങ്ങാനും വിളിച്ച് പോകുന്നത് തന്നെയാണ് നല്ലത്!

പിരിച്ച് വിട്ടൂടെ

പിരിച്ച് വിട്ടൂടെ

തോല്‍ക്കുന്ന ടീമിനെ പിന്തുണച്ച് പിന്തുണച്ച് മടുത്തില്ലേ ഈ ആരാധകര്‍ക്ക്. ഒടുവില്‍ ഇങ്ങനെ ആരെങ്കിലും പറയേണ്ടി വരുമോ ആവോ?

ക്ലബ്ബ് ലജന്‍ഡ്

ക്ലബ്ബ് ലജന്‍ഡ്

മെസ്സി എന്ന് പറഞ്ഞാല്‍ ക്ലബ്ബ് ലജന്‍ഡ് ആണെന്നാണത്രെ ഇപ്പോള്‍ ഫാന്‍സ് ഒക്കെ പറയുന്നത്. രാജ്യത്തിന് വേണ്ടി കളിച്ചാല്‍ ഫോം ആവില്ല. പക്ഷേ ക്ലബ്ബിന് വേണ്ടി കളിച്ചാല്‍ ഒടുക്കത്തെ ഫോം ആണത്രെ!!!

 ദുരന്തജീവിതം

ദുരന്തജീവിതം

എത്രകാലമായി അര്‍ജന്റീന ഫാന്‍സ് ഈ ചിത്രവും മനസ്സില്‍ വച്ച് നടക്കുന്നു. ഇനിയിപ്പോ കീറിക്കളയുകയല്ലേ നിവൃത്തിയുള്ളൂ!!!

വരും വരും!!!

വരും വരും!!!

കുറേ കാലമായി ഇത് പോലെ പറയാന്‍ തുടങ്ങിയിട്ട്. ദേശീയ ടീമില്‍ നിന്ന് വിരമിക്കുന്നു എന്ന് പ്രസ്താവിച്ച് തിരിച്ചുവന്ന കാര്യം എല്ലാവര്‍ക്കും നന്നായി അറിയാം!

വാഴ വച്ചാലോ

വാഴ വച്ചാലോ

ഇനിയിപ്പോ അര്‍ജന്റീന ടീമിനെ പിരിച്ചുവിട്ട് വാഴ വച്ചാലോ എന്ന് പോലും ആലോചിക്കുന്നുണ്ട് ഫാന്‍സ്. പക്ഷേ അപ്പോഴും ഒരു സംശയം... ആ വഴ കുലക്കുമോ എന്ന്!!!

വഴി കണ്ടുപിടിക്കണം

വഴി കണ്ടുപിടിക്കണം

ഫാന്‍സിന്റെ മുന്നില്‍ പെട്ടാല്‍ എന്താകും സ്ഥിതിയെന്ന് ഇപ്പോള്‍ മെസ്സിക്ക് പോലും അറിയുന്നുണ്ടാവില്ല. ബാഴ്‌സയില്‍ തിരിച്ചെത്താന്‍ വഴികണ്ടുപിടിച്ചല്ലേ മതിയാവൂ...

അങ്ങനെ എന്തെങ്കിലും

അങ്ങനെ എന്തെങ്കിലും

ഈ നാണക്കേടും വച്ച് ജീവിക്കുന്നതിനേക്കാള്‍ നല്ലത് ഇങ്ങനെ എന്തെങ്കിലും ജോലി നോക്കുന്നതാവും. പക്ഷേ പറയാന്‍ പറ്റില്ല, അര്‍ജന്റീന ഏത് നിമിഷവും തിരിച്ചെത്തിയേക്കും!

ജയിക്കണം എന്നില്ല

ജയിക്കണം എന്നില്ല

എല്ലാ കളികളും ജയിക്കണം എന്ന് ഫാന്‍സിന് ഒരു നിര്‍ബന്ധവും ഇല്ല. പക്ഷേ ഇതുപോലെ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങാതിരിക്കാന്‍ പറ്റുമോ എന്നാണ് ചോദ്യം.

കൂട്ടുകാരനും കൂട്ടുകാരനും

കൂട്ടുകാരനും കൂട്ടുകാരനും

മെസ്സിയും നെയ്മറും ബാഴ്‌സയിലെ കൂട്ടുകാരാണല്ലോ... അതുകൊണ്ട് അര്‍ജന്റീനയെ ബ്രസീല്‍ തോല്‍പിച്ചു എന്ന് കരുതാന്‍ മെസ്സിയ്ക്ക് ആവില്ലത്രെ. ഒരു കൂട്ടുകാരന്‍ കൂട്ടികാരനെ തോല്‍പിച്ചു എന്ന് മാത്രമാണത്രെ മെസ്സി കരുതുന്നത്.

Story first published: Friday, November 11, 2016, 14:55 [IST]
Other articles published on Nov 11, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+